മലയാളത്തിലെ ആക്ഷൻ രംഗങ്ങളുടെ ഒരു താരം തന്നെയാണ് പെപ്പെ എന്ന ആന്റണി വര്ഗീസ്, ഇപ്പോൾ താരത്തിന്റെ ‘പൂവൻ’ എന്ന ചിത്രം  റീലിസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ജനുവരി 20  നെ ചിത്രം തീയറ്ററിൽ എത്തും. അങ്കമാലീസ് ഡയറീസ് യെന്നതുപോലെ  ഒരു ആക്ഷൻ ചിത്രമല്ല പൂവൻ താരം പറയുന്നു. ഇപ്പോൾ  പൂവൻ ചിത്രത്തിന്റ പ്രൊമോഷൻ ഭാഗമായി നടത്തിയ താരത്തിന്റെ ഒരു അഭിമുഖം ആണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെധ ആകുന്നത്.

പൂവൻ സിനിമയിൽ അടിയും ഇടിയുമില്ല. ഹരി എന്ന പാവം പയ്യന്റെ കഥയാണ്. ഫാമിലി കഥയാണ്. ദേഷ്യപ്പെടുന്ന ചില സീനുകളുണ്ട്. തണ്ണീർ‌മത്തൻ ദിനങ്ങളിൽ ​ഗസ്റ്റ്റോൾ ചെയ്യാൻ വിളിച്ചിരുന്നു പക്ഷെ പോകാൻ പറ്റിയിരുന്നില്ല. എനിക്ക് മാറി മാറി ചിത്രങ്ങൾ ചെയ്യണം എന്ന വലിയ ആഗ്രഹം ഉണ്ട്. ആക്ഷൻ ത്രില്ലറുകളും ഒപ്പം കോമഡി ചിത്രങ്ങൾ ചെയ്യാനും വളരെ ഇഷ്ട്ടം ആണ്,  തമിഴിൽ തനിക്കു സൂര്യയുടെ ചിത്രത്തിൽ ഒരു വില്ലൻ റോൾ ലഭിച്ചിരുന്നു എന്നാൽ ആ  സമയത്തു മലയാളത്തിൽ മറ്റു ചിത്രങ്ങൾ വന്നതുകൊണ്ട് ചെയ്യാൻ കഴിഞ്ഞില്ല, അതിൽ വിഷമം ഉണ്ട് പെപ്പെ പറയുന്നു
‘നല്ല സിനിമകളുടെ ഭാ​ഗമാകുക എന്നതാണ് എന്റെ ലക്ഷ്യം. മാസ്റ്ററിൽ അഭിനയിക്കാതിരുന്നത് അജ​ഗജാന്തരം ഡേറ്റ് ക്ലാഷ് വന്നതുകൊണ്ടാണ്,റിയാൽ‌ ലൈഫിൽ‌ ‍ഞാൻ അടിയുണ്ടാക്കാൻ പോയിട്ടില്ല. പക്ഷെ ഫൈറ്റ് ചെയ്യുമ്പോൾ ഞാൻ ഫ്ലക്സിബിളാണ്  പെപ്പെ പറയുന്നു.