സിനിമ ലോകത്തു എല്ലാ നടി നടന്മാരും നല്ല പ്രതിഫലം വാങ്ങുന്നവരാണ്. തമിഴിൽ 100 കോടിയോളം ആണ് താരങ്ങൾ വാങ്ങുന്ന പ്രതിഫലം. താരങ്ങളുടെ മാർക്കറ്റിങ് അനുസരിച്ചാണ് പ്രേക്ഷകർ തീയിട്ടറുകളിൽ കയറുന്നതു. എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ തന്റെ നിലപാട് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ സിദ്ധിഖ്. തനിക്കു സിനിമയിൽ ഒരു ഫിക്സഡ് ശമ്പളം ഇല്ല, എനിക്ക് എത്ര രൂപ തന്നാലും ഞാൻ അഭിനയിക്കാൻ തയ്യാറാണ് നടൻ പറയുന്നു. തനിക്കു സിനിമ എന്ന് പറയുന്നത് പണം ഉണ്ടാക്കാനുള്ള ഒരു ഉപാധി മാത്രമല്ല സിദ്ധിഖ് പറയുന്നു.
എനിക്ക് നിർമ്മാതാക്കൾ തരുന്ന പണം എത്ര ആയാലും ഞാൻ സ്വീകരിക്കും. അല്ലാതെ എനിക്ക് ഇത്ര കിട്ടിയാലേ ഞാൻ അഭിനയിക്കൂ എന്നൊന്നുമില്ല നടൻ പറയുന്നു. ഞാൻ ജീവിതം ലളിതമായി കൊണ്ടുപോകുന്ന ആളായതുകൊണ്ടു എനിക്ക് വലിയ രീതിയിൽ പ്രതിഫലം ആവശ്യപ്പെടാറില്ലാ. എനിക്ക് ഇതുവരെയും സിനിമയിൽ നിന്നും കിട്ടിയ പ്രതിഫലം അത് മതി എനിക്ക് ജീവിക്കാൻ അതിൽ കൂടുതൽ ഞാൻ ആഗ്രഹികുന്നില്ലാ, എനിക്ക് കൂടുതൽ പ്രതിഫലം അങ്ങനെ വേണ്ട നടൻ പറയുന്നു .
എനിക്ക് എന്നും ഇൻഡസ്ട്രിയിൽ തന്നെ നിൽക്കണം എന്നാണ് ആഗ്രഹം. എനിക്ക് വേണ്ട പൈസ സിനിമയിൽ നിന്നും കുറച്ചു കുറച്ചായി ലഭിക്കുന്നുണ്ട് അത് മതി. ഇതിനു മുൻപ് പ്ര തിഫലത്തെ പറ്റി നടി അപർണ ബാല മുരളി പറഞ്ഞിരുന്നു. അതുപോലെ സിനിമ മേഖലയിൽ വിവേചനം പുലർത്തുന്നുണ്ട്. അല്ലാതെ തന്നെ പല നിർമാതാക്കളും പറയുന്നുണ്ട് പല താരങ്ങളും വളരെ കൂടുതൽ പ്രതിഫലം ആണ് വാങ്ങുന്നത് അത് അങ്ങനെ ആവരുത് എന്നും.
