28 വർഷങ്ങൾക്ക് ശേഷം മോഹൻലാൽ-ഭദ്രൻ ചിത്രം ‘സ്പടികം’ 4K ദൃശ്യമികവോടെ പ്രേക്ഷകർക്ക് മുന്നിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ്. സിനിമയിൽ കോടതി രംഗത്തിൽ ‘ഓന്ത് ഗോപാലൻ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച തൃശ്ശൂർ സ്വദേശി ചന്ദ്രനെ ‘വിഹാരി ഇൻറർനെറ്റ്’ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയാണ്. വർഷങ്ങൾക്കിപ്പുറവും ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുമ്പോൾ അതിയായ സന്തോഷത്തിലാണ് ചന്ദ്രൻ.നാടകത്തിലൂടെയാണ് ചന്ദ്രൻ സിനിമയിലേക്ക് എത്തുന്നത്, ഇതുകൂടാതെ തമിഴ്, മലയാളം സിനിമകളിലായി ഇരുപത്തിരണ്ടോളം സിനിമകളിൽ വേഷം ഇട്ടിട്ടുള്ള വെക്തികൂടിയാണ് ഇയാൾ.

പിന്നീട് സർക്കാർ ജോലി കിട്ടിയതോടെ അഭിനയം നിർത്തുകയായിരുന്നു. എന്നാലും ഇടക്ക് സ്റ്റേജ് നാടകങ്ങളിൽ മറ്റും ഞാൻ അഭിനയിക്കാൻ പോകാറുണ്ട്. സിൽക്ക് സ്മിത എന്ന നടിയെ സ്‌ക്രീനിൽ കാണുന്നതിനേക്കാളും ഭംഗി നേരിൽ കാണാൻ ആയിരുന്നു. അതുപോലെ തന്നെ അത്രേം ഭംഗി ഉള്ള നടി എന്ന് എനിക്ക് തോന്നിയിട്ടുള്ളത് ഷീലയെ ആണ്. എന്നാൽ ഈ ചിത്രത്തിൽ സിൽക്ക് സ്മിതയെ കാസറ്റ് ചെയ്യ്തപോൾ ഒരുപാടു വിമർശനങ്ങൾ തനിക്കു കേൾക്കേണ്ടി വന്നു സംവിധായകൻ ഭദ്രൻ [പറയുണ്ടായിരുന്നു.