നിരവധി മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷക സുപരിചിതനായ നടൻ ആണ് സൗബിൻ ഷഹീർ. അടുത്തിറങ്ങിയ ചിത്രങ്ങളിൽ ഒരുപാട് വിമർശനം നേരിട്ടിരുന്നു നടനും കൂടിയാണ് സൗബിൻ. എന്നാൽ തന്റെ ഒന്നൊന്നര തിരിച്ചു വരവുള്ള ഒരു ത്രില്ലർ ചിത്രം ആണ് ‘ഇല വീഴാ പൂഞ്ചിറ ‘. നല്ല ആതമവിശ്വാസത്തോടു കൂടിയാണ് താരം ഇത് പറയുന്നത്. ആ ആത്മവിശ്വാസം വെറുതെ ഉണ്ടായതല്ല അത് ഛിത്രം കാണുമ്പൊൾ മനസിലാകുമെന്നും താരം പറയുന്നു. ജോസഫ്, നായാട്ട് എന്നി ചിത്രങ്ങളുടെ രചിയിതാവ് ഷാഹി കബീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇലവീഴാ പൂഞ്ചിറ.

ഒരു പോലീസ് പശ്ചാത്തലത്തിലുള്ള കഥയാണ്‌ ചിത്രം പറയുന്നത്. ചിത്രത്തിൽ റിയലിസ്റ്റിക്കായി കഥ പറയാൻ ഷാഹി ക്കു കഴിഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു. മലയാള സിനിമയിലെ മറ്റു ത്രില്ലർ ചിത്രങ്ങളിലെ പോലെ വലിയ്യ്‌ ബഹളങ്ങൾ ഇല്ലാത്ത ചിത്രം കൂടിയാണ് ഇത്. തുടക്കംമുതൽ ഒരു നിഗൂഢത നിറക്കാൻ  ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ടെന്നും സൗബിൻ പറയുന്നു.

ചിത്രത്തിലെ എടുത്തുപറയേണ്ട സവിശേഷതയാണ് ചായാഗ്രഹണം, കാടിന്റെ പശ്ചാത്തലം ആദ്യം  മനോഹരം ആണെന് തോന്നിപ്പിക്കും എന്നാൽ എന്തോ നിഗൂഡത ഒളിപ്പിച്ചു വെച്ചിട്ടുണ്ട് എന്ന് രീതിയിൽ ആണ് ഛായാഗ്രാഹകൻ മനേഷ് മാധവൻ ചെയ്യ്തിരിക്കുന്നതു. ചിത്രത്തിന്റെ തുടക്കം മുതൽ സൗബിൻ മധു എന്ന പോലീസുകാരന്റെ  വേഷത്തിൽ എത്തി ആ കഥാപാത്രത്തെ മനോഹരമാക്കാൻ കഴിഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ സൗബിനെ പോലെ പ്രേക്ഷക കൈയടി വാങ്ങുന്ന കഥാപാത്രം ആണ് സുധി കോപ്പ ചെയ്യുന്നതും.