Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ലാലേട്ടനൊപ്പം ഏറ്റവും കൂടുതല്‍ സിനിമകളിൽ റെക്കോര്‍ഡ് സിദ്ദിഖിന്

സിനിമയിൽ അഭിനയിക്കുക എന്നത് മിക്കവരുടെയും സ്വപ്നം ആയിരിക്കും. പക്ഷെ എല്ലാവർക്കും അതിനു അവസരം ലഭിക്കാറില്ല. അപ്പൊൾ പിന്നെ മലയാ ളത്തിന്റെ താരരാജാവായ മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്യാൻ കഴിയുക എന്നത് ഏതൊരു അഭിനേതാവിന്റെയും വലിയൊരു ഭാഗ്യം തന്നെ ആയിരിക്കും എന്നതിൽ യാതൊരു സംശയോം ഇല്ലാ.

Advertisement. Scroll to continue reading.

ലാലേട്ടനൊപ്പം ഒരു സിനിമയില്‍ അഭിനയിച്ചു എന്നു പറയുന്നത് തന്നെ വലിയ കാര്യമായി കാണുന്ന അഭിനേതാക്കള്‍ക്കിടയില്‍ നിന്ന് മോഹൻലാലിനൊപ്പം ഏറ്റവും കൂടുതല്‍ അഭിനയിച്ച റെക്കോര്‍ഡ് സ്വന്തമാക്കുന്ന അഭിനേതാവും ഒരു മിന്നും താരം തന്നെ ആയിരിക്കും. അത് ആരായിരിക്കും അല്ലേ അത് , മറ്റാരുമല്ല മലയാള നടൻ സിദ്ദിഖ് ആണ്. അടുത്തിടെ ഇറങ്ങിയ ഒരു സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടയിൽ സിദ്ദിഖ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ”മോഹൻലാലിനൊപ്പം ഏറ്റവും കൂടുതല്‍ അഭിനയിച്ച റെക്കോര്‍ഡ് എനിക്കാണെന്ന് എനിക്ക് അറിയില്ലാരുന്നു ഞാന്‍ വിചാരിച്ചിരുന്നത് ജഗതി ശ്രീകുമാറോ നെടുമുടി വേണുവോ ഒക്കെ ആയിരിക്കും അത് എന്നായിരുന്നു പക്ഷേ മോഹന്‍ലാല്‍ തന്നെ എന്നോട് പറഞ്ഞു, അമ്പിളിച്ചേട്ടനൊക്കെ കുറെ നാള്‍ അഭിനയിക്കാതിരുന്നിട്ടുണ്ട്. പക്ഷേ ഞാനൊരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്റെ അഭിനയജീവിതം തുടങ്ങുന്നതു തന്നെ മോഹന്‍ലാലിനൊപ്പമാണ്. എന്റെ രണ്ടാമത്തെ സിനിമയായ ‘ഭൂമിയിലെ രാജാക്കന്മാര്‍’ അടക്കം നിരവധി സിനിമകള്‍ ഒരുമിച്ച് ചെയ്‌തിട്ടുണ്ട്‌. അന്നുമിന്നും ഒരുപോലെ നമ്മളെ കംഫര്‍ട്ടബിള്‍ ആക്കുന്ന ആക്ടറാണ് മോഹന്‍ലാല്‍. കൂടെ അഭിനയിക്കാന്‍ ടെന്‍ഷന്‍ വേണ്ട, നമുക്കെന്തും തുറന്നു പറയാം. തമാശകള്‍ പങ്കുവയ്ക്കാം. ലാല്‍ എപ്പോഴും എന്നോട് പറയുന്നത്, ‘നമ്മള്‍ ഒരു സെറ്റില്‍ കംഫര്‍ട്ട് ആകാതിരുന്നാല്‍, അതുമല്ലെങ്കില്‍ ഡിസ്കംഫര്‍ട്ടായാല്‍ അത് ആ സെറ്റിനെ മുഴുവന്‍ ബാധിക്കും. അതുകൊണ്ട് നമ്മള്‍ എപ്പോഴും പ്ലെസന്റായിട്ടിരിക്കണം…’ എന്നാണ്. നമ്മുടെ ഇമോഷന്‍സിന് വാല്യൂ ഉണ്ട്. എപ്പോഴുമതു കൊണ്ട് ഹാപ്പിയായിരിക്കണം…” സിദ്ദിഖ് പറയുന്നു. സിദ്ധീഖിന്റെ ഈ റെക്കോർഡ് ഭാവിയിൽ മറ്റാരെങ്കിലും കയ്യടക്കുമോ എന്ന് കണ്ടറിയേണ്ടി ഇരിക്കുന്നു.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

തമിഴ്‌സിനിമകളിൽ തമിഴ്‌നാട്ടുകാരായ കലാകാരന്മാരെമാത്രമേ സഹകരിപ്പിക്കൂ, ചിത്രീകരണം തമിഴ്‌നാടിന്‌ പുറത്താകരുത്‌, ഒഴിച്ചുകൂടാനാകാത്ത അവസരത്തിൽമാത്രമേ പുറമെ ചിത്രീകരണം നടത്താവൂവെന്നും ലംഘിച്ചാൽ ശിക്ഷാ നടപടികളുണ്ടാകും എന്ന തരത്തിൽ ഫെഫ്‌സി അല്ലെങ്കിൽ ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത്...

സിനിമ വാർത്തകൾ

മലയാളത്തിലെ പ്രിയ താരങ്ങളെല്ലാം യൂറോപ്പിലും ലണ്ടനിലുമൊക്കെ അവധിക്കാലം ആഘോഷിക്കുകയാണ്. മോഹൻലാലും മമ്മൂട്ടിയും കുഞ്ചാക്കോബോബനും,മഞ്ജുവാരിയരുമൊക്കെ യൂറോപ്പിൽ ഉണ്ട്. മോഹൻലാലും മമ്മൂട്ടിയും എം എ യൂസഫലിയുമൊക്കെ കണ്ടുമുട്ടിയത്ല്‍ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇപ്പോഴിതാ മോഹന്ലാലൈൻ കണ്ടുമുട്ടിയതിന്റെ...

സിനിമ വാർത്തകൾ

സിനിമ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശേരി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മലൈക്കോട്ടൈ വാലിബന്‍. സിനിമയുടെ പ്രഖ്യാപനം നടത്തിയപ്പോള്‍ തന്നെ വന്‍ പ്രതീക്ഷയാണ് മലൈക്കോട്ടൈ വാലിബന് ലഭിച്ചത്. മോഹൻലാൽ ആരാധകരും...

സിനിമ വാർത്തകൾ

പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു സൂപ്പർഹിറ്റ് ചിത്രം തന്നെയാണ് മലൈകോട്ടൈ വാലിബൻ, ഇപ്പോൾ ചിത്രത്തിന്റെ പുതിയ റിപ്പോർട്ട് ആണ് പുറത്തുവരുന്നത്, ചിത്രത്തിൽ നായകനായ മോഹൻലാൽ വീണ്ടും പ്രേക്ഷകരെ വിസ്‌മയിപ്പിക്കുന്നു, താരം ചിത്രത്തിൽ ഇരട്ട വേഷത്തിൽ...

Advertisement