മലയാളികൾക്ക് ഒരുപാടു പ്രിയങ്കരിയായ നടിയാണ് ശില്പബാല.ഒരുകാലത്ത് മലയാള സിനിമയിൽ വളരെ സജീവമായിരുന്നു ഇവർ. ഇന്ന് സിനിമയിൽ അത്ര സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. ഇപ്പോൾ പ്രണയദിനത്തിൽ ഒരു കിടിലൻ സർപ്രൈസ് ഒരുക്കിക്കൊണ്ട് എത്തുകയാണ്. താരം തന്നെയാണ് ഈ വിവരം പറഞ്ഞത്.ഒരു നടിയായിട്ടും അവതാരകയായിട്ടും തിളങ്ങിയ താരമാണ് ശില്പ.

 

ഓർക്കുക വല്ലപ്പോഴും എന്ന സിനിമയിൽ ആണ് താരം ആദ്യമായി സിനിമയിൽ എത്തുന്നത്. ക്ലാസിക്കൽ ഡാൻസ് ശാസ്ത്രീയമായി പഠിച്ച വ്യക്തിയാണ് ശിൽപ. ഇപ്പോൾ ഇവരുടെ ഏറ്റവും പുതിയ വിശേഷമാണ് മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നത്.പ്രണയ ദിനത്തിൽ ഒരു മ്യൂസിക് വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. പൈങ്കിളി പാട്ട് എന്നാണ് മ്യൂസിക് വീഡിയോയുടെ പേര്. പൃഥ്വിരാജ് അടക്കമുള്ള താരങ്ങൾ ഇത് ഷെയർ ചെയ്തിട്ടുണ്ട്. ശിൽപയുടെ സുഹൃത്തുക്കളുടെ കൂട്ടായ്മയിൽ ഒരുങ്ങിയ പാട്ടാണ് ഇത്. ഒരു ആനിമേഷൻ വീഡിയോ മ്യൂസിക് ആൽബം ആയിട്ടാണ് പൈങ്കിളി പാട്ട് പുറത്തുവിട്ടിരിക്കുന്നത്.

ശിൽപയുടെ സുഹൃത്തുക്കൾ ആയിട്ടുള്ള ഭാവന, രമ്യ നമ്പീശൻ, ഷഫ്‌ന , സയനോര തുടങ്ങിയവയെല്ലാം തന്നെ ആനിമേഷൻ രൂപത്തിൽ ഈ വീഡിയോ സോങ്ങിൻ്റെ ഭാഗമായിട്ടുണ്ട്. ഇവരുടെ സൗഹൃദവും പ്രണയവും ഒക്കെ തന്നെയാണ് മ്യൂസിക് വീഡിയോ പറയുന്നത്.എന്തായാലും പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് ഈ മ്യൂസിക് വീഡിയോ സ്വീകരിച്ചിരിക്കുന്നത്. പേരുപോലെ തന്നെ ഇത് വളരെ പൈങ്കിളി ആയിട്ടുണ്ട് എന്നാണ് എല്ലാവരും പറയുന്നത്.