മലയളത്തിൽ നിരവധി താരപുത്രർ ഇപ്പോൾ അഭിനയ മേഖലയിൽ എത്തിയിട്ടുണ്ട് എന്നാൽ ഇപ്പോൾ അവരെ പറ്റി സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകൾ ആണ്  സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെധ ആകുന്നത്. ജയസുര്യയും, പൃഥ്വിരാജ് എന്നിവർ നല്ല  നടന്മാർ ആണ് അതുപോലെ തനിക്കു ഒരു സിനിമ ചെയ്യണമെങ്കിൽ അത് ഫഹദിനെ വെച്ച് ചെയ്യാൻ വലിയ ആഗ്രഹം ആണ്, അയാളുടെ അഭിനയ കഴിവ് ഫഹദിന്റെ പിതാവ് പോലും തിരിച്ചറിഞ്ഞട്ടില്ല സംവിധയകൻ പറയുന്നു.

അതുപ്പോലെ തന്നെയാണ് ദുൽഖറും, പിന്നെ ശ്രീനിവാസന്റെ മക്കൾ രണ്ടുപേരും ഇപ്പോൾ സിനിമയിൽ അല്ലെ പക്ഷെ ധ്യാൻ മാത്രം ക്ലെച് പിടിച്ചില്ല, കാരണം അയാൾക്ക് അതിനു മാത്രം കഴിവുകൾ ഇല്ല എന്നാൽ വിനീത് കണ്ടോ ഒരു സിനിമ ചെയ്യ്തു കഴിഞ്ഞാൽ നാല് അഞ്ചു കോടി രൂപ ലാഭം കിട്ടും, അതുപോലെ ആണ് മണിയൻ പിള്ള രാജുവിന്റെ മകൻ, അതും ഈ കഴിവ് എന്ന് പറയുന്നതൊന്നു വേണം അല്ലെങ്കിൽ സിനിമയിൽ നിക്കാൻ കഴിയില്ല.

അതുപോലെ തന്നെ സുരേഷ്‌ഗോപിയുടെ മകൻ ഗോകുൽ പാപ്പൻ  എന്ന സിനിമയിൽ കണ്ടു എന്നാൽ അയാൾ എന്ത് അഭിനയം ആണ് അതിൽ കാഴ്ച്ച വെച്ചത്, സുരേഷ് ഗോപി മക്കളെ സിനിമയിൽ അഭിനയത്തിന് വിടുന്നതിൽ നല്ലത് ബിസിനെസ്സിൽ കണക്റ്റ് ചെയ്യിപ്പിക്കുന്നതാണ് ,മക്കളെ അദ്ദേഹം അഭിനയത്തിൽ നിന്നും മാറ്റി ബിസിനസ് മേഖലയിൽ വിടുന്നതാണ് ഉചിതം. അച്ഛനെ കോടികൾ ഉള്ളതുകൊണ്ട് മക്കൾക്ക് ജീവിക്കാൻ ബുദ്ധിമുട്ടു ഉണ്ടാവില്ല, മോഹൻലാലിന്റെ മകനെയും എനിക്ക് ഇഷ്ട്ടം ആണ്, നല്ല അഭിനയം ആണ്.