Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

സൈനയും സിദ്ധാർത്ഥും കൊമ്പ് കോർത്തു : ഒടുവിൽ മാപ്പ് പറ‍ഞ്ഞ് തടിതപ്പി താരം !

ഇന്ന് സോഷ്യൽ മീഡിയ പരസ്പരം പോരാടിക്കാനുള്ള ഒരു ​ഗോദയായി മാറിയിട്ടുണ്ട്. ഓർക്കുട്ടും ഫോസ്ബുക്കും ഒക്കെ കടന്ന് അത് ഇന്ന് എത്തി നിൽക്കുന്നത് ടിറ്റ്വറിലാണ്. ഇക്കഴിഞ്ഞ ദിവസം ടിറ്റ്വറിൽ സിദ്ധാർത്ഥും സെെന നേവാളും ഒന്ന് കൊമ്പ് കോർത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കർഷകർ തടഞ്ഞ സംഭവത്തിൽ സൈന പ്രതികരിച്ചത് സിദ്ധാർത്ഥിനെ ചൊടിപ്പിച്ചു. ഇപ്പോൾ ഒടുവിൽ തന്റെ സെക്‌സിസ്റ്റ് പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞിരിക്കുകയാണ് നടൻ സിദ്ധാര്‍ത്ഥ്.

പതിവിൽ നിന്ന് വിപരീതമായി ഒരു കത്താണ് സിദ്ധാർത്ഥ് സെെനയ്ക്കായി എഴുതിയത്. വളരെ മോശപ്പെട്ട ഒരു തമാശയ്ക്ക് ഞാന്‍ നിങ്ങളോട് മാപ്പുചോദിക്കുന്നു. എനിക്ക് നിങ്ങളോട് പല വിഷയങ്ങളിലും എതിര്‍പ്പുണ്ടാകാം. എന്നാല്‍ നിരാശയോ ദേഷ്യമോ നിങ്ങള്‍ക്കെതിരെ ഞാന്‍ ഉപയോഗിച്ച വാക്കുകളെ ന്യായീകരിക്കുന്നതല്ല. അതിനേക്കാള്‍ നല്ല രീതിയില്‍ പെരുമാറാന്‍ പറ്റുമെന്ന് എനിക്കറിയാം. തമാശയാണ് ഞാന്‍ ഉദ്ദേശിച്ചതെങ്കില്‍, അത് നല്ലതായിരിക്കണം. എന്നാല്‍ അങ്ങനെയായിരുന്നില്ല. അതില്‍ ക്ഷമിക്കണം

Advertisement. Scroll to continue reading.

. താന്‍ പറഞ്ഞതില്‍ മോശപ്പെട്ട അര്‍ത്ഥമോ ഉദ്ദേശമോ ഇല്ലെന്നാണ് സിദ്ധാര്‍ത്ഥിന്റെ പക്ഷം. താൻ സ്ത്രീപക്ഷത്ത് നില്‍ക്കുന്നയാളാണ്. തന്റെ മാപ്പപേക്ഷ സൈന സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. അതേസമയം സിദ്ധാര്‍ത്ഥ് മാപ്പുപറഞ്ഞതില്‍ സന്തോഷമുണ്ടെന്നും സൈനപ്രതികിരിച്ചത്. . ഞാന്‍ അദ്ദേഹവുമായി സംസാരിച്ചിട്ടില്ല. മാപ്പുപറഞ്ഞതില്‍ സന്തോഷം. കാരണം അത് ഒരു സ്ത്രീയെ സംബന്ധിക്കുന്ന കാര്യമാണ്. ഒരു സ്ത്രീയെ അത്തരത്തില്‍ ഒരിക്കലും ടാര്‍ഗറ്റ് ചെയ്യാന്‍ പാടില്ല. പക്ഷേ മാപ്പ് സ്വീകരിക്കുന്നു. ഇത്തരം കാര്യങ്ങളെ കുറിച്ച് താന്‍ കൂടുതലൊന്നും ചിന്തിക്കുന്നില്ലെന്നും, ദൈവം സിദ്ധാര്‍ത്ഥിനെ അനുഗ്രഹിക്കട്ടെയെന്നും സെെന പ്രതികിര്ച്ചു.

Advertisement. Scroll to continue reading.

നേരത്തെ സൈനയ്‌ക്കെതിരേ ഉപയോഗിച്ച വാക്ക് സ്ത്രീ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച വനിതാ കമ്മീഷന്‍ സിദ്ധാർത്ഥിന് നോട്ടീസ് അയച്ചു. നിരവധിപ്പർ സെെനയെ അനുകൂലിച്ച് കൊണ്ട് രം​ഗത്ത് എത്തിയിരുന്നു. വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ നടിയും ബിജെപി നേതാവുമായ ഖുശ്ബു, സൈനയുടെ ഭര്‍ത്താവും ബാഡ്മിന്റണ്‍ താരവുമായ പി കശ്യപ് എന്നിവരുംസിദ്ധാർത്ഥിനെതിരെ രംഗത്തെത്തിയിരുന്നു.

Advertisement. Scroll to continue reading.

You May Also Like

Advertisement