നടൻ ടോവിനോയുടയും മകളെ ഇസയുടയും ഒരു വീഡിയോ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ് .മകളുടെ പിറന്നാൾസുദിനത്തിൽ താരം  തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ആണ് വീഡിയോ പങ്കു വെച്ചത് .ആഴം ഉള്ള കായലിൽ മകൾക്കൊപ്പമുള്ള മുങ്ങി കുളിക്കുന്ന വീഡിയോ ആണ് .വീഡിയോയുടെ ക്യാപ്ഷനിൽ പാർട്ണർ ഇൻ ക്രൈം എന്നാണ് താരം മകളെ വിശേഷിപ്പിച്ചിരിക്കുന്നത് .കൂടാതെ മകൾക്കു നന്ദിയും പറയുന്നുണ്ട് .വീഡിയോയുടെ ക്യാപ്ഷൻ ഒരു കത്തിന്റെ രൂപത്തില് ആണ് .അതിങ്ങനെയാണ് ..ഇസ ,എന്നോടൊപ്പം ഉള്ള എല്ലാസാഹസികതക്കും പങ്കെടുക്കുന്നതിന് നന്ദി .

അച്ഛൻ ചൈയുന്നതുപോലെ എല്ലാം ചെയ്യാൻ ആഗ്രഹിക്കുന്നത് കാണുമ്പൊൾ  മനസു നിറയുന്നു .അച്ഛൻ ചെയ്യുന്നതിനേക്കാൾകൂടുതൽ കാര്യങ്ങൾ മോൾക്ക് ചെയ്യാൻ കഴിയുന്നുണ്ടു എന്നതാണ് എനിക്ക് പറയാൻ ഉള്ളത് .എല്ലാ സാഹിസികതകള്ക്കു അച്ഛനൊപ്പം നിൽക്കുന്നതിനു നന്ദി .നിരവധി അവസരങ്ങൾ ഒരു അഭിനേതാവ് എന്നനിലയിൽ എനിക്ക് ലഭിച്ചിട്ടുണ്ട് എന്നാൽ  എനിക്കിഷ്ട്ടപെട്ട വേഷം  എന്റെ മകളുടെ അച്ഛൻ എന്ന വേഷം ആണ് .ഇപ്പോൾ   നീ വിചാരിക്കുന്നത് ഈ ലോകത്തു സൂപർ പവറുള്ള സൂപർ ഹീറോ അച്ഛൻ എന്നാണ് .

അധികം വൈകാതെ തന്നെ നിനക്കു മനസിലാകും അച്ഛനെ സൂപർ പവറുകൾ ഒന്നുമില്ലെന്ന്‌ .ഈ ലോകത്തു നിനക്കു വളരാനുള്ള മികച്ച സ്ഥലം ആകാൻ ഒന്നും സാധിക്കുമോ എന്നറിയില്ല .എന്നാൽ ഞാൻ ശ്രെമിച്ചു കൊണ്ടിരിക്കും എന്നാൽ  നീ ലോകത്തു ആത്മ വിശ്വാസത്തോടവളരൂ എന്നുറപ്പിക്കാൻ എനിക്ക് സാധിക്കും .ഈ ലോകത്തു നീ കരുതലോടും സ്വതന്ത്രമായും  വളരുമെന്ന് എനിക്കുറപ്പാണ് അതുകൊണ്ടു  നിൻെറ സൂപർ ഹീറോ നീ തന്നയാകും .നിരവധി  താരങ്ങളും ആരാധകരും  ആണ് ഇസക്കു ആശംസകൾ ആയി എത്തിയിട്ടുള്ളത് .