Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

തന്റെ ദാമ്പത്യം തകരാനുണ്ടായ കാരണം വ്യക്തമാക്കി ശ്രിത

ഓർഡിനറി എന്ന സിനിമയിൽ കൂടി പ്രേക്ഷകർക്ക് പരിചിതമായ താരമാണ് ശ്രിത. സുഗീത് സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ-ബിജു മേനോൻ ചിത്രം ‘ഓർഡിനറി’ എന്ന മലയാളചലച്ചിത്രത്തിൽ കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ശ്രിത ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്. വളരെ മികച്ച പ്രതികരണം ആയിരുന്നു ആ കഥാപാത്രത്തിന് ലഭിച്ചത്. പിന്നീട് താരത്തെ തേടി നിരവധി അവസരങ്ങൾ വന്നെത്തി. ഇതിനകം പത്തോളം സിനിമകളിൽ ശ്രിത അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്രരംഗത്തേക്ക് വരുന്നതിന് മുമ്പ് ടെലിവിഷൻ ചാനലായ കൈരളിയിൽ താരോത്സവം 2010, ഡ്യൂ ഡ്രോപ്സ് എന്നീ പരിപാടികളിൽ അവതാരകയായി പ്രവര്‍ത്തിച്ചിട്ടുണ്ട് കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ബിജു മേനോൻ എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി സുഗീത് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ’ ഓർഡിനറി’ എന്ന മലയാളചലച്ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.

2014 ൽ ആയിരുന്നു ശ്രിതയുടെ വിവാഹം, കഷ്ടിച്ച് ഒരു വര്ഷം മാത്രമേ ആ ദാമ്പത്യത്തിനു ആയുസ്സ് ഉണ്ടായിരുന്നുള്ളു. പരസ്പരം ഒത്തുപോകാൻ കഴിയാത്തതിനാൽ തങ്ങൾ വേര്പിരിയുക ആയിരുന്നു എന്ന് ശ്രിത പറയുന്നു, ആ സമയത്തെ ചില വ്യകതി പരമായ കാരണങ്ങളാൽ തനിക്ക് സിനിമ ഒന്നും ചെയ്യുവാൻ പറ്റിയില്ല എന്നും ശ്രിത പറയുന്നു. പിന്നീട് തമിഴിൽ താരത്തിന് ഗംഭീര തുടക്കം ലഭിക്കുക ആയിരുന്നു. ഇടയ്ക്കിടയ്ക്ക് പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം ഇൻസ്റ്റയിൽ പങ്കുവയ്ക്കാറുണ്ട്. ദുൽഖർ നിർമ്മിക്കുന്ന ജേക്കബ് ഗ്രിഗറി നായകനാകുന്ന മണിയറയിലെ താരം അഭിനയിച്ച പുതിയ ചിത്രം.

Advertisement. Scroll to continue reading.

You May Also Like

Advertisement