Connect with us

സിനിമ വാർത്തകൾ

ഫിലിം ഡാന്‍സ് എന്ന ആശയത്തെത്തന്നെ പ്രഭുദേവ പൊളിച്ചെഴുതി, എന്‍റെ ആപ്പീസ് പൂട്ടി

Published

on

Shobhana about her Cinema Life Shobhana about her Cinema Life

സിനിമയിലും നൃത്തത്തിലും ഒരുപോലെ പ്രാഗത്ഭ്യം തെളിയിച്ച കലാകാരിയാണ് ശോഭന. വളരെ ചെറുപ്പത്തില്‍ അഭിനയ രംഗത്തെത്തുമ്പോള്‍ തന്നെ ശോഭന അതിനൊപ്പം നൃത്തഅഭ്യസനവും തുടങ്ങിരുന്നു. തന്‍റെ ക്ലാസിക്കല്‍ നൃത്ത സാധനയും സിനിമയിലെ അഭിനയവും-നൃത്തവും ഒന്നിച്ചു കൊണ്ട് പോകുന്നതിലെ വെല്ലുവിളികളെക്കുറിച്ച് ശോഭന അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിച്ചു.

“സിനിമയും നൃത്തവും ഒന്നിച്ചു കൊണ്ട് പോകുന്നത് വലിയ വെല്ലുവിളിയായിരുന്നു. രണ്ടു മൂന്നു കാര്യങ്ങളാണ് പ്രധാനമായും ഉണ്ടായിരുന്നത്. ഒന്ന് നൃത്തസാധനയുടെ ഒരു കായിക വശം. എന്നും അത് ചെയ്യാനുള്ള ഒരു സാധ്യത ഇല്ലായിരുന്നു. ചെറിയ ഗ്രാമങ്ങളില്‍ ഷൂട്ടിംഗ് നടക്കുമ്പോള്‍ അവിടെയുള്ള ലോഡ്ജുകളില്‍ ആയിരിക്കും താമസം. നീണ്ട മണിക്കൂറുകളുടെ ചിത്രീകരണം കഴിഞ്ഞു മുറിയിലെത്തി പ്രാക്ടീസ് ചെയ്യുക എന്നാല്‍ പ്രയാസമാണ് – എനിക്ക് മാത്രമല്ല, മറ്റുള്ളവര്‍ക്കും. പക്ഷേ ഞാന്‍ അതും ചെയ്തിട്ടുണ്ട്.

സിനിമയിലും നൃത്തത്തിലും ഒരുപോലെ പ്രാഗത്ഭ്യം തെളിയിച്ച കലാകാരിയാണ് ശോഭന. വളരെ ചെറുപ്പത്തില്‍ അഭിനയ രംഗത്തെത്തുമ്പോള്‍ തന്നെ ശോഭന അതിനൊപ്പം നൃത്തഅഭ്യസനവും തുടങ്ങിരുന്നു. തന്‍റെ ക്ലാസിക്കല്‍ നൃത്ത സാധനയും സിനിമയിലെ അഭിനയവും-നൃത്തവും ഒന്നിച്ചു കൊണ്ട് പോകുന്നതിലെ വെല്ലുവിളികളെക്കുറിച്ച് ശോഭന അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിച്ചു.“സിനിമയും നൃത്തവും ഒന്നിച്ചു കൊണ്ട് പോകുന്നത് വലിയ വെല്ലുവിളിയായിരുന്നു. രണ്ടു മൂന്നു കാര്യങ്ങളാണ് പ്രധാനമായും ഉണ്ടായിരുന്നത്. ഒന്ന് നൃത്തസാധനയുടെ ഒരു കായിക വശം. എന്നും അത് ചെയ്യാനുള്ള ഒരു സാധ്യത ഇല്ലായിരുന്നു. ചെറിയ ഗ്രാമങ്ങളില്‍ ഷൂട്ടിംഗ് നടക്കുമ്പോള്‍ അവിടെയുള്ള ലോഡ്ജുകളില്‍ ആയിരിക്കും താമസം. നീണ്ട മണിക്കൂറുകളുടെ ചിത്രീകരണം കഴിഞ്ഞു മുറിയിലെത്തി പ്രാക്ടീസ് ചെയ്യുക എന്നാല്‍ പ്രയാസമാണ് – എനിക്ക് മാത്രമല്ല, മറ്റുള്ളവര്‍ക്കും. പക്ഷേ ഞാന്‍ അതും ചെയ്തിട്ടുണ്ട്.

എന്റെ സാമ്പ്രദായിക നൃത്തപരിശീലനം അപ്പോഴും ചിദംബരത്തില്‍ നടക്കുകയായിരുന്നു. അന്നെന്നിക്ക് സിനിമയിലെ മാസ്റ്റര്‍മാരോട് തിരുത്തിപ്പറയാനും മാത്രമുള്ള ജ്ഞാനവുമില്ല. അത് നമ്മുടെ ജോലിയുമല്ല. കാരണം സംവിധായകന് അറിയാം ആ സിനിമയ്ക്ക് എന്താണ് വേണ്ടത് എന്ന്.എനിക്കത് വരെ പരിചിതമല്ലാത്ത ‘മൂവ്മെന്‍റ്സ്’ പഠിച്ചെടുക്കേണ്ടി വന്നിട്ടുണ്ട്. സിനിമാ ക്യാമറ 360 ഡിഗ്രി തിരിയും. അപ്പോള്‍ ശരീരവും അങ്ങനെ ആവാം. അതിനൊപ്പം പോകേണ്ടതുണ്ട്.എല്ലാം ഒരു വിധത്തില്‍ മാനേജ് ചെയ്തു പോവുകയായിരുന്നു. അപ്പോഴാണ്‌ പ്രഭുദേവയുടെ വരവ്. അദ്ദേഹം ഫിലിം ഡാന്‍സ് എന്ന ആശയത്തെത്തന്നെ പൊളിച്ചെഴുതി. ഞാന്‍ അദ്ദേഹത്തിന്റെ അച്ഛന്‍ സുന്ദരം മാസ്റ്റര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. സുന്ദരം മാസ്റ്റര്‍ ഗോപീകൃഷ്ണയുടെ ശിഷ്യനായ തങ്കപ്പന്‍ മാസ്റ്ററുടെ ശിഷ്യനാണ്. അത് കൊണ്ട് തന്നെ ക്ളാസ്സിക്കല്‍ രീതിയുടെ ചില അംശങ്ങള്‍ സുന്ദരം മാസ്റ്ററുടെ നൃത്തത്തില്‍ ഉണ്ടായിരുന്നു. അത് പോലെ തന്നെ രഘു മാസ്റ്റര്‍ കൂടുതലും പദ്മാ സുബ്രമണ്യത്തില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്നയാളാണ്. പുലിയൂര്‍ സരോജ എന്ന വിഖ്യാതയായ നൃത്തസംവിധായിക ദണ്ഡയുധപാണി പിള്ളയുടെ ശിഷ്യയാണ്. അത് കൊണ്ട് ഇവരെല്ലാം സാമ്പ്രദായിക നൃത്തശൈലി പിന്തുടര്‍ന്ന് പോന്നു. പക്ഷേ പ്രഭു വന്നതോടെ എല്ലാം മാറി. അതോടെയാണ്, സിനിമാ നൃത്തം സംബന്ധിച്ച് എന്‍റെ ആപ്പീസ് പൂര്‍ണ്ണമായും പൂട്ടിപ്പോയത്,” നര്‍ത്തകി പ്രിയദര്‍ശിനി ഗോവിന്ദുമായുള്ള സംഭാഷണത്തില്‍ ശോഭന പറഞ്ഞു.

Advertisement

സിനിമ വാർത്തകൾ

ഓസ്കർ അക്കാദമി അം​ഗമാവാൻ സൂര്യ….

Published

on

ആരാധകരുടെ മനസ്സിൽ ഇടംനേടാൻ കഴിയുന്ന ചിത്രങ്ങളിലാണ് സൂര്യ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.30 വർഷത്തിന് ശേഷം ആദ്യമായി സൂര്യ ഒരു നെഗറ്റീവ് റോളിൽ അഭിനയിക്കുന്നു. ഈ സാഹചര്യത്തില് ലോകസിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രമെന്നു കരുതപ്പെടുന്ന ഓസ്‌കാർ പുരസ്‌കാരത്തിന് ജയ് ബീമിന്റെ ചിത്രങ്ങൾ നോമിനേറ്റ് ചെയ്യപ്പെട്ടു.എന്നാൽ ഇപ്പോൾ താരത്തെ ഓസ്‌കാറിനുള്ള ഫിലിം സെലക്ഷൻ കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തിരിക്കുകയാണ്.വാർഷിക ഓസ്‌കാറിൽ വിവിധ വിഭാഗങ്ങളിലായാണ് അവാർഡുകൾ വിതരണം ചെയ്യുന്നത്.

അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കുന്ന സിനിമകൾക്ക് ഓസ്‌കാർ കമ്മിറ്റി അംഗങ്ങൾ വോട്ട് ചെയ്യും. എന്നാൽ സിനിമയിൽ ഏറ്റവും കൂടുതൽ വോട്ട് നേടുന്ന വ്യക്തി, നടൻ, നടി, മറ്റ് പ്രമുഖർ എന്നിവർക്കാണ് അവാർഡ് നൽകുന്നത്. ഈ അംഗങ്ങളുടെ പേരുകളുടെ പട്ടിക വർഷം തോറും മാറ്റം വരുത്തും. ആ വിഭാഗത്തിലെ 397 ഓസ്‌കാർ അംഗങ്ങളുടെ പട്ടികയാണ് ഈ വർഷം ഔദ്യോഗികമായി പുറത്തുവിട്ടത്.അതിൽ നടൻ സൂര്യയും ബോളിവുഡ് നടി കാജലും ഉൾപ്പെടുന്നു. നേരത്തെ എആർ റഹ്മാൻ, ആമിർ ഖാൻ, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, അമിതാഭ് ബച്ചൻ, വിദ്യാ ബാലൻ, പ്രിയങ്ക ചോപ്ര എന്നിവരെ ഓസ്‌കാർ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തിരുന്നു.ആദ്യമായിട്ടാണ് സൂര്യയ്ക്ക് ലഭിച്ച അംഗീകാരമാണ്.വാർത്ത അറിഞ്ഞ സൂര്യ ആരാധകർ ഏറെ സന്തോഷത്തിലാണ്.

 

 

Continue Reading

Latest News

Trending