ബോളിവൂഡിലെ സൂപർ നായകൻ ആണ് സൽമാൻ ഖാൻ. ഇത്രയുംനാളായിട്ടും സൽമാനെ തന്റെ താര പരിവേഷത്തിനു തെല്ലും മങ്ങലേറ്റിട്ടില്ല. ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റുകള്‍ സമ്മാനിച്ചു കൊണ്ട് മുന്നേറുകയാണ് സല്‍മാന്‍ ഖാന്‍. താരത്തിന്റെ ഓരോ സിനിമയും ഉത്സവം പോലെയാണ് ആരാധകര്‍ കൊണ്ടാടുന്നത്.സിനിമ ജീവിതം പോലെ തന്നേയാണ് തന്റെ വ്യക്തി ജീവിതവും. താരത്തിന്റെ പ്രണയ വിശേഷങ്ങൾ എന്നും ഒരു ചർച്ചവിഷയം ആയിരുന്നു. പല നടിമാരുമായും സല്‍മാന്‍ ഖാന് പ്രണയ ബന്ധമുണ്ടായിരുന്നു. കത്രീന കൈഫ്, ഐശ്വര്യ റായ്, സംഗീത ബിജ്‌ലാനി തുടങ്ങിയവരുമായുള്ള സല്‍മാന്റെ പ്രണയങ്ങള്‍ അവസാനിക്കുന്നത് വിവാഹത്തിന് തൊട്ടു പിന്നാലെ തന്നയാണ്.

എന്നാൽ ഇന്നും താരം അവിവാഹിതനായി കഴിയുകയാണ്.വിവാഹത്തകുറിച്ചുള്ള ചോദ്യങ്ങൾക്കു ഇതുവരെയും ഒരു മറുപടിയും നൽകിയിട്ടില്ല. എന്നാൽ ഒരിക്കൽ ആഗ്രഹിച്ചു ഈ ബോളിവുഡ് നായികയെ വിവാഹം കഴിക്കണം എന്ന്. ആ ആഗ്രഹം തന്റെ വീട്ടിൽ പറയുകയും ചെയ്യ്തു. ബോളിവുഡിലെ ഇതിഹാസ താരമായ രേഖയെ വിവാഹം കഴിക്കണമെന്നായിരുന്നു ചെറുപ്പകാലത്ത് സല്‍മാന്‍ ഖാന്‍ ആഗ്രഹിച്ചിരുന്നത്. രേഖയുടെ കടുത്ത ആരാധകനാണ് സല്‍മാന്‍ ഖാന്‍. രേഖയെ കാണാന്‍ വേണ്ടി മാത്രം യോഗ ക്ലാസില്‍ ചേര്‍ന്നിട്ടുണ്ട് സല്‍മാന്‍ ഖാന്‍. രേഖയും സല്‍മാന്‍ ഖാനും അയല്‍വാസികളായിരുന്നു. രേഖയെ കാണാന്‍ വേണ്ടി താന്‍ രാവിലെ അഞ്ചരയ്ക്ക് തന്നെ എഴുന്നേല്‍ക്കുമായിരുന്നുവെന്നാണ് സല്‍മാന്‍ തന്നെ പറഞ്ഞിരുന്നത്. ആ സമയത്ത് രേഖ പ്രഭാത സവാരിയ്ക്ക് പോയിരുന്നു.

അന്ന് എനിക്ക് യോഗയുമായി ഒരു ബന്ധവും ഇല്ലായിരുന്നു.കുറച്ചു നാൾ മുൻപ് രേഖ തന്റെ ചിത്രത്തിന്റെ പ്രോമോഷനു വേണ്ടി ബിഗ്ബോസ്സിൽ യെത്തിയപ്പോളാണ് തന്റെ ആരാധന സല്‍മാന്‍ ഖാന്‍ തുറന്ന് പറഞ്ഞത്. വലുതാകുമ്പോള്‍ എനിക്ക് ഇവരെ കല്യാണം കഴിക്കണമെന്ന് സല്‍മാന്‍ തന്റെ വീട്ടില്‍ പറഞ്ഞിരുന്നതായി രേഖയും പറയുന്നുണ്ട്. ഇതുകൊണ്ടാകാം എന്റെ കല്യാണം ഇതുവരെ നടക്കാത്തതെന്നായിരുന്നു പിന്നീട് സല്‍മാന്‍ ഖാന്‍ പറഞ്ഞത്. ഇത് കേട്ടതും ചിലപ്പോള്‍ ഇതുകൊണ്ടാകാം എന്റെ കല്യാണവും നടക്കാതെ പോയതെന്ന് രേഖയും പറയുകയായിരുന്നു.ഒരിക്കൽ തന്റെ വിവാഹം തീരുമാനിച്ചിരുന്നതാണ്. നടി സംഗീത ബിജ്‌ലാനിയെ ആയിരുന്നു. ഏറെ നാളത്തെ പ്രണയത്തിനു ശേഷം വിവാഹം കഴിക്കാൻ തീരുമാനിച്ചതാണ് എന്നാൽ അവസാന സമയം സൽമാൻ വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു.