കുടുംബ പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സോനു സതീഷ്, കഴിഞ്ഞ വര്ഷം ആയിരുന്നു നടി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്, പ്രസവിശേഷമുള്ള തന്റെ ശരീരത്തെ കുറിച്ച് നിരവധി പരിഹാസം നിറഞ്ഞ കമെന്റുകൾ എത്തിയിരുന്നു, എന്നാൽ അതിനെതിരെ പ്രതികരിച്ചു നടി എത്തുകയും ചെയ്യ്തിരുന്നു. തന്റെ ഭാരം കൂടുന്നതോ, സൗന്ദര്യം ഇല്ലാതാകുന്നതോ അല്ല ഒരമ്മയ്ക്ക് താല്പര്യം അവരുടെ കുഞ്ഞു സുഖമായിരിക്കുന്നതാണ് സോനു പറയുന്നു.

പ്രസവശേഷം ഒരു സ്ത്രീയെ കാണുമ്പൊൾ ആദ്യം അവരോടു സുഖമാണോ എന്ന് ചോദിക്കൂ, അല്ലാതെ അവരുടെ ശരീരത്തെ കുറിച്ച് ചോദിക്കാതെ സോനു സതീഷ് ഇപ്പോൾ തന്റെ സോഷ്യൽ മീഡിയയിലൂടെ കുറിച്ചത്. ഈ കുറിപ്പ് തനിക്കു വേണ്ടിയല്ല മറ്റുള്ള സ്ത്രീകൾക്ക് വേണ്ടിയാണ്, എന്നെ പറ്റിയുള്ള ബോഡി ഷെയിമിങ് ഞാൻ അങ്ങനെ ശ്രെദ്ധിക്കാറില്ല എന്നാൽ മറ്റുള്ളവർ അങ്ങനെയല്ല അതുകൊണ്ടാണ് താൻ ഇങ്ങനൊരു കുറിപ്പ പങ്കുവെച്ചത് താരം പറയുന്നു.

വിവാഹ ശേഷം താൻ സീരിയലിൽ അഭിനയിച്ചെങ്കിലും ഒരു കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ അഭിനയത്തിൽ നിന്നും മാറും എന്ന് മുൻപ് താരം പറഞ്ഞിരുന്നു. ഇപ്പോൾ മകൾ ജനിച്ചു ,താൻ നൃത്തത്തിൽ സജീവമാണ്, വെറുതെ ഇരിപ്പില്ല ഭർത്താവ് അജയ് കുമാറിന്റെ നാടായ ആന്ദ്രയിലാണ്. ഇനിയും താൻ സീരിയലിലേക്ക് കടന്നു വരും അത് മകൾ സ്കൂളിലേക്ക് കടക്കുമ്പോളേക്കും സോനു സതീഷ് പറയുന്നു.