സിനിമാ-സീരിയല്‍ നടന്‍ സിദ്ധാര്‍ഥ് ശുക്ല അന്തരിച്ചു. മുംബൈയിലെ വസതിയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട നടനെ കുപ്പര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. മോഡലിംഗിലൂടെയാണ് സിദ്ധാര്‍ഥ് അഭിനയരംഗത്തേക്ക് എത്തുന്നത്. ബാലിക വധു ആണ് ആദ്യ സീരിയല്‍. നിരവധി ടെലിവിഷന്‍ ഷോകളില്‍ മത്സരാര്‍ഥിയായും അവതാരകനുമായെത്തി. ബിഗ് ബോസ് 13 വിന്നറായത് കരിയറില്‍ വഴിത്തിരിവായി. ബിസിനസ് ഇന്‍ റിതു ബാസാര്‍, ഹംപ്റ്റി ശര്‍മ ഹി ദുല്‍ഹനിയ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു.

ബ്രോക്കണ്‍ ബട്ട് ബ്യൂട്ടിഫുള്‍ 3 എന്ന വെബ് സീരീസില്‍ അഭിനയിച്ചു വരികയായിരുന്നു. ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായിരുന്നു ഷെഹ്നാസ് ഗില്ലുമായുള്ള സൗഹൃദം ഏറെ ശ്രദ്ധ നേടിയിരുന്നു. നിരവധി ജനപ്രിയ സംഗീത വീഡിയോകളില്‍ ഒരുമിച്ച്‌ പ്രത്യക്ഷപ്പെട്ടിരുന്നു,മോഡലിംഗിലൂടെ കരിയര്‍ ആരംഭിച്ച സിദ്ധാര്‍ത്ഥ് പിന്നീട് അഭിനയത്തില്‍ തിളങ്ങുകയായിരുന്നു. ബാലിക വധു ആണ് ആദ്യ സീരിയല്‍. നിരവധി ടെലിവിഷന്‍ ഷോകളില്‍ മത്സരാര്‍ഥിയായും അവതാരകനുമായെത്തി. ബിഗ് ബോസ് 13 വിന്നറായത് കരിയറില്‍ വഴിത്തിരിവായി. ബിസിനസ് ഇന്‍ റിതു ബാസാര്‍, ഹംപ്റ്റി ശര്‍മ ഹി ദുല്‍ഹനിയ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. ബ്രോക്കണ്‍ ബട്ട് ബ്യൂട്ടിഫുള്‍ 3 എന്ന വെബ് സീരീസില്‍ അഭിനയിച്ചു വരികയായിരുന്നു.