ചിത്രം തിയറ്ററില്‍ കാണാത്ത തലമുറകള്‍ക്കു പോലും പ്രിയങ്കരനാണ് മോഹന്‍ലാലിന്റെ ആടുതോമ. എന്നാൽ  ഇപ്പോൾ  ഇതാ ചിത്രം തിയറ്ററില്‍ കണ്ടിട്ടില്ലാത്തവര്‍ക്ക് അതിനുള്ള അവസരം ഒരുങ്ങുകയാണ്. 4 കെ റീമാസ്റ്ററിംഗ് നടത്തി എത്തുന്ന ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി 9 ന് ആണ്. ചിത്രത്തിന്റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു.മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിന്‍റെ ടീസര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.ആരാധകർ എല്ലാം ആവേശത്തിൽ ആണ് ചിത്രത്തിന് വേണ്ടി.

ചിത്രത്തിന്റെ  ടീസറിൽ ‘ഞാന്‍ ആടുതോമ’ എന്ന ഡയലോഗും, ഇത് എന്റെ പുത്തന്‍ റൈയ്ബാന്‍ ഗ്ലാസ് എന്ന ഡയലോഗും ഉണ്ട് .തോമയും മാഷും ഒകെ ടീസറിൽ വരുന്നുണ്ട്.ചിത്രത്തിന്റെ പ്രമോഷന്‍ പോസ്റ്ററുകള്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു.25 വര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍ണ്ണായക രംഗങ്ങള്‍ക്കായി ക്യാമറ ചലിപ്പിക്കുന്നു എന്നതും പ്രത്യേകതയാണ്.സിനിമയുടെ നിര്‍മ്മാതാവ് ആര്‍ മോഹനില്‍ നിന്ന് വീണ്ടും റിലീസ് ചെയ്യാനുള്ള അവകാശം വാങ്ങിയിട്ടുണ്ട്.