മിക്ക സിനിമകളിലും പ്രേഷകർക്കു പോലും മനസിലാകത്ത പല കാര്യങ്ങളും നടക്കുന്നുണ്ട്, ഇപ്പോൾ അതുപോലെ യുള്ള  രസകരമായ അനുഭവത്തെ കുറിച്ച് കലാസംവിധായകൻ രാധാകൃഷ്ണൻ മംഗലത്തു പറയുന്നു. നടൻ ശ്രീനാഥ് അഭിനയിച്ച ഒരു സീൻ ആണ് താരം പറയുന്നത്. ചില ഘട്ടങ്ങളിൽ ചില ഒപ്പിക്കലുകൾ നടത്താറുണ്ട്. സ്ത്രീജന്മത്തിൽ നടൻ ശ്രീനാഥ് മരിച്ച ഒരു സീൻ ഉണ്ടായിരുന്നു. ആ സീനിൽ അദ്ദേഹത്തിന്റെ ദേഹത്ത് വെക്കാൻ കുറച്ചു റീത്തുകൾ മാത്രമായിരുന്നു വാങ്ങിച്ചിരുന്നത്.

അതിൽ അദ്ദേഹം സമൂഹത്തിൽ അറിയപ്പെടുന്ന ഒരു മനുഷ്യൻ ആണ്, അതുകൊണ്ടു തന്നെ നിരവധി റീത്തുകൾ വേണമായിരുന്നു അദ്ദേഹത്തിന്റെ ദേഹത്തു വെക്കാൻ, അപ്പോൾ സീരിയലിന്റെ സംവിധായകൻ ബൈജു ദേവരാജ് എന്നോട് ചോദിച്ചു  എവിടുന്നു സംഘടിപ്പിക്കും ഇത്രയും റീത്തു. അപ്പുറത്തു ശ്‌മശാനം അല്ലെ കിടക്കുന്നത്. അങ്ങനെ ഒരു അസിസ്റ്റന്റിനെ ശ്‌മശാനത്തിൽ വിട്ടിട്ടു അവിടെ നിൽക്കുന്ന ആളിനെ എന്തെങ്കിലും പൈസ  കൊടുത്തിട്ട് കുറച്ചു റീത്തു സംഘടപ്പിക്കാൻ പറഞ്ഞു.


ഏതോ വണ്ടിയില്‍ കൊണ്ട് വന്ന റീത്തുകളെല്ലാം വാരി ലൊക്കേഷനിലേക്ക് എത്തിച്ചു. അങ്ങനെ വലിയൊരു വണ്ടി നിറയെ അവിടെ കിടന്ന റീത്തുകള്‍ മൊത്തം കൊണ്ട് വന്നിട്ട് ആംബുലന്‍സില്‍ കെട്ടി. ആ സീന്‍ ഭയങ്കര രസകരമായി ചെയ്യാന്‍ സാധിച്ചുവെന്നാണ് രാധാകൃഷ്ണന്‍ പറയുന്നത്.ഇതൊക്കെ കാണുമ്പോൾ  ആർക്കും മനസിലാകില്ല. പിന്നീട് കാണുമ്പോൾ ഈ സീനെല്ലാം വളരെ രസകരമായി തോന്നിയിരുന്നു  രാധാകൃഷ്‌ണൻ മംഗലത്തു പറയുന്നു.