അഞ്ച്  പതിറ്റാണ്ടുകൾ പിന്നിട്ട ഗായിക വാണി ജയറാമിന് ആദരാഞ്ജലികൾ. ചെന്നൈയിലെ നുങ്കമ്പാക്കത്തെ ഹാഡോസ് വീട്ടിൽ വച്ചാണ് മരിച്ചത്.78 വയസ്സായിരുന്നു ഗായികയ്ക്.  എന്നാൽ 1971ൽ തുടങ്ങിയ  സംഗീത ജീവിതമാണ്.തിനായിരത്തിലധികം ഗാനങ്ങൾ റെക്കോർഡുചെയ്‌ത് ആയിരത്തിലധികം ഇന്ത്യൻ സിനിമകൾക്ക്  പ്ലേബാക്ക് ചെയിത ഗായികയാണ്. ഇന്ത്യയിലും വിദേശത്തുമായി നിരവധി സോളോ കച്ചേരികളിലും താരം പങ്കെടുത്തു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ മൂന്ന് തവണ നേടിയ ഗായിക.

എന്നാൽ  1973-ൽ സ്വപ്‌നം എന്ന ചിത്രത്തിന് വേണ്ടി സലിൽ ചൗധരി ഈണമിട്ട “സൗരായുധത്തിൽ വിടർന്നൊരു” എന്ന സോളോ ഗാനം റെക്കോർഡ് ചെയ്തുകൊണ്ടാണ് വാണി ജയറാം മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. കന്നഡ, തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, മറാത്തി, ഒഡിയ, ഗുജറാത്തി, ഹരിയാൻവി, ആസാമീസ്, തുളു, ബംഗാളി ഭാഷകൾ എന്നിങ്ങനെ നിരവധി ഇന്ത്യൻ ഭാഷകളിൽ ആലപിച്ചു വാണി.എന്നാൽ മലയാളത്തിലെ വാണിയുടെ മിക്ക യുഗ്മഗാനങ്ങളും കെ.ജെ.യേശുദാസിനും പി.ജയചന്ദ്രനുമൊപ്പമാണ് റെക്കോർഡ് ചെയ്തിരിക്കുന്നത്.