നീണ്ട നാളത്തെ ഇടവേളക്കു ശേഷം നവ്യാ നായർ മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രം ആണ് ഒരുത്തി. ഒരു ത്രില്ലർ സ്വഭാവം ഉള്ള സിനിമയിൽ എസ് ഐ ആന്റണി എന്ന വേഷത്തിൽ വിനായക് എത്തുന്നു. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ട്രയിലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്യ്തു. ഈ ചിത്രത്തിൽ നവ്യാ നായർ രാധമണി എന്ന കരുത്തുറ്റ കഥാപത്രമായി ആണ് എത്തുന്നത്.

കെപിഎസി ലളിത, സൈജു കുറുപ്പ്, ജയശങ്കര്‍, മുകുന്ദന്‍, സന്തോഷ് കീഴാറ്റൂര്‍, വൈശാഖ്, ശ്രീദേവി വര്‍മ്മ, ആദിത്യന്‍, അതിഥി, കലാഭവന്‍ ഹനീഫ്, രാജേന്ദ്രബാബു, മനു രാജ്, ചാലി പാല, അരുണ്‍ ഘോഷ്, സണ്ണി, അഞ്ജന എന്നിവരാണ് മറ്റ് അഭിനേതാക്കൾ.എസ്. സുരേഷ് ബാബുവാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. ഛായാ​ഗ്രഹണം ജിംഷി ഖാലിദ്, ഗോപിസുന്ദറും തകര ബാന്റും ചേർന്നാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.

പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ഡിക്സണ്‍ പൊടുത്താസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതിഷ് ശങ്കര്‍, സൗണ്ട് ഡിസൈന്‍ രം​ഗനാഥ് രവി, മേക്കപ്പ് രതീഷ് അമ്പാടി, വസ്ത്രാലങ്കാരം സമീറ സനീഷ്, ബെന്‍സി പ്രൊഡക്‌ഷന്‍സിന്‍റെ ബാനറില്‍ എസ്. നാസര്‍ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. മാർച്ച് 11ന് ചിത്രം റിലീസിനെത്തും.