Connect with us

സിനിമ വാർത്തകൾ

തന്റെ പുസ്തക ശേഖരത്തിന്റെ വീഡിയോ പങ്കുവെച്ച് ശോഭന

Published

on

തെന്നിന്ത്യൻ സിനിമാപ്രേക്ഷകരുടെ പ്രിയങ്കരിയും മലയാള സിനിമാലോകത്തെ ശ്രദ്ധേയസാന്നിധ്യവുമായ ശോഭന ഏറെ കാലത്തിന് ശേഷം ഇക്കൊല്ലമാണ് മലയാള സിനിമയിലേക്ക് ഒരു തിരിച്ചുവരവ് നടത്തിയത്. നടിയും നര്‍ത്തകിയുമായ ശോഭന 1984 മുതൽ സിനിമാ ലോകത്ത് സജീവമാണ്. തുടർന്ന് മലയാളം അടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിലെ ശ്രദ്ധേയ സാന്നിധ്യമായി 2014 വരെ നിറഞ്ഞു നിന്ന ശേഭന പിന്നീട് അഭിനയം വിട്ട് നൃത്തത്തിന്‍റെ ലോകത്ത് നിറയുകയായിരുന്നു. ദുൽഖർ സൽമാൻ നായകനായി 2020ൽ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയായിരുന്നു നടി ക്യാമറയ്ക്ക് മുന്നിലേക്ക് വീണ്ടും തിരിച്ചെത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്.

ഇപ്പോൾ നൃത്തവും അഭിനയവും മാത്രമല്ല താൻ ഒരു നല്ല വായനക്കാരികൂടിയാണെന്ന് തെളിയിക്കുകയാണ് താരം. കഥ, കവിത, നോവൽ, നൃത്തം, സംഗീതം, പാചകം തുടങ്ങിയ വിഭാഗങ്ങളിലെ പുസ്തകങ്ങൾ ശോഭന വിഡിയോയിലൂടെ ആരാധകർക്ക് പരിചയപ്പെടുത്തുന്നു. അടുത്തിടെ മകളെ പഠിപ്പിക്കുന്ന വീഡിയോ താരം പുറത്ത് വിട്ടിരുന്നു, ശോഭന മകളുടെ പുസ്തകങ്ങൾ എവിടെ എന്നും, പരീക്ഷക്ക് വേണ്ടിയുള്ളത് എല്ലാം കംപ്ലീറ്റ് ചെയ്തിട്ടുണ്ടോ എന്നും ചോദിക്കുന്നുണ്ട്. ശോഭനയുടെ ചോദ്യങ്ങൾക്ക്അ മറുപടി പറയുന്ന അനന്ത നാരായണിയേയും വീഡിയോയിൽ  കാണാൻ കഴിയുമായിരുന്നു.

ആരാധകർക്ക് മകൾ ഏത് ക്ലാസ്സിലാണ് പഠിക്കുന്നത്, നൃത്തം പടിക്കുന്നുണ്ടോ എന്നൊക്കെയാണ് ആരാധകർക്ക് അറിയേണ്ടത്, ശോഭന തന്റെ മകളുടെ ചിത്രങ്ങൾ ഒന്നും തന്നെ പുറത്ത് വിടാറില്ല, മകളെ പൊതുവേദിയിൽ ഒന്നും തന്നെ താരം കൊണ്ടുവരുമില്ല, മുൻപ് മകൾക്കൊപ്പം കടൽത്തീരത്ത് കളിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു

Advertisement

സിനിമ വാർത്തകൾ

അമ്മ സംഘടനക്ക് പണം മാത്രം മതിയോ ഷമ്മി തിലകനെ പുറത്താക്കിയതിന്റെ പേരിൽ വിമർശനവുമായി സോഷ്യൽ മീഡിയ!!

Published

on

താര സംഘടന അമ്മ രണ്ടു തട്ടിൽ നില്ക്കുന്നു എന്നുള്ള സോഷ്യൽ മീഡിയിലെ  വാർത്തകൾ ആണ് ഇപ്പോൾ ചർച്ച ആകുന്നത്. അമ്മയിൽ നിന്നും ഇപ്പോൾ ഷമ്മി തിലകനെ പുറത്താക്കിയിരിക്കുന്നു ഇത് എന്ത് നീതി എന്നാണ്  സോഷ്യൽ മീഡിയ ചോദിക്കുന്നത്. നിരവധി അച്ചടക്ക നടപടികൾ ഷമ്മിയുടെ ഭാഗത്തു് നിന്നും ഉണ്ടായിട്ടുണ്ട്. അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിനിടയിൽ ദൃശ്യം ഫോണിന്റെ ക്യാമെറയിൽ പകർത്തി എന്നതായിരുന്നു ആദ്യ പ്രശ്നം. എന്നാൽ അതിനെ തുടർന് ഷമ്മി രംഗത്തു എത്തുകയും ചെയ്യ്തു.


ഷമ്മിയെ പുറത്താക്കുന്നു എന്നുള്ള വാർത്ത എത്തിയതിനു ശേഷം ‘അമ്മ സംഘടന പ്രതികരിച്ചു ഇല്ല ഷമ്മിയെ പുറത്താക്കിയിട്ടില്ല, നേരത്തെ നീക്കാനുള്ള തീരുമാനം സംഘടനയിൽ ഉണ്ടായിരുന്നായിരിക്കും അതിനാലാണ് മാധ്യമങ്ങൾ ഇത് വർത്തയാക്കിയതും എന്നും പറയുന്നു. അതുപോലെ ദിലീപും, വിജയ് ബാബുവും നടികളെ അക്ക്രമിച്ചതിന്റെ പേരിൽ ഇപ്പോളും കുറ്റവാളികൾ ആണ് എന്നിട്ടു പോലും അവർ അമ്മയുടെ മീറ്റിംഗിൽ പങ്കെടുക്കുന്നുണ്ട്.


ഇവർക്കിത്രയും ആരോപണങ്ങൾ ഉണ്ടായിട്ടും ഇവർക്കു അമ്മ സംഘടനയിൽ പങ്കെടുക്കാനുള്ള അർഹത ഉണ്ട്. ഇതുവരെയും അവരെ ഇതിൽ നിന്നും പുറത്താക്കുകയോ, വിശദീകരണം തേടുകയോ ചെയ്യ്തിട്ടില്ല. പിന്നെ എന്തുകൊണ്ട് ഷമ്മി തിലകനെ മാത്രം പുറത്താക്കൻ അമ്മ സംഘടന ശ്രെമിക്കുന്നു, ‘അമ്മ സംഘടന പണം മാത്രം ആണോ ലക്‌ഷ്യം വെക്കുന്നത് അമ്മയിൽ ഒരു സവർണ്ണ മേധവിത്വം നിലനിൽകുന്നവോ എന്നാണ് മാധ്യമങ്ങളുടെ ചോദ്യം.

Continue Reading

Latest News

Trending