ചെറിയ വേഷങ്ങളിൽ കൂടി ഏറെ ശ്രദ്ധ നേടി നായകനായി  മാറിയ താരമാണ് സിജു വിത്സൺ, സോഷ്യൽ മീഡിയയിൽ സജീവമായ താരം  തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്, ഇപ്പോൾ താൻ അച്ഛനായ വിവരം ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം, ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെകുറിച്ചാണ് സിജു പറയുന്നത്. താനും ഭാര്യ ശ്രുതിയും പെൺകുഞ്ഞിന്റെ അച്ഛനും അമ്മയും ആയി എന്നാണ് താരം അറിയിച്ചത്.
“ഞങ്ങൾക്ക് ഇന്നലെ മെയ്‌ 17ന് കാറ്റും പേമാരിയുടെയും കൂടെ മുംബൈയിൽ വച്ചു ഒരു പെൺകുഞ്ഞു ജനിച്ചു. പ്രകൃതിക്കു നന്ദി”, എന്നും സിജു സോഷ്യൽമീഡിയയിൽ കുറിച്ചു. നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ച് എത്തിയത്. ഇപ്പോൾ തന്റെ ഭാര്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം.

ഇപ്പോഴിതാ കുഞ്ഞിനെ എടുത്ത് ലാളിക്കുന്ന ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് സിജു. പിന്നാലെ താരം കുറിച്ചത് ഇങ്ങനെ ..”ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ആവേശത്തിലാണ്, എന്റെ ശക്തയായ സ്ത്രീ ശ്രുതി, കുഞ്ഞിന് സ്വാഭാവിക ജനനം നല്‍കുന്നതിനായി ഒരുപാട് വേദനകളിലൂടെ കടന്നുപോയി, ഐ ലവ് യു മൈ സ്വീറ്റ് ഹാര്‍ട്ട്, ഏവരുടേയും മധുരവും മനോഹരവുമായ ആശംസകള്‍ക്ക് ഒത്തിരി നന്ദി, ഞങ്ങളുടെ ഡാര്‍ലിംഗ് ഏഞ്ചലില്‍ നിന്നുള്ള ചുംബനങ്ങളും”, എന്നാണ് സിജു കുറിച്ചിരിക്കുന്നത്.