നവകേരള ഗീതാജ്ഞലി എന്ന പാട്ട് കേട്ടു. കൊളളാം.. “നന്മയുളള കേരളം..” കേൾക്കുന്നതുപോലെതന്നെ ഇതുകേൾക്കുമ്പോളും ഒരു രോഞ്ചാമം ഒക്കെ വരും. നമ്മൾ ഭയങ്കര ഐഡിയൽ സ്ഥലത്താണ് ജീവിക്കുന്നത് എന്ന് തോന്നും. ഒരു കണക്കിന് പറയുവാണേൽ ബാക്കി കുറേ സ്ഥലത്തേക്കാൾ അടിപൊളിയാണ് കേരളം. പക്ഷേ ഐഡിയൽ ഒന്നും അല്ല. പിന്നെ ഞാൻ ഫേസ്ബുക്കിൽ ചെയ്യുന്നപോലെ സ്വയം തളളി തളളി ആൾക്കാരുടെ മനസ്സിലേക്ക് കയറുക. അത് തന്നെ എല്ലാവരും ചെയ്യുന്നത്. അത് വ്യക്തിയാണെങ്കിലും സർക്കാരാണെങ്കിലും ഒക്കെ അങ്ങനെതന്നെ. കുറേ നമ്മൾ പ്രവർത്തിക്കും. കുറേ നമ്മൾ തളളും. ജാതിഭേദം മതഭേദം എന്നൊക്കെ ആ പാട്ടിൽ കേൾക്കുമ്പോ എനിക്ക് കോൾമയിർ കൊളളാൻ തോന്നിയില്ല. കെവിൻ വധവും ദുരഭിമാനക്കൊല എന്ന പേരിൽ നടന്ന ജാതി കൊലകളും ഓർമവന്നു. മതത്തിന്റെ പേരിൽ വോട്ട് ചെയ്യുന്ന ; വോട്ട് മേടിക്കുന്നത് ഓർമ്മ വന്നു. അനേകം ഭൂരഹിതരേ ഓർമ്മ വന്നു. കുറേ നാളുകളായി ഇടുക്കിയിലെ ലയങ്ങളിൽ അടിഞ്ഞ് കിടക്കുന്ന തോട്ടം തൊഴിലാളികളെ ഓർമ്മവന്നു. കോരിച്ചൊരിയുന്ന ഈ മഴയത്ത് നീല ഷീറ്റ് വലിച്ച് കെട്ടി താമസിക്കുന്ന ട്രൈബൽ മനുഷ്യരെ ഓർമ്മ വന്നു.

ഇതൊന്നും ഗവൺമെന്റിന്റെ മാത്രം കുഴപ്പമാണെന്ന് ഞാൻ പറയില്ല. ഇവിടുത്തേ സിസ്റ്റത്തിന്റെ കുഴപ്പമാണ്. പക്ഷേ ഗവൺമെന്റിനും ഇതിൽ നല്ലൊരു പങ്കുണ്ട് താനും. ഇവിടെ കാസ്റ്റ് സിസ്റ്റം നിലനിൽക്കുന്നില്ല എങ്കിൽ എന്തുകൊണ്ടാണ് എത്രയെത്ര മതിലുകൾ തകർത്തെറിഞ്ഞ കേരളം എന്ന പാട്ട് പാടിയ പുഷ്പവതിയെ ഈ പാട്ടിൽ ഉൾപ്പെടുത്താത്തത് എന്ന് പലരും ചോദിക്കുന്നത് എനിക്കും ശരിയായി തോന്നി. ഏതായാലും ഈ സർക്കാർ കലയ്ക്ക് കൊടുക്കുന്ന പ്രാധാന്യം വലുതാണ് എന്ന് ഈ പാട്ടിലൂടെ തോന്നും. പക്ഷേ നാടകക്കാരൊക്കെ പറയുന്നത് കേട്ടിട്ടുണ്ട് സംഗീത നാടക അക്കാദമിയിൽ ഒക്കെ എങ്ങനെ കലാകാരന്മാരെ അകറ്റി നിർത്താം എന്നാണ് അവിടുത്തെ ചെയർമാൻ നോക്കുന്നത് എന്ന്. ഏതായാലും ഓപ്പോസിറ്റ് ടീംസിനെ വരെ സ്വന്തം വലയിൽ ആക്കാനുളള ചെറിയ പൊടിക്കൈകളും പാട്ടിൽ ചേർത്തിട്ടുണ്ട്. കൊളളാം. ഫിസിക്സിൽ തിയറി പഠിപ്പിക്കുമ്പോൾ പലപ്പോഴും നമ്മളിങ്ങനെ ഓരോ ഐഡിയൽ കേസ് കൺസിഡർ ചെയ്തിട്ടാണ് ഓരോ ഡെറിവേഷനും ചെയ്യുക.

ഐഡിയൽ കേസ് പ്രാക്ടിക്കലീ അത്ര പോസിബിൾ അല്ലെങ്കിലും ഈ ഐഡിയൽ കേസ് വെച്ച് ചെയ്ത തിയറി വെച്ച് പ്രാക്ടിക്കലായി സാധനങ്ങളും ടെക്നോളജിയും ഒക്കെ ഡെവലപ്പ് ചെയ്ത് നമ്മൾ ഉപയോഗിക്കും. അതുപോലൊരു ഐഡിയൽ കേസായാണ് ആ പാട്ടെനിക്ക് തോന്നിയത്.പാട്ടിലെ തിയറി പ്രാക്ടിക്കലീ അത്ര പോസിബിൾ അല്ലാത്ത ഐഡിയൽ കേസാണെങ്കിലും ഈ തിയറിവെച്ച് പ്രാക്ടിക്കൽ ആയി സംഭവങ്ങൾ ഒക്കെ നടക്കുകയാണെങ്കിൽ നന്നായിരുന്നേനേ. പുതിയ സർക്കാരിന് കേരളത്തെ ആ ഐഡിയൽ സ്റ്റേറ്റിലേക്ക് എത്താൻ സാധിക്കട്ടേ എന്ന് ആശംസിക്കുന്നു.

ശ്രീലക്ഷ്മി അറക്കൽ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണു ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പുതിയ സർക്കാരിന് ആശംസകൾ നേർന്നുകൊണ്ടാണ് ശ്രീലക്ഷ്മി കുറിപ്പ് എഴുതിയിരിക്കുന്നത്.