സാമന്ത-നാഗചൈതന്യ വിവാഹമോചനത്തിന് പിന്നാലെ വിവാദമായി നടന്‍ സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്. നാഗചൈതന്യയുമായി പ്രണയത്തിലാകുന്നതിന് മുന്‍പ് സാമന്ത നടന്‍ സിദ്ധാര്‍ത്ഥുമായി പ്രണയത്തിലായിരുന്നു.
എന്നാല്‍ എന്തുകൊണ്ടൊക്കെയോ ബന്ധം പാതിവഴിയിലുപേക്ഷിച്ച സാമന്ത നാഗചൈതന്യയെ വിവാഹം കഴിക്കുകയായിരുന്നു. സിദ്ധാര്‍ഥ് അമിതമായി സാമന്തയെ കണ്ട്രോള്‍ ചെയ്യാന്‍ ശ്രമിച്ചത് കൊണ്ടാണ് സാമന്ത ഈ ബന്ധം വേര്‍പെടുത്തിയത് എന്നാണ് റൂമറുകള്‍. ഇതിനു ശേഷമായിരുന്നു സാമന്തയും നാഗചൈതന്യയും തമ്മില്‍ പ്രണയത്തിലാകുന്നത്.
”സ്‌കൂളില്‍ നിന്നും ഞാന്‍ പഠിച്ച ഏറ്റവും ആദ്യത്തെ പാഠങ്ങളില്‍ ഒന്ന് ഇതായിരുന്നു ചതിക്കുന്നവര്‍ ഒരിക്കലും ഗുണം പിടിക്കില്ല. നിങ്ങളുടേത് എന്താണ്?”. എന്നാല്‍ താരത്തിന്റെ പ്രസ്താവനയോട് നിരവധിയാളുകളാണ് വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ഇതൊന്നും പറയാനുള്ള സമയമല്ല ഇത് എന്നാണ് എല്ലാവരും ഒരുപോലെ അഭിപ്രായപ്പെടുന്നത്. ഇത് ഒരുമാതിരി പുരകത്തുമ്പോള്‍ വാഴ വെട്ടുന്ന ഏര്‍പ്പാട് ആയി പോയി എന്നാണ് താരത്തിനോട് ആരാധകര്‍ ഉപദേശിക്കുന്നത്.
