ഇപ്പോൾ ബിഗ് ബോസ് സീസൺ 5  തുടങ്ങാൻ പോകുകയാണ്, അതിനു മുൻപ് തന്റെ ബിഗ്‌ബോസ് അനുഭവം പങ്കുവെക്കുകയാണ് നടി ശ്വേത മേനോൻ. സാൾട് ആൻഡ് പെപ്പർ  എന്ന സിനിമയിലെ ഗാനം ഉപയോഗിച്ചു കൊണ്ടുള്ള ദില്ഷയുടയും, റംസാൻറെയും  ഡാൻസ് ഞാൻ കണ്ടിരുന്നു. അതിനെ ഞാൻ കമെന്റും ചെയ്യ്തിരുന്നു. ഞാൻ ആരെയും പ്രോത്സാഹിപ്പിക്കുകയെ ചെയ്യാറുള്ളൂ,അതിനു എനിക്ക് ഒരുപാടു സന്തോഷം ആണ് നടി പറയുന്നു.

ആ സിനിമ എനിക്ക് വളരെ ഇഷ്ട്ടം ആണ്, അതുകൊണ്ടു തന്നെയാണ് ഞാൻ ആ സിനിമ ചെയ്യ്തതും. ബി ഗ് ബോസിൽ‌ ഉണ്ടായിരുന്ന കുറച്ച് ദിവസം മനോഹരമായിരുന്നു. മുപ്പത്തിയഞ്ച് ദിവസത്തോളം നിൽക്കാൻ സാധിച്ചു.ഞാൻ എന്നെ തന്നെ കാണാനും പരിചയപ്പെടാനുമാണ് ബി ഗ് ബോസിലേക്ക് പോയത്. എവിടെയൊക്കയോ ഞാൻ എന്നെ മറന്നുപോയോയെന്ന തോന്നലുണ്ടായിരുന്നു,അവിടെ ചെന്ന് കുറച്ച് ദിവസം പിന്നിട്ടപ്പോൾ എനിക്ക് മനസിലായി എനിക്ക് അവിടം ശരിയാവില്ലെന്ന്.

മാത്രമല്ല ഹൗസിനുള്ളിൽ നിൽക്കുമ്പോഴും എനിക്ക് നല്ല ബോധമുണ്ടായിരുന്നു പുറത്ത് എനിക്ക് ഒരു ജീവിതമുണ്ടെന്ന്. ഹൗസിൽ വെച്ച് മുട്ടക്കള്ളിയെന്ന പേര് വരെ വീണു എനിക്ക്. പക്ഷെ ഞാൻ ആരേയും വ്യക്തഹത്യ ചെയ്തില്ല. അത് ചെയ്യാൻ വളരെ എളുപ്പമാണ്. മുട്ട മാത്രമല്ലേ ഞാൻ കട്ടുള്ളൂ.അതുപോലെ തന്നെയാണ് ലാലേട്ടന്റെ പെർഫോമൻസും, അതിലെ കാര്യങ്ങൾ ചെയ്യാൻ ലാലേട്ടന് മാത്രമേ സാധിക്കൂ നടി പറയുന്നു.