Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

സോണിയയുടെ വിവാഹ മോചനം; ദുഃശീലം കാരണമെന്ന് പ്രചരണം

തമിഴ് സിനിമയിലെ വാണിജ്യ വിജയങ്ങള്‍ നല്‍കുന്ന സിനിമകള്‍ക്ക് പിന്നാലെ എല്ലാവരും ഓടിപ്പാഞ്ഞ കാലത്ത് ആരും പറയാൻ മടിക്കുന്ന കഥകളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച അതിസമര്‍ഥനായ സംവിധായകനാണ് സെല്‍വരാഘവൻ. അച്ഛൻ കസ്തൂരിരാജ സംവിധാനം ചെയ്ത തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിന് തിരക്കഥ എഴുതികൊണ്ടാണ് സെല്‍വരാഘവൻ എന്ന ചലച്ചിത്രകാരന്റെ തുടക്കം. അനുജൻ ധനുഷ് നായകൻ ആയ  കാതല്‍ കൊണ്ടേൻ എന്ന സിനിമ സംവിധാനം ചെയ്‌താണ്‌ സംവിധായകനായി അരങേറിയത് .

സെവൻ ജി റെയിൻബോ  കോളനി, പുതുപേട്ടൈ, ആയിരത്തില്‍ ഒരുവൻ പോലെയുള്ള സിനിമകൾക്ക് ശേഷം സെല്‍വരാഘവൻ എന്ന സംവിധായകനോടുള്ള ആരാധനയും ബഹുമാനവും ആരാധകരില്‍ പതിന്മടങ്ങ് കൂടിയെന്ന് തന്നെ പറയാം.. സിനിമയോടുള്ള അഭിനിവേശം വ്യക്തിജീവിതത്തെ വരെ ബാധിച്ചിട്ടുള്ള സംവിധായകനാണ് സെല്‍വരാഘവൻ. 2003ല്‍ സെല്‍വരാഘവന്റെ മുൻ ഭാര്യ സോണിയ അഗര്‍വാൾ നായിക ആയി 

പുറത്തിറങ്ങിയ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. സെൽവരാഘവന്റേയും സോണിയയുടേയും പ്രണയ വിവാഹം ആയിരുന്നു ഇരുവരും വിവാഹിതരാവുകയും ചെയ്തു. എന്നാല്‍ ഈ ബന്ധത്തിന് അധികനാൾ  ആയുസുണ്ടായിരുന്നില്ല. ഇരുവരും വൈകാതെ വിവാഹമോചിതരായി.

Advertisement. Scroll to continue reading.

സെല്‍വരാഘവന്റെ പിതാവ് കസ്തൂരിരാജയാണ് സോണിയ-സെല്‍വരാഘവൻ ബന്ധം തകരാൻ കാരണമെന്നാണ് തമിഴകത്ത് പ്രചരിക്കുന്ന ഒരു വാർത്ത . വിവാഹത്തിന് മുമ്പ് തന്നെ നടി സോണിയ അഗര്‍വാളിന് പുകവലിയും മദ്യപാനവും ശീലവുമുണ്ടായിരുന്നു. വിവാഹം കഴിഞ്ഞാല്‍ നടിയുടെ മനസ് മാറുമെന്ന് സെല്‍വരാഘവന്റെ കുടുംബം കരുതിയിരുന്നെങ്കിലും ആ ശീലം ഉപേക്ഷിക്കാൻ കഴിയാതെ സോണിയ അത് തുടര്‍ന്നു. ഇക്കാരണത്താല്‍ കസ്തൂരിരാജ ഒരിക്കല്‍ സോണിയയോട് കയര്‍ത്തു.  തന്റെ ശീലം ഉപേക്ഷിക്കാൻ കഴിയില്ലെന്ന് സോണിയ അഗര്‍വാള്‍ അറിയിച്ചതോടെ പ്രശ്നം രൂക്ഷമായി സെല്‍വരാഘവനും സോണിയയും പിരിയുകയായിരുന്നുവെന്നാണ് തമിഴ് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തിടെയായി സോണിയ സിനിമയില്‍ സജീവമായി. മാത്രമല്ല മുൻ ഭര്‍ത്താവ് സെല്‍വരാഘവനെക്കുറിച്ച്‌ താരം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വിവാഹ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ സംഭവിച്ചുവെങ്കിലും സെല്‍വരാഘവനെ താന്‍ ജീവിതത്തില്‍ അടയാളപ്പെടുത്തുന്നത് ഒരു നല്ല അധ്യാപകന്‍ എന്ന നിലയിലാണെന്നാണ് സോണിയ പറഞ്ഞത്.

‘സെല്‍വരാഘവനാണ് എന്നെ അഭിനയിക്കാന്‍ പഠിപ്പിച്ചത്. ഒന്നില്‍ കൂടുതല്‍ ടേക്ക് എടുക്കേണ്ടി വന്നാല്‍ നന്നായി ചീത്തവിളിക്കുമായിരുന്നു. കര്‍ക്കശക്കാരനായ ഒരു അധ്യാപകനായിരുന്നു അദ്ദേഹം. സിനിമ ചെയ്യുന്ന സമയത്ത് സെല്‍വരാഘവന്‍ അധികം സംസാരിക്കാറില്ലായിരുന്നു. ഒരു നല്ല ഭര്‍ത്താവായി ജീവിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നുമാണ്’, സോണിയ പറഞ്ഞത്.നാല്‍പ്പത്തിയാറുകാരനായ സെല്‍വരാഘവൻ സോണിയയുമായുള്ള വിവാഹമോചനത്തിന് ശേഷം 2011ല്‍ വീണ്ടും വിവാഹിതനായി. മയക്കമെന്ന എന്ന സിനിമയില്‍ സെല്‍വരാഘന്റെ അസോസിയേറ്റായിരുന്ന ഗീതാഞ്ജലിയെയാണ് സെല്‍വരാഘവൻ വിവാഹം ചെയ്തത്.

You May Also Like

സിനിമ വാർത്തകൾ

ഏറ്റവും ജനപ്രീതിയുള്ള ഇന്ത്യൻ താരങ്ങളുടെ പട്ടിക ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ്  കഴിഞ്ഞ ദിവസം  പുറത്തുവിട്ടു. ഏറ്റവും ജനപ്രീതിയുള്ള ഇന്ത്യൻ താരമായി ധനുഷ് ആണ് തിരഞ്ഞടുകപ്പെട്ടത്. ധനുഷ് ഒന്നാം സ്ഥാനത്ത്  ആണ് എത്തിയിരുക്കുന്നത്. 2022ൽ...

സിനിമ വാർത്തകൾ

18  വര്ഷത്തെ ദാമ്പത്യ ബന്ധത്തിന് ശേഷം ധനുഷും, ഐശ്വര്യയും ബന്ധം വേര്പെടുത്തുന്നു എന്നുള്ള വാർത്തകൾ വന്നിരുന്നു,എന്നാൽ  പിന്നാലെ വീണ്ടും അവർ ഒന്നിക്കുക എന്നുള്ള വാർത്തകളും വന്നിരുന്നു എന്നാൽ ആ വാർത്ത സത്യമല്ല എന്ന്...

സിനിമ വാർത്തകൾ

ജനപ്രിയ താരദമ്പതികളായ ധനുഷും, ,ഐശ്വര്യയും പതിനെട്ടു വര്ഷത്തെ ദാമ്പത്യ ബന്ധം അവസാനിപ്പിച്ച വാർത്ത എല്ലാ ആരാധകരെയും ഞെട്ടിക്കുന്ന തരത്തിലുള്ള ഒന്നായിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരും ഒന്നിക്കുന്നു എന്നുള്ള വാർത്തയും പുറത്തുവരുന്നുണ്ട്എന്നാൽ   ഈ വാർത്ത...

മലയാളം

ധനുഷിനെയും ഐശ്വര്യ രജനികാന്തിനെയും അറിയാത്തവർ ആയിട്ട് ആരും തന്നെ ഉണ്ടാവില്ല. ഇന്ന് ലോകം അറിയപ്പെടുന്ന  നടൻ ആയിട്ടു മാറിയിരിക്കുകയാണ് ധനുഷ്. മികച്ച നടനുള്ള പുരസ്‌കാര നിറവിൽ ആണ് ധനുഷ് ഇപ്പോൾ. തൻ സിനിമയിൽ...

Advertisement