ശോഭന എന്ന് പറയുമ്പോൾ  മലയാളികൾക്ക് പ്രത്യേകിച്ച് ഒരു വിശേഷണമോ മറ്റോ ആവാശ്യമില്ല. നടിയായും നർത്തകി ആയും ശോഭന ഒരുപാട് നല്ല നിമിഷങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്.  ശോഭന എന്ന പേരു കേൾക്കുമ്പോൾ പ്രേക്ഷകർക്ക് മനസിലേക്ക് ആദ്യം ഓടിയെത്തുന്ന ഒട്ടേറെ കഥാപാത്രങ്ങളിൽ ഒന്ന് മാത്രമാണ് മണിച്ചിത്രത്താഴിലെ നാഗവല്ലി.  മകൾ അനന്ത നാരായണിയുടെ ചിത്രങ്ങള്‍ ഒന്നും നടി ശോഭന ഇതുവരെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടില്ല. മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലുമൊക്കെ ശോഭന സജീവമാവുമ്പോഴും മകള്‍ അനന്ത  നാരായണിയെ അതില്‍ നിന്നെല്ലാം  അകറ്റി നിര്‍ത്താന്‍ നടി ശ്രദ്ധിച്ചിരുന്നു. എന്നാൽ  ശോഭനയുടെ മകൾ എന്ന നിലയിൽ  അനന്ത നാരായണിയുടെ വിശേഷങ്ങൾ അറിയാനും ആരാധകർക്ക് താത്പര്യമാണ്. നൃത്തത്തിനോട് അനന്ത നാരായണിയ്ക്കും താൽപ്പര്യമുണ്ടെന്ന് ശോഭനയുടെ അഭിമുഖങ്ങളിൽ നിന്നും മുൻപേ ആരാധകർ മനസ്സിലാക്കിയിട്ടുള്ള കാര്യമാണ്. അനന്തനാരായണിയുറെ ഡാൻസ് വീഡിയോ നേരത്തെയും ശോഭന പങ്കുവെച്ചിട്ടുണ്ട്. പക്ഷെ അന്നൊക്കെ ഗ്രൂപ്പ് വീഡിയോ ആയത് കൊണ്ട് അതിലേതാണ് അനന്ത നാരായണി എന്ന് ആരാധകർക്ക് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാലിപ്പോൾ   അമ്മയും മകളും ഒന്നിച്ച് നൃത്തം ചെയ്യുന്നൊരു വീഡിയോ ആണ്  സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ശോഭനയെ പോലെ തന്നെ ഗംഭീരമായാണ് നാരായണിയും ചുവടുകൾ വയ്ക്കുന്നത്. ശോഭനയുടെ ഫാൻപേജിലാണ് ഈ വീഡിയോ എത്തിയിരിക്കുന്നത്.

ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഈ വീഡിയോ ആരാധകർ ഇതൊനൊടകം ഏറ്റെടുത്ത് കഴിഞ്ഞു. ശോഭനയേയും നാരായണിയേയും ഒന്നിച്ചു കാണാനായതിന്റെ സന്തോഷം പ്രകടിപ്പിക്കുകയാണ് ഇപ്പോൾ ആരാധകർ. ‘അമ്മയും മകളും ഒരുമിച്ച് ഒരേ വേദിയിൽ ചുവടുവയ്‌ക്കുന്നു’ എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.  നൃത്തം പഠിക്കണമെന്ന ആവശ്യവുമായി മകളാണ് തന്റെ അടുത്തേക്ക് വന്നതെന്നും. അതുവരെ ചോദിക്കുമ്പോൾ വരും എന്നല്ലാതെ സ്വമനസ്സാലെ അല്ലായിരുന്നുവെന്ന കാര്യവും ശോഭന തുറന്നു പറഞ്ഞിട്ടുണ്ട്. താൻ നിര്ബന്ധിക്കാനും പോയിട്ടില്ലെന്നും എന്നാലിപ്പോൾ മകൾ  ഗൗരവമായി നൃത്തപഠനം തുടരുന്നുണ്ടെന്നും ശോഭന പറഞ്ഞിരുന്നു. ശോഭന ദത്തെടുത്ത കുട്ടിയാണ് അനന്ത നാരായണി. ആറ് മാസം പ്രായമായ കുഞ്ഞിനെയായിരുന്നു ശോഭന ദത്തെടുത്തത്.  മാധ്യമങ്ങള്‍ക്ക് മുന്നില്‍ താരം മകളെ പരിചയപ്പെടുത്തിയിട്ടില്ല.അവള്‍ സാധാരണ ഒരു കുട്ടിയായത് കൊണ്ടാണ് അങ്ങനെ പബ്ലിക്കിന് മുന്നിലേക്ക് കൊണ്ട് വരുത്താത്തതെന്നാണ് താരം പറഞ്ഞിരുന്നത് ,

ദത്ത് എടുത്ത മകളാണെങ്കിലും അമ്മയെ പോലെ തന്നെ എന്ന കമന്റുകളുമായാണ് പലരും എത്തുന്നത്. ഈയടുത്തിടെയാണ് മകള്‍  അനന്ത നാരായണി  തന്റെ സിനിമകള്‍ കണ്ടതെന്നു  ശോഭന മുൻപ് ഒരു  അഭിമുഖത്തിൽ  പറഞ്ഞിരുന്നു. അനന്ത നാരായണി ഇപ്പോൾ എട്ടാം ക്ലാസ്സിൽ ആണ് പഠിക്കുന്നത്. ചെന്നൈയിൽ  ശോഭന പഠിച്ച സ്‌കൂളിൽ തന്നെയാണ് മകളും പഠിക്കുന്നത് .
53 കാരിയായ ശോഭന ഇന്നും അവിവാഹിതയാണ്.
അതേസമയം, സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന ശോഭന ചെന്നൈയില്‍ കലാര്‍പ്പണ എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുകയാണ്. നൃത്തത്തെ ജീവശ്വാസം പോലെയാണ് ശോഭന കാണുന്നത്. ഇടയ്‌ക്ക് തന്റെ ശിഷ്യർക്കൊപ്പമുള്ള പുതിയ നൃത്ത വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്യാറുണ്ട്.
2020ല്‍ പുറത്തിറങ്ങിയ ‘വരനെ ആവശ്യമുണ്ട്’ ചിത്രമാണ് താരത്തിന്റെ അവസാന ചിത്രം.