റോബിന്റെ ആർമികൾ റോബിനെ ആര് എന്തുപറഞ്ഞാലും പ്രതികരിക്കാൻ എത്തും,  ഷിയാസ് കരിം റോബിന്റെ ഒരു വീഡിയോക്കെതിരെ ഒരു വിമർശനം നടത്തിയിരുന്നു ഇപ്പോൾ അതിന്റെ പേരിൽ റോബിന്റെ ആർമികൾ ഇൻബോക്സിൽ വന്നു തന്റെ ഉമ്മാനെ വരെ ചീത്ത വിളിക്കുന്നു എന്നാണ് പറയുന്നത്. അതുപോലെ ചില ഉപദേശങ്ങൾ ഷിയാസ് റോബിന് നൽകുകയും ചെയ്യുന്നു. ഇമേജ് പോയാൽ കേരളത്തിൽ ജീവിക്കാൻ പാടാണ്, അതുപോലെ കണ്ടന്റിനു വേണ്ടി ജീവിക്കാതിരിക്കണമെന്നുമാണ് ഷിയാസ് റോബിന് നൽകുന്ന ഉപദേശം.

എനിക്കിപ്പോളും അഭിനയിക്കാൻ അറിയില്ല,  ഈ ഒരു കാര്യത്തിൽ ഞാൻ പൃഥ്വിരാജിനെ സമ്മതിക്കണം, സിനിമയിൽ ഓൾ ഇൻ ഓൾ എന്ന് പറയാവുന്ന  ഒരു നടൻ തന്നെയാണ് അദ്ദേഹം. റോബിൻ സിനിമ ചെയ്യുമോ എന്ന് എനിക്കറിയില്ല. റോബിനോട് പറയാനുള്ളത് സിനിമ ചെയ്തിട്ട് ഇറങ്ങാനാകുമ്പോൾ പബ്ലിസിറ്റി ചെയ്യുവെന്നാണ്. അല്ലാതെ സിനിമ ഇറങ്ങും മുമ്പ് അതിന്റെ കാര്യങ്ങൾ വെളിപ്പെടുത്തുന്നത് ശരിയാവില്ല. പിന്നെ ഒരു കാര്യം പറയുമ്പോൾ വളരെ ആലോചിച്ചിട്ട് പറയുക. നല്ല പെരുമാറ്റം കുടുംബത്തിൽ നിന്നും കിട്ടേണ്ട സാധനമാണ്. ഡിസിപ്ലിൻ‌ ലൈഫ് ഉണ്ടെങ്കിൽ നമ്മൾ എവിടെയായാലും അഡ്ജസ്റ്റ് ചെയ്ത് ജീവിക്കും.

നെഗറ്റീവ് കമെന്റിടുന്നവരെ തപ്പിപിടിച്ചു വീട്ടിൽ പോയി ചീത്ത വിളിക്കാൻ കഴിയില്ല, എന്നെ എന്റെ ഉമ്മ കഷ്ട്ടപെട്ടു ആണ് വളർത്തിയിരിക്കുന്നത്, ആ എന്റെ ഉമ്മാനെ പോലും കമെന്റ് ബോക്സിൽ വന്നു ചീത്ത വിളിച്ചു, എനിക്ക് കേട്ട് ഈ തെറികൾ നാളെ നിങ്ങൾക്കും കേൾക്കേണ്ടി വരും, ഇനിയും ഒരുപാട് സീസണുകൾ വരുന്നതാണ്, നിങ്ങളുടെ ഇമേജ് കളയാതെ ജീവിക്കൂ,അല്ലെങ്കിൽ ഒരു മാളിൽ പോലും പോകാൻ കഴിയില്ല റോബിനോട് ഷിയാസ് പറയുന്നത്.