സോഷ്യൽ മീഡിയിൽ എപ്പോളും സജീവമായ പെൺകുട്ടികളോട് അശ്ലീല കമന്റുകൾ അയക്കുന്നവർ ഒരുപാടുപേരുണ്ട് അതിലൊരാളെ തുറന്നു കാണിക്കുകയാണ് സെലിബ്രറ്റി ഫോട്ടോഗ്രഫറായ നൊമാഡിക് ഫ്രൈയിംസ്. തങ്ങളുടെ മോഡലുകൾക്ക് വരുന്ന ഇങ്ങനെത്തെ അശ്ലീല കമെന്റുകൾ തുറന്നു കാണിക്കുകയാണ് നൊമാഡിക്. ഒരാൾ എന്റെ മോഡലുകൾക്ക് അശ്ലീല കമെന്റുകൾ ചെയ്യ്തുകൊണ്ടിരിക്കുകയാണ്. ഞങ്ങൾക്കുള്ള ഫോള്ളോർസുകൾ വളരെ ചെറുപ്പക്കാർ ആയതുകൊണ്ട് ഈ കമെന്റുകൾ ഞങ്ങൾ ഡിലീറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. എന്നാൽ അയാൾ അത് തുടര്ന്നതുകൊണ്ട് ഞങ്ങൾ അയാൾക്ക് തിരിച്ചു മെസ്സേജ് അയക്കാൻ നോക്കി.
എന്നാൽ അയാൾ തിരിച്ച മറുപടി തന്നത് അയാൾക്ക് എന്തോ സാധനം പെൺകുട്ടികളെ കാണിക്കണം എന്നായിരുന്നു. ഞങ്ങൾ അയാളോട് പറഞ്ഞു രാകേഷ് നീഎന്റെ സ്റ്റോറി കാണുന്നുണ്ടെങ്കിൽ നീ കാണിക്കാനുള്ള ആ സാധനത്തിന്റെ ചിത്രം പോസ്റ്റ് ചെയ്യുക. ഞാൻ പെണ്കുട്ടികൾക്കെലാം ഷെയർ ചെയ്‌യാം വെറുതെ ഈ അശ്ലീല കമന്റുകൾ ഇല്ലതാക്കാമല്ലോ നൊമാഡിക് ഫ്രെയിംസ് ആണ് ഈ കാര്യങ്ങൾ പറയുന്നത്, ഇപ്പോൾ അതേറ്റുപറയുകയാണ് ശ്രുതി രജനി കാന്ത്. ശ്രുതിയുടെ ഫോട്ടോ ഷൂട്ട് ചെയയുന്നത് നൊമാഡിക് ആണ്
താരവും ഈ സ്റ്റോറി പങ്കിട്ടു രംഗത്ത് എത്തിയിട്ടുണ്ട്. മുഖമില്ലാത്തവൻ,നട്ടെല്ലിത്തവൻ എന്നിങ്ങനെ തലകെട്ടോടു കൂടിയാണ് ശ്രുതിയും ഈ സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്. ചക്കപ്പഴം എന്ന സീരിയലിലെ പൈങ്കിളി ആയിട്ടായിരുന്നു ശ്രുതി അഭിനയ മേഖലയിൽ എത്തിയത്. അഭിനേത്രി മാത്രമല്ല ശ്രുതി ഒരു നല്ല മോഡൽ കൂടിയാണ്.
