നമ്മൾ എന്ന ചിത്രത്തിലൂടെ മലയാളി പ്രേഷകർക്കു സുപരിചിതരായ നടൻമാർ ആണ് ജിഷ്ണു രാഘവനും, സിദാർഥ് ഭരതനും. ഒരുമിച്ചുള്ള   സിനിമയിലെ അഭിനയം പോലെ തന്നെയായിരുന്നു ഇരുവരുടയും  സൗഹൃദയവും. ജിഷ്ണു ക്യാൻസർ   ബാധിച്ചായിരുന്നു മരണപ്പെട്ടത്. ഇന്നും ആ വിയോഗത്തിൽ സിദ്ധാർഥ് മുക്‌തനായിട്ടില്ല. ഇപ്പോൾ ഫ്ലവർസ് ചാനലിലെ ഒരു കോടി എന്ന ഷോയിൽ പങ്കെടുക്കാൻ എത്തിയപ്പോളാണ് ജിഷ്ണുവിന്റെ അവസാന കാലഘട്ടത്തെ കുറിച്ച് സിദ്ധാർഥ് പറഞ്ഞത്. അവന്റെ അവസാന ദിനങ്ങൾ വളരെ സങ്കടം തരുമായിരുന്നു സിദ്ധാർഥ് പറയുന്നു. എല്ലവരെയുംപോലെ അവനും ആഗ്രഹം ഉണ്ടായിരുന്നു ജീവിതത്തിലേക്ക് തിരിച്ചു വരാൻ സിദ്ധാർഥ് പറയുന്നു.

ജിഷ്ണു തന്റെ വാട്സപ്പ് മെസ്സേജിലൂടെ ആയിരുന്നു തനറെ അസുഖ വിവങ്ങൾ അറിഞ്ഞത് സിദ്ധാർഥ് പറഞ്ഞു. അവൻ ഈ അസുഖത്തിന്റെ ചികത്സയിൽ ആയിരുന്ന ദിവസങ്ങളിൽ പോലും എന്നെ കാണാൻ എത്തുമായിരുന്നു, എന്റെ സംവിധാന മോഹത്തെ കുറിച്ച് അവനു അറിയാമായിരുന്നു ,അവൻ പറയുമായിരുന്നു നീ ഒരു സിനിമ ചെയ്യണം എന്ന്. അവൻ ആദ്യം തനിക്കു ഈ അസുഖം ആണെന് വിശ്വസിക്കാൻ തയ്യാറല്ലായിരുന്നു ,

എന്നാൽ ഈ അസുഖമാണെന്ന് അറിഞ്ഞപ്പോൾ മുതൽ അവൻ ആകെ തകർന്നുപോയി. എങ്കിലും അവനു പ്രതീക്ഷയായിരുന്നു ജീവിതത്തിലേക്ക് തിരിച്ച വരുമെന്നു, അസുഖത്തിന്റെ മൂർദ്ധന്യവസ്ഥയിൽ പോലും എല്ലാവർക്കും അവൻ പ്രതീഷ കൊടുത്തിരുന്നു . അവൻ എന്നോട് പറയുമായിരുന്നു തിരിച്ചു വരുമ്പോൾ നമ്മൾക്ക് ഒരുമിച്ചൊരു സിനിയമം ചെയ്യണം എന്നും സിദാർഥ്പറയുന്നു. എനിക്ക് അപകടം പറ്റിയപോളും  അവൻ എന്നെ കാണാൻ വന്നിരുന്നു, എന്നാൽ അപ്രതീഷിതമായ വിടവാങ്ങൽ എന്നെ മനസികമായി തളർത്തിയിരുന്നു സിദ്ധാർഥ് ഭരതൻ പറയുന്നു.