Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

സില്‍ക്ക് സ്മിതയും രജനികാന്തും പ്രണയിച്ചോ ? ; സിഗരറ്റ് ഉപയോഗിച്ച്‌ പാടുകള്‍ സൃഷ്ടിച്ചു 

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിറ സാന്നിധ്യമായിരുന്ന താരമാണ് സില്‍ക്ക് സ്മിത. വിടര്‍ന്ന കണ്ണുകള്‍, ആകര്‍ഷകമായ ചിരി, ജ്വലിക്കുന്ന സൗന്ദര്യം… ഒരു കാലഘട്ടത്തില്‍ തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കി വാണ സില്‍ക്ക് സ്മിതയെ ഇന്നും വര്‍ണിക്കാന്‍ വാക്കുകളില്ല. സില്‍ക്ക് സ്മിതയുടെ പോസ്റ്ററുകള്‍ കണ്ട് മാത്രം തമിഴ്‌നാട്ടില്‍ ഒരുകാലത്ത് തിയറ്ററുകള്‍ നിറയുന്ന കാലമുണ്ടായിരുന്നു.ലാസ്യ ഭാവത്തോടെ ഗാന രംഗത്തില്‍ സില്‍ക്ക് സ്മിത ചുവടുകള്‍ വെക്കുന്നത് അന്നത്തെ ആരാധകരെ വല്ലാതെ ത്രസിപ്പിച്ചിരുന്നു. നഷ്‌ടത്തിലായിരുന്ന സിനിമാ വ്യവസായത്തെ തിരിച്ചു പിടിക്കാന്‍ വിജയലക്ഷ്മി എന്ന സില്‍ക്ക് സ്മിതയ്ക്ക് കഴിഞ്ഞു.  നാണൂറ്റി അമ്പതില്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ച താരം നിരവധി ആരാധകരെയാണ് നേടിയെടുത്തത്. ആയിരത്തി തൊള്ളായിരത്തി എൺപതുകളിലെ ഇന്ത്യൻ സിനിമകളിലെ വിജയകരമായ നിരവധി നൃത്തങ്ങളുടെ ഭാഗം കൂടിയായിരുന്നു സിൽക്ക് സ്മിത. എന്നാല്‍ സിനിമാ ലോകത്തെ മാദകറാണിയുടെ ആത്മഹത്യ സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ തന്നെ ഞെട്ടിച്ചു. ഇന്നും സില്‍ക്ക് സ്മിതയുടെ  മരണത്തെക്കുറിച്ച്‌ ചോദ്യങ്ങള്‍ മാത്രം ബാക്കിയാവുകണ്. ഇപ്പോഴിതാ തമിഴ്‌നാട്ടിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും നടനുമായ ബയില്‍വാന്‍ രംഗനാഥന്‍ സില്‍ക്ക് സ്മിതയുടെ മരണത്തിനു ശേഷം സംഭവിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ്. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലും  ഹിന്ദിയിലും സിൽക്ക്ക്കാ സ്മിതക്കായി സൂപ്പര്‍ താരങ്ങള്‍ വരെ കാത്തിരുന്നു. നായികയായും ഗ്ലാമറസ് താരമായും നിറഞ്ഞു നിന്ന സിൽക്ക് സ്മിതയുടെ പെട്ടന്നുള്ള മരണ വാര്‍ത്ത ഇന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിപ്പിക്കുന്നതായിരുന്നു. സിൽക്ക് സ്മിതയുടെ  മരണത്തിലും മരണത്തിനു ശേഷവും അവർക്ക് നീതി നിഷേധിക്കപ്പെട്ടു എന്നുള്ളതാണ് പരമാര്‍ത്ഥം… ലോകത്തിനു മുമ്പില്‍ പുഞ്ചിരിക്കുമ്പോഴും വലിയ ദുഃഖങ്ങള്‍ ഉള്ളിലൊളിപ്പിക്കുന്നതായിരുന്നു എക്കാലത്തും സിൽക്ക് സ്മിതയുടെ ജീവിതം. പലരും സിൽക്ക് സ്മിതയെ ചൂഷണം ചെയ്തിരുന്നു. അതില്‍ നിന്നെല്ലാമുള്ള അവളുടെ രക്ഷപെടലായിരുന്നു സ്വയം വരിച്ച മരണം. ആത്മഹത്യക്ക് കാരണം എന്തെന്ന് സംബന്ധിച്ച്‌ പല അഭ്യൂഹങ്ങളും ഉയര്‍ന്നു വന്നിരുന്നു. ചിലര്‍ നടി സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു എന്ന് പറഞ്ഞപ്പോള്‍ മറ്റൊരു കൂട്ടര്‍ ഈ വാദത്തെ എതിര്‍ത്തു. സ്വയം ജീവനൊടുക്കാന്‍ മാത്രം എന്ത് പ്രശ്‌നമാണ് സില്‍ക്ക് സ്മിത അനുഭവിച്ചിരുന്നത് എന്നത് ഇനിയും ആര്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ബോള്‍ഡ് ആയ  നടി എന്നാണ് സില്‍ക്ക് സ്മിതയെ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. തെന്നിന്ത്യയില്‍ ജനപ്രീതിയുടെ കാര്യത്തില്‍ രജനികാന്ത്, കമല്‍ ഹാസന്‍ പോലെയുള്ള സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമാണ് സില്‍ക്ക് സ്മിത മത്സരിച്ചത്.

Advertisement. Scroll to continue reading.

ഒട്ടനവധി ഗോസിപ്പുകള്‍ നടിയുടെ പേരില്‍ അക്കാലത്ത് പ്രചരിച്ചിരുന്നു. അതില്‍ പ്രധാനപ്പെട്ടത് സൂപ്പര്‍ സ്റ്റാര്‍ രജിനികാന്തുമായി നടി പ്രണയത്തിലായിരുന്നു എന്നതാണ്. ആയിരത്തി തൊള്ളായിരത്തി എൺപതുകളില്‍ കമല്‍ ഹാസനൊപ്പം സിനിമകള്‍ ചെയ്ത ശേഷമാണ് സില്‍ക്ക് സ്മിത പ്രശസ്തയായത്. ഗ്ലാമറസ് വേഷങ്ങള്‍ മനോഹരമാക്കാന്‍  സില്‍ക്ക് സ്മിതയോളം പോന്ന ഒരു നടിയും അന്ന് ഉണ്ടായിരുന്നില്ല. രജിനികാന്തും സില്‍ക്ക് സ്മിതയും ആയിരത്തി തൊള്ളായിരത്തി എൺപത്തി മൂന്നില്‍ പുറത്തിറങ്ങിയ ജീത് ഹമാരി ഹുയി, അതെ വർഷം തന്നെ പുറത്തിറങ്ങിയ തങ്ക മകന്‍, പായും പുലി തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഒരുമിച്ച്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതേസമയം ഈ ചിത്രങ്ങളിലെ സിൽക്ക് സ്മിതയുടെ ഗ്ലാമറസ് നൃത്തച്ചുവടുകള്‍ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ഇരുവരും ഒരുമിച്ച്‌ സിനിമകള്‍ ചെയ്ത് തുടങ്ങിയപ്പോഴാണ് രജിനികാന്തും  സില്‍ക്ക് സ്മിതയും പ്രണയത്തിലാണെന്ന് വാർത്തകൾ പ്രചരിച്ച്‌ തുടങ്ങിയത്. മാത്രമല്ല സില്‍ക്ക് സ്മിതയുടെ ശരീരത്തില്‍ രജനികാന്ത് സിഗരറ്റ് ഉപയോഗിച്ച്‌ പാടുകള്‍ സൃഷ്ടിച്ചതായും അക്കാലത്ത് കഥകള്‍ പ്രചരിക്കുകയും അതിന്റെ പേരില്‍ സിനിമാ സെറ്റുകളില്‍ വലിയ ചര്‍ച്ചകള്‍ അക്കാലത്ത് നടക്കുകയും ചെയ്തിരുന്നു. ഇതില്‍ എത്രത്തോളം സത്യമുണ്ടെന്നത് ഇന്നും വ്യക്തമല്ല. സില്‍ക്ക് സ്മിതയ്ക്ക് സിനിമയിലെത്തിയതോടെ പ്രശസ്തിയും സമ്പത്തും ലഭിച്ചെങ്കിലും ജീവിതത്തില്‍ സമാധാനം ലഭിച്ചിരുന്നില്ല. എപ്പോഴും വിഷാദം നിറഞ്ഞ മുഖത്തോടെയാണ് സില്‍ക്ക് സ്മിതയുടെ സഹപ്രവര്‍ത്തകര്‍ കണ്ടിട്ടുള്ളത്.   പതിനാലാം വയസില്‍ വിവാഹിതയായെങ്കിലും ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനത്തെ തുടര്‍ന്ന് ആ ബന്ധം നീണ്ടു പോയില്ല.ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒമ്പതിൽ മലയാളിയായ ആന്റണി ഇസ്മാന്‍ സംവിധാനം ചെയ്ത ഇണയെ തേടി എന്ന ചിത്രത്തിലൂടെയാണ് പത്തൊമ്പതാം വയസില്‍ വിജയലക്ഷ്മി എന്ന സിൽക്ക് സ്മിത  സിനിമയില്‍ എത്തിയത്. മലയാളത്തിലെ ഹിറ്റുകളായ അഥർവം, സ്ഫടികം എന്നീ ചിത്രങ്ങളിലും സില്‍ക്ക് സ്മിത തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. സ്ഫടികത്തില്‍ അഭിനയിച്ച്‌ വൈകാതെയാണ് നടി ആത്മഹത്യ ചെയ്തത്. പ്രാഥമിക വിദ്യാഭ്യസം മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിൽ പോലും ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാനുള്ള സിൽക്ക് സ്മിതയുടെ കഴിവ് സഹപ്രവര്‍ത്തകരെ പോലും അമ്പരപ്പിച്ചിരുന്നു. സിനിമാ ലോകത്തെയും ആരാധകരെയും ഒരു പോലെ ഞെട്ടിച്ച ഒരു മരണമായിരുന്നു സിൽക്ക് സ്മിതയുടേത്. പോസ്റ്റുമോര്‍ട്ടത്തില്‍ തൂങ്ങി മരണം എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും സിൽക്ക് സ്മിതയുടെ പെട്ടെന്നുള്ള മരണത്തില്‍ പല ദുരൂഹതകളും ഉയര്‍ന്ന്  വന്നിരുന്നു. സിനിമാ നിര്‍മ്മാണത്തെ തുടര്‍ന്നുണ്ടായ നഷ്ടം, വിഷാദ രോഗം തുടങ്ങി പല കാരണങ്ങള്‍ പലരും നിരത്തിയെങ്കിലും യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ശർമിള, തമിഴ്‌നാട്ടിലെ ആദ്യ വനിതാ ബസ് ഡ്രൈവർ.കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ നിറഞ്ഞ പേരായിരുന്നു ശര്‍മിളയുടേത്. 24കാരിയായ ഇവരുടെ ബസില്‍ ഡിഎംകെ എംപി കനിമൊഴി യാത്ര ചെയ്തതിനെ വിവാദമാവുകയും തുടര്‍ന്ന് ജോലി നഷ്ടമാവുകയും ചെയ്തു....

സിനിമ വാർത്തകൾ

സിൽക്‌സ്മിത എന്ന നടി മരിച്ചിട്ടു  വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും താരത്തെ കുറിച്ച് പറയാത്ത സംവിധായകരും, നടിനടന്മാരുമില്ല ഈ മേഖലയിൽ, ഇപ്പോൾ താരത്തെ കുറിച്ച് സംവിധായകൻ ഗംഗേ അമരൻ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ...

സിനിമ വാർത്തകൾ

തെന്നിന്ധ്യയും,മലയാളവും ഒരു പോലെ കയ്യ് കാര്യം ചെയ്യുന്ന ഉലകനായകൻ ആണ് കമൽ ഹാസൻ.ഇപ്പോൾ ഇന്ത്യൻ സിനിമയിലെ ബ്ര ഹമാണ്ഡ സംവിധായകൻ ശങ്കറും, ഉലകനായകൻ കമൽ ഹാസനും ഒന്നിക്കുന്ന ഇന്ത്യൻ 2  വിന്റെ ഫസ്റ്റ്...

സിനിമ വാർത്തകൾ

ആരാധകർ ഒരിക്കലും മറക്കാത്ത രണ്ടു നടികൾ  ആയിരുന്നു സിൽക്ക് സ്മിതയും, ഷക്കീലയും. സിനിമയിലെ ചൂടൻ രംഗങ്ങൾ സ്രെഷിട്ടിച്ചുകൊണ്ടായിരുന്നു ഇവർക്കും ഇത്രയും ആരാധകരെ നേടികൊടുത്തിരുന്നത്. ഇരുവരും ഒന്നിച്ചു അഭിനയിച്ച പ്ലയെർ ഗേൾസ്  വളരെ ഹിറ്റായ...

Advertisement