Connect with us

Hi, what are you looking for?

സോഷ്യൽ മീഡിയ

കല്യാണം നടക്കണോ ? ഒറ്റ സിഗരറ്റ് മതി

പ്രണയം ആർക്ക് ആരോട് വേണമെങ്കിലുംതോന്നാവുന്ന ഒരു വികാരമാണ്. പ്രണയത്തിനു പ്രായമോ ഭാഷയോ ദേശമോ ഒന്നും പ്രശ്നമല്ല. പ്രണയിലാകുന്ന രെല്ലാവർക്കും തങ്ങളുടെ ജീവിതം സന്തോഷകരമായും സമാധാനപരമായും മുന്നോട്ടു പോകണം എന്നാണ് ആ​ഗ്രഹാം. ഒരുപാടി കാലം നീണ്ടു നിൽക്കുന്ന പ്രണയബന്ധങ്ങൾ ചിലർ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനും വിവാഹിതരാകാനും ആഗ്രഹിക്കുന്നു. എന്നാൽ പലരും പല കാരണങ്ങളാൽ തങ്ങളുടെ പ്രിയപ്പെട്ടവരെ വിവാഹം കഴിക്കാൻ പല തരത്തിലുള്ള വെല്ലുവിളികൾ നേരിടാറുണ്ട്. പ്രത്യേകിച്ച് നമ്മുടെ രാജ്യത്തു.വിഷമിക്കേണ്ട പരിഹാരമുണ്ട് എന്നാണു യൂ പിക്കാർ പറയുന്നത്. പ്രണയത്തിലെ വെല്ലുവിളികളെ അതിജീവിക്കാനും ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്യാൻ പ്രാർത്ഥിക്കാനും ലഖ്‌നൗവിലെ പ്രണയിതാക്കളിൽ ചിലർ ഒരു ആരാധനാലയത്തിൽ എത്താറുണ്ട്.

Advertisement. Scroll to continue reading.

ഇനി ഇവിടുത്തെ ആചാരമാണ് സ്പെഷ്യൽ. ഇവിടുത്തെ വിശ്വാസമനുസരിച്ച്, ഒരു സിഗരറ്റ് വഴിപാടായി സമർപ്പിച്ച് പ്രാർത്ഥിച്ചാൽ പ്രണയിതാക്കൾ നേരിടുന്ന പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടും എന്നണ്.അതായത്ഒ റ്റ സി​ഗരറ്റിൽ കാര്യം കഴിയുംഎന്ന് .ചിലർ ഇവിടെ സിഗരറ്റ് മാത്രമല്ല പണവും നൽകാറുണ്ട്. ലഖ്‌നൗവിലെ ഈ ക്ഷേത്രത്തന്റെ ചരിതം. സിഗരറ്റ് വാലെ ബാബ എന്നറിയപ്പെടുന്ന ക്യാപ്റ്റൻ സാഹിബ ആണ് ഇവിടുത്തെ ആരാധനാ മൂർത്തി. ഇദ്ദേഹത്തെ ആരാധിക്കാനാണ് ആളുകൾ ഈ ക്ഷേത്രത്തിൽ എത്തുന്നത് . പ്രണയിക്കുന്നവരെ ഒന്നിപ്പിക്കുന്നതിൽ ക്യാപ്റ്റൻ സാഹിബ് എന്ന സിഗരറ്റ് വാലെ ബാബ പ്രശസ്തനാണ്. പ്രണയിതാക്കൾക്ക് വിവാഹം കഴിക്കുന്നതിനോ കുടുംബത്തിന്റെ അംഗീകാരം നേടുന്നതിനോ ഏതെങ്കിലും തരത്തിലുള്ള തടസങ്ങൾ നേരിടുമ്പോൾ, പലരും ക്യാപ്റ്റൻ സാഹിബിന്റെ അടുക്കലെത്തി അദ്ദേഹത്തോട് പ്രാർത്ഥിക്കാറുണ്ട്. ക്യാപ്റ്റൻ സാഹിബ് അവരുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കും എന്നാണ് വിശ്വാസം. നിരവധി ആളുകൾ ഇവിടെത്തി വഴിപാട് സമർപ്പിക്കുകയും പണം നൽകുകയും തങ്ങളുടെ പ്രണയ ബന്ധം വിജയകരമാകാൻ പ്രാർത്ഥിക്കുകയും ചെയ്യാറുന്ദ് . ബാബയ്ക്ക് സിഗരറ്റും പണവും മാത്രമല്ല മദ്യവും മാംസവും സമർപ്പിക്കാനും പ്രണയിതാക്കൾ ഇവിടം സന്ദർശിക്കാറുണ്ട് . ഇവിടെ വന്ന് പ്രാർത്ഥിച്ച്, വിവാഹം നടന്നതിനു ശേഷം നന്ദിസൂചകമായും പലരും എത്താറുണ്ട്. ഇനി കാമുകീ കാമുകൻമാരുടെ രക്ഷകനായ സിഗരറ്റ് വാലെ ബാബ ആരാണെന്നു നോക്കാം.

ബ്രിട്ടീഷ് ആർമിയിൽ ക്യാപ്റ്റനായി സേവനം അനുഷ്ഠിച്ചിരുന്ന ക്യാപ്റ്റൻ ഫ്രെഡറിക് വെൽസ് ആണ് സിഗരറ്റ് വാലെ ബാബ എന്നറിയപ്പെടുന്നത്. ഇകാര്യം ഇന്ത്യൻ ചരിത്രകാരൻ ഡോ.രവി ഭട്ട് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുമുണ്ട്. 1858 മാർച്ച് 21 ന്, ബ്രിട്ടീഷുകാരും മൂസാ ബാഗിലെ സ്വാതന്ത്ര്യ സമര സേനാനികളും തമ്മിൽ ഒരു യുദ്ധം നടന്നു. അതിൽ ബ്രിട്ടീഷ് സൈന്യമാണ് വിജയിച്ചത്. പക്ഷേ ക്യാപ്റ്റൻ വെൽസ് കൊല്ലപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ ശവകുടീരം ഇവിടെ സ്ഥാപിക്കപ്പെട്ടു. ഈ ശവകുടീരത്തിൽ ഒരു കല്ലും ഉണ്ട്. അതിൽ ക്യാപ്റ്റന്റെ പേരും മരിച്ച തീയതിയും രേഖപ്പെടുത്തിയിട്ടുണ്ട്. ക്യാപ്റ്റൻ വെൽസിന് സിഗരറ്റ് വളരെ ഇഷ്ടമായിരുന്നതിനാലാണ് ഇവിടെ വഴിപാടായി സിഗരറ്റ് നൽകുന്നത്.

Advertisement. Scroll to continue reading.

You May Also Like

സോഷ്യൽ മീഡിയ

ഹൈദരാബാദിലെ ലുലു മാളില്‍ ജനത്തിരക്കിനിടയില്‍ മോഷണവും സംഘർഷവും. കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത കുക്കട്ട്പള്ളിയിലെ മാളിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.മാൾ ഉദ്ഘാടനം ചെയ്തതിന് പിന്നാലെ വന്‍ജനക്കൂട്ടം ആണ് ഉണ്ടായത് . മാളിലെ ജീവനക്കാരും...

സോഷ്യൽ മീഡിയ

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വർഗീസ് സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഏറ്റവും പുതിയെ ചിത്രമാണ് ‘കണ്ണൂർ സ്ക്വാഡ്’. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് എല്ലായിടത്തു നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒട്ടുമിക്ക തിയേറ്ററുകളിലും ചിത്രം...

സോഷ്യൽ മീഡിയ

അറിവിന്റെ വെളിചം പകർന്നു   നൽകുന്നവരാണ് അധ്യാപകർ  . കുട്ടികളുടെ മനസ്സില്‍ അധ്യാപകര്‍ക്കുള്ള സ്ഥാനം വളരെ വലുതാണ്.ഓരോ അദ്ധ്യാപകരും ഓരോ പുസ്തകങ്ങളാണ്.. പഠനത്തിനപ്പുറം ജീവിതത്തിന്റെ മൂല്യങ്ങൾ കൂടി പകർന്നു നൽകാൻ നിയോഗിക്കപ്പെട്ട അറിവിന്റെ പുസ്തകം....

സോഷ്യൽ മീഡിയ

സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങൾ ദിനംപ്രതി അനുനിമിഷം വർധിച്ചു വരികയാണ്. ഇത്തരത്തിലുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് കാര്യമായ അവബോധം സൃഷ്ടിക്കാൻ അധികൃതരും സാമൂഹ്യ പ്രവര്‍ത്തകരും സ്ത്രീ മുന്നേറ്റ പ്രവര്‍ത്തകരുമെല്ലാം ഒരുപോലെ ശ്രമിക്കുമ്പോഴും ഇത്തരത്തിലുള്ള സംഭവങ്ങള്‍ നമ്മുടെ...

Advertisement