Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഇന്ന് ഞാൻ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് അതാണ്, വേദന പങ്കുവെച്ച് സൂരജ്

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് പാടാത്ത പൈങ്കിളി. റേറ്റിങ്ങിൽ മുന്നിൽ നിൽക്കുന്ന പരമ്പരയിൽ ദേവയും കണ്മണിയും ആണ് പ്രധാന ആകർഷണം. ദേവയായി ഇത് വരെ എത്തിയിരുന്നത് കണ്ണൂരുകാരൻ സൂരജ് സൺ ആണ്. എന്നാൽ ഇടക്ക് വച്ച് ദേവയിൽ നിന്നും താരം പിന്മാറിയതായി വാർത്തകൾ വന്നിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം പിന്മാറിയതിനുള്ള കാരണവും വ്യക്തമാക്കിയിരുന്നു, ഇപ്പോൾ താൻ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് എന്താണെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് താരം

സൂരജിന്റെ വാക്കുകളിലേക്ക്… ‘ഇന്ന് ഞാന്‍ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്നത് എന്റെ യാത്രകളാണ്, എല്ലാവരും പറയും ഒറ്റയ്ക്ക് എങ്ങനെയാണ് ഇത്രയും ദൂരം യാത്ര ചെയ്യാന്‍ സാധിക്കുന്നതെന്ന്. അതെ എന്റെ യാത്രകള്‍ മിക്കതും ഒറ്റക്കുള്ള യാത്രകളാണ്. അതിനേക്കാള്‍ എനിക്ക് സുഖം മറ്റൊന്നിനും തോന്നിയില്ല. ചിലപ്പോ എനിക്ക് ഭ്രാന്ത് ആയിരിക്കാം. കാര്‍ സര്‍വീസിന് കൊണ്ടു പോകുമ്പോഴാണ്.

Advertisement. Scroll to continue reading.

അവര്‍ ഞെട്ടലോടെ കിലോമീറ്റര്‍ നോക്കുക. ഇനി മീറ്റര്‍ എന്തെങ്കിലും പ്രോബ്ലം ആണോ എന്ന് പോലും ചിന്തിച്ചിട്ടുണ്ട്. യാത്രകളില്‍ ഏറ്റവും ഇഷ്ടം പ്രഭാതം പൊട്ടി വിരിയുന്ന സമയത്തുള്ള യാത്രയാണ്. ആ സമയത്ത് കുറച്ചു മഴയും ഉണ്ടെങ്കില്‍ പിന്നെ പറയണ്ട വിശപ്പ് വിളി തുടങ്ങുമ്പോള്‍ അടുത്തു കാണുന്ന നല്ല ഒരു തട്ടുകടയില്‍ നിര്‍ത്തും ചൂടോടെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കും ‘ഹോ അന്തസ്സ്’. വോളിയം വളരെ പതുക്കെ വച്ച് നല്ല ഗസലുകള്‍ കേള്‍ക്കാന്‍ ഒരുപാട് ഇഷ്ടമാണ്. ആ യാത്ര രാത്രി ആണ് ഏറ്റവും ഇഷ്ടം. പരിചയമില്ലാത്ത വഴികളിലൂടെ രാത്രിയില്‍ ഒറ്റയ്ക്ക് പോകുമ്പോള്‍ പിറകില്‍ വല്ല പ്രേതവും ഉണ്ടോ എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. തോന്നിയിട്ടുണ്ട്, പിന്നെ പിറകോട്ടു ഞാന്‍ നോക്കാറില്ല. കണ്ണാടി മുകളിലോട്ട് തിരിച്ചു വെക്കും.

ഈ സിനിമകള്‍ ഒക്കെ കണ്ടു കണ്ടു ഉള്ളില്‍ നല്ല ഭയം. നല്ല ഉറക്കം തോന്നുമ്പോള്‍ കാര്‍ എവിടെയെങ്കിലും സൈഡ് ആകും പിന്നെ കാര്‍ എന്റെ ബെഡ്‌റൂമാണ് നല്ല സുഖമായി ഉറങ്ങും. കൂടുതല്‍ വിശേഷങ്ങള്‍ എന്റെ യൂട്യൂബ് ചാനലില്‍ ഞാന്‍ അപ്ലോഡ് ചെയ്യും. രസകരമായ പല കാര്യങ്ങളും ഞാന്‍ പറയാം. യൂട്യൂബ് ചാനല്‍ (സൂരജ് സണ്‍).

Advertisement. Scroll to continue reading.

You May Also Like

Advertisement