ദുൽഖർ സൽമാൻ നായകൻ ആയിട്ട് എത്തിയ ചിത്രമാണ് സീതാ രാമം.എന്നാൽ ചിത്രം പാന്‍ ഇന്ത്യന്‍ ലെവലിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതാണു.ചിത്രത്തിന്റെ റിലീസ് ദിവസം മുതല്‍ പ്രേക്ഷക പ്രതികരണം മികച്ച രീതിയിൽ ആയിരുന്നു. എന്നാൽ ചിത്രം ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മുന്നേറി കഴിഞ്ഞു.എന്നാൽ ഇപ്പോൾ ഇതാ സീതാ രാമം മിനിസ്‌ക്രീനില്‍ എത്തുന്ന വിവരമാണ് പുറത്തുവരുന്നത്.
ഫെബ്രുവരി 12 ഞായറാഴ്ചയാണ് സീതാ രാമത്തിന്റെ മിനിസ്‌ക്രീനില്‍ പ്രീമിയര്‍. ഞായറാഴ്ച്ച ഉച്ചയ്ക്ക് 3 മണിക്ക് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യും. തിയറ്റര്‍ റിലീസിനും ഒടിടിയ്ക്കും പിന്നാലെയാണ് ചിത്രം മിനിസ്‌ക്രീനില്‍ എത്തുന്നത്. രശ്മിക മന്ദാനയും മൃണാള്‍ താക്കൂറും നായികമാരായി എത്തിയ ചിത്രം ആണ് സീത രാമം.തെലുങ്കില്‍ ദുല്‍ഖറിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു സീതാ രാമം. ചിത്രം ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണ്. ചിത്രത്തിന്റെ ഒടിടി റിലീസ് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ആയിരുന്നു. സെപ്റ്റംബര്‍ 9നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്.