സിനിമ വാർത്തകൾ
നിങ്ങള്‍ നിങ്ങളുടെ കരിയര്‍, പണം, നിങ്ങളുടെ സ്വന്തം നിലപാട് അഭിപ്രായം എന്നിവ ഉണ്ടാക്കേണ്ടതുണ്ട് എന്ന് അദ്ദേഹം എന്നോട് പറയുമായിരുന്നു

നിരവതി സിനിമകൾ കൊണ്ട് ശ്രദ്ധേയമായ നടിയാണ് ശ്വേതാ മേനോൻ, ചെയ്ത സിനിമകൾ എല്ലാം തന്നെ മികച്ചതാക്കാൻ ശ്വേതക്ക് കഴിഞ്ഞു. അനശ്വരം എന്ന മലയാളം ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയം തുടങ്ങിയത്. തുടര്‍ന്നാണ് താരം മോഡലിങ്ങിലേക്ക് കടക്കുന്നത്. അഭിനയത്തിൽ തിളങ്ങാൻ കഴിഞ്ഞ ശ്വേത പിന്നീട് വിവാഹിതയായി എന്നാൽ ആദ്യ വിവാഹം പരാജയത്തിലാണ് അവസാനിച്ചത്, ബോബി ഭോസ്ലെയായിരുന്നു ശ്വേതയുടെ ആദ്യ ഭര്‍ത്താവ്. എന്നാൽ ആ ബന്ധം വേണ്ട എന്ന് വെക്കുകയായിരുന്നു. പിന്നീട് ശ്രീനിവാസൻ മേനോനെ വിവാഹം ചെയ്യുക ആയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്, ഇപ്പോൾ തന്റെ അമ്മാവൻ മരണപ്പെട്ട കാര്യം ആരാധകരെ അറിയിച്ചിരിക്കുകയാണ് ശ്വേതാ.
എന്റെ അമ്മാമ്മ (അമ്മയുടെ മൂത്ത ജേഷ്ഠന്‍) ശ്രീ എംപി നാരായണമേനോന്‍ (മുടവങ്കാട്ടില്‍ പുത്തന്‍വീട്ടില്‍ നാരായണമേനോന്‍) ഇന്ന് രാവിലെ ഞങ്ങളെ വിട്ടുപിരിഞ്ഞു പോയി ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാം എല്ലാമായിരുന്നു അമ്മാമ്മ, അദ്ദേഹം ഒരു സൈനികനായിരുന്നു. ഞങ്ങളുടെ വലിയ കുടുംബത്തിന്റെ തൂണായിരുന്നു. സ്ത്രീകളുടെ ജീവിതത്തില്‍ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെയും സ്വാശ്രയത്വത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം എന്നോട് പറയാറുണ്ടായിരുന്നു.നിങ്ങള്‍ ഒരു പെണ്‍കുട്ടിയായതുകൊണ്ട് നിങ്ങള്‍ വീട്ടില്‍ ഇരിക്കണമെന്ന് അര്‍ത്ഥമാക്കുന്നില്ല. നിങ്ങള്‍ നിങ്ങളുടെ കരിയര്‍, പണം, നിങ്ങളുടെ സ്വന്തം നിലപാട് / അഭിപ്രായം എന്നിവ ഉണ്ടാക്കേണ്ടതുണ്ട്.
ഒരാളുടെയും ഔദാര്യത്തില്‍ ജീവിക്കരുത് എന്നതാണ് പ്രധാനം. ഞാന്‍ ഒരു ചെറിയ പെണ്‍കുട്ടിയായിരിക്കുമ്പോള്‍ അദ്ദേഹം എന്നോട് പറയുമായിരുന്നു.അദ്ദേഹത്തിന്റെ എല്ലാ ഉപദേശങ്ങളും ഞാന്‍ ശ്രദ്ധിക്കുകയും അത് മനസിലാക്കുകയും ചെയ്യാറുണ്ടായിരുന്നു. നിങ്ങള്‍ എവിടെയായിരുന്നാലും അമ്മമ്മയെ മിസ് ചെയ്യും. ഞങ്ങളെ അനുഗ്രഹിക്കുക, നിങ്ങള്‍ എല്ലാവരേയും കാണുന്നുണ്ടെന്ന് എനിക്കറിയാം, എന്നുമായിരുന്നു കുറിപ്പ്. എന്നാണ് താരം പറയുന്നത്
സിനിമ വാർത്തകൾ
തന്റെ ചാരിറ്റി പ്രവർത്തനങ്ങൾ കൊട്ടിഘോഷിക്കാൻ എനിക്ക് താല്പര്യമില്ല ,മമ്മൂട്ടി

മലയാള സിനിമയിലെ സൂപ്പർസ്റ്റാർ മമ്മൂട്ടി നിരവധി ചാരിറ്റികൾ നടത്തിയിരുന്നു, എന്നാൽ താൻ നടത്തിയ ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ച് പറയാൻ താല്പര്യമില്ല എന്ന് തുറന്നു പറയുകയാണ് താരം. പലപ്പോഴും താരം നടത്താറുള്ള ചാരിറ്റികളെ കുറിച്ച് സോഷ്യൽ മീഡിയിൽ എല്ലാം തന്നെ വൈറൽ ആകാറുണ്ട്, എന്നാൽ അതൊന്നും തനിക്കു താല്പര്യമില്ല എന്നാണ് നടൻ പറയുന്നത്. ഞാൻ ചെയ്യുന്ന ഈ പ്രവർത്തികൾ കൊട്ടിഘോഷികുമ്പോൾ എനിക്ക് വലിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ട് മമ്മൂട്ടി പറയുന്നു.
ഞാനൊരു വലിയ പുള്ളിയാണ്, ഞാന്‍ അങ്ങനെയൊക്കെ ചെയ്തു, ഞാന്‍ ഇങ്ങനെ ചെയ്തു എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് വല്ലാത്ത ഒരു ജാള്യതയാണ് അനുഭവപ്പെടുന്നത്.പിന്നെ എന്നെ ഇവര്‍ നിരന്തരം ശ്രദ്ധിക്കുന്നത് കൊണ്ട് ഇതൊക്കെ പത്രമാസികകളില്‍ വരും. അതൊന്നും നമുക്ക് തടയാന്‍ നമ്മളെക്കൊണ്ട് പറ്റത്തില്ല. അതുകൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടാകുന്നെങ്കില്‍ ആയിക്കോട്ടെ എന്ന് മമ്മൂട്ടി പറയുന്നു
തനിക്കു കിട്ടുന്ന തുക കൂടാതെ തന്റെ ഉത്ഘാടനത്തിനു ലഭിക്കുന്ന തുക എല്ലാം എന്റെ കെയർ ആൻഡ് ഷെയർ എന്ന ചാരിറ്റി സംഘടനയുടെ അക്കൗണ്ടിലേക്കാണ് എത്തുന്നത്. അല്ലാതെയും താൻ നേരിട്ടും തുകകൾ കൊടുക്കാറുണ്ട് മമ്മൂട്ടി, ഇതൊന്നും വിളിച്ചു പറയേണ്ട കാര്യമല്ലല്ലോ നടൻ പറയുന്നു.
- സിനിമ വാർത്തകൾ5 days ago
ആര്യയുടെ കാല് നക്കണം, അശീല കമന്റിനെ തക്ക മറുപടിയുമായി നടി
- സിനിമ വാർത്തകൾ6 days ago
‘ലിയോ’ ചിത്രത്തിൽ നോ പറഞ്ഞു സായി പല്ലവി, തന്റെ കരിയറിൽ ഒരു സുപ്രധാന തീരുമാനവും എടുത്തു താരം
- സിനിമ വാർത്തകൾ6 days ago
പ്രണയിച്ചാൽ റെഡ് സിഗ്നൽ കണ്ടാൽ ഓടിരക്ഷപെടണം, അല്ലാതെ പച്ചയാകുമെന്നു പ്രതീഷിച്ചതാണ് എന്റെ തെറ്റ്, ദിയ കൃഷണ
- പൊതുവായ വാർത്തകൾ5 days ago
കേരളം കണ്ട ഏറ്റവും നല്ല കളക്ടർ; കളക്ടർ എന്ന പദവിയുടെ മഹത്വം കൃഷ്ണ തേജ ഐ എ എസ്
- സീരിയൽ വാർത്തകൾ5 days ago
മകൾ ജനിച്ചത് മുതൽ വീൽ ചെയറിൽ ആണ്, ആ ഒരു സങ്കടത്തിൽ നിന്നും മാറാൻ വേണ്ടിയാണ് സിന്ധു അഭിനയത്തിൽ എത്തിയത്,മനു വർമ്മ
- Uncategorized6 days ago
എ ടി എം വഴി ഇനി പണം മാത്രമല്ല ബിരിയാണിയും.
- സിനിമ വാർത്തകൾ4 days ago
മഞ്ഞയിൽ വിരിഞ്ഞു താരങ്ങൾ;പ്രൗഢ ഗംഭീര വിവാഹത്തിന് ഇനി മണിക്കൂറുകൾ മാത്രം