Connect with us

സിനിമ വാർത്തകൾ

സീതയും രാമനും ഇനി മിനിസ്‌ക്രീനിലേക്ക്..

Published

on

ദുൽഖർ സൽമാൻ നായകൻ ആയിട്ട് എത്തിയ ചിത്രമാണ് സീതാ രാമം.എന്നാൽ ചിത്രം പാന്‍ ഇന്ത്യന്‍ ലെവലിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതാണു.ചിത്രത്തിന്റെ റിലീസ് ദിവസം മുതല്‍ പ്രേക്ഷക പ്രതികരണം മികച്ച രീതിയിൽ ആയിരുന്നു. എന്നാൽ ചിത്രം ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മുന്നേറി കഴിഞ്ഞു.എന്നാൽ ഇപ്പോൾ ഇതാ സീതാ രാമം മിനിസ്‌ക്രീനില്‍ എത്തുന്ന വിവരമാണ് പുറത്തുവരുന്നത്.

 

ഫെബ്രുവരി 12 ഞായറാഴ്ചയാണ് സീതാ രാമത്തിന്റെ മിനിസ്‌ക്രീനില്‍ പ്രീമിയര്‍. ഞായറാഴ്ച്ച ഉച്ചയ്ക്ക്  3 മണിക്ക്  ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യും. തിയറ്റര്‍ റിലീസിനും ഒടിടിയ്ക്കും പിന്നാലെയാണ് ചിത്രം മിനിസ്‌ക്രീനില്‍ എത്തുന്നത്. രശ്മിക മന്ദാനയും മൃണാള്‍ താക്കൂറും നായികമാരായി എത്തിയ ചിത്രം ആണ് സീത രാമം.തെലുങ്കില്‍ ദുല്‍ഖറിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു സീതാ രാമം. ചിത്രം ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണ്. ചിത്രത്തിന്റെ ഒടിടി റിലീസ് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ആയിരുന്നു. സെപ്റ്റംബര്‍ 9നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്.

 

Advertisement

സിനിമ വാർത്തകൾ

മോഹൻലാലിൻറെ പുതിയ ലുക്കിനെ കുറിച്ചുള്ള പുതിയ അപ്‌ഡേഷനുമായി ‘മലൈ കോട്ടൈ വാലിബൻ’

Published

on

പ്രേക്ഷകർ ഒരുപാടു കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ആണ് ‘മലൈ കോട്ടൈ വാലിബൻ’,ബിഗ് ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം അതീവ രഹസ്യത്തിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുകൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്, ഇപ്പോൾ അതുപോലെയുള്ള ഒരു അപ്‌ഡേഷൻ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ചിത്രത്തിൽ മോഹൻലാലിൻറെ പുതിയ ലുക്ക് ആണ്  കൂടുതൽ ശ്രെദ്ധ ആകുന്നത്.

മുൻപൊരിക്കലും മോഹൻലാൽ ഈ ലുക്കിൽ എത്തിയിട്ടില്ലാത്ത രീതിയിൽ ആണ് ലിജോ ജോസ് ഈ ചിത്രത്തിൽ താരത്തിനെത്തിക്കുന്നത്. ഈ ചിത്രത്തിനായി താരം ഇപ്പോൾ തന്റെ താടി നീട്ടിവളർത്തിയിരിക്കുയാണ്.  ലൊക്കേഷനിലെ അണിയറ പ്രവർത്തകരുടെ പിറന്നാൾ ആഘോഷത്തിൻ്റെ ചിത്രം കഴിഞ്ഞ വാരം വൈറലായിരുന്നു. അതിൽ നീട്ടി വളർത്തിയ താടിയോടെയാണ് മോഹൻലാ‍ൽ എത്തുന്നത്. മുമ്പ് ഒരു സിനിമയിലും പ്രത്യക്ഷപ്പെടാത്ത വിധം നീട്ടിയ വളർത്തിയ താടിയിൽ വാലിബനിൽ താരത്തെ കാണാം.

മലയാള സിനിമയിൽ വലിയ ഹൈപ്പ് നേടുന്ന ഒരു ചിത്രം തന്നെയാണ് ഈ ചിത്രം. ഇപ്പോൾ മോഹൻലാലിൻ്റെ ലുക്ക് സംബന്ധിച്ചാണ് പുതിയ അപ്ഡേഷനുകൾ വരുന്നത്. മോഹൻലാൽ ഫാൻസ് താരത്തിൻ്റെ ലുക്ക് സംബന്ധിച്ച് പല ഫാൻ മെയ്ഡ് പോസ്റ്ററുകൾഇപ്പോൾ  പുറത്തിറക്കുന്നുണ്ട്.

 

Continue Reading

Latest News

Trending