ഗാനമേള നടക്കുമ്പോൾ മോശം ഗാനങ്ങൾ ആയതുകൊണ്ട് ഗായകൻ വിനീത് ശ്രീനിവാസൻ രക്ഷപെട്ടു എന്ന വീഡിയോ പ്രചരിച്ചിരുന്നു, എന്നാൽ ഈ വീഡിയോയുടെ സത്യവസ്ഥ പറയുകയാണ് തിരക്കഥകൃത് സുനീഷ് വാരാനാട്. വാരനാട്‌ ദേവിക്ഷ്ത്രത്തിലെ കുംഭഭരണി ഉത്സവത്തോടു അനുനബന്ധിച്ചു നടന്ന ഗാനമേളക്കു ശേഷം ഗായകൻ വിനീത് രക്ഷപെട്ടു എന്ന വീഡിയോ പ്രചരിക്കാൻ തുടങ്ങിയത്. സുനീഷ് പറയുന്നതിങ്ങനെ ..

ഗാനമേളയ്ക്കു ശേഷമുള്ള ആരാധകരുടെ തിരക്ക് നിയന്ത്രണാതീതമായതോടെ അദ്ദേഹം കാറിലേക്ക് ഓടി പോവുകയായിരുന്നുവവെന്നും അതാണ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതെന്നും സുനീഷ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.വിനീത് ശ്രീനിവാസൻ ഓടി രക്ഷപ്പെട്ടു എന്ന പേരിൽ പ്രചരിക്കുന്ന വിഡിയോയുടെ വാസ്തവം,വാരനാട്ടെ കുംഭഭരണി ഉത്സവത്തോടനുബന്ധിച്ച് വിനീതിന്റെ ഗാനമേളയുണ്ടായിരുന്നു.രണ്ടര മണിക്കൂറോളം ഗംഭീരമായ പരിപാടിയായിരുന്നു വിനീതും സംഘവും നടത്തിയത്.
ഗാനമേള കഴിഞ്ഞ് സെൽഫി എടുക്കാനും ഫോട്ടോയെടുക്കാനും മറ്റുമായി ആരാധകർ തിങ്ങിനിറഞ്ഞതോടെ സ്റ്റേജിന് പിന്നിൽ നിന്നും കുറച്ചകലെ പാർക്ക് ചെയ്തിരുന്ന കാറിലേക്ക് പോലും പോകാനാകാതെ വന്നു,ബലമായി പിടിച്ചുനിർത്തി സെൽഫിയെടുക്കാൻ തുടങ്ങിയതോടെയാണ് വിനീത് അവിടെ നിന്നും കാറിലേക്കോടിയത്.അതിനെയാണ് ഇങ്ങനെ വ്യാഖ്യാനിച്ചു എടുത്തത് സുനീഷ് പറയുന്നു