രണ്ടു വര്ഷങ്ങള്ക്കു മുൻപാണ് മതത്തിന്റെ അതിർവരമ്പുകൾ മുറിച്ചു ഗായകനും സംഗീത സംവിധായകനുമായ ഫൈസല്‍ റാസിയും ഗായികയായ ശിഖ പ്രഭാകരനും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ഇരുവീട്ടുകാരുടേയും സമ്മതത്തോടെ ശിഖ-ഫൈസൽ വിവാഹം നടക്കുന്നത്. വിവാഹശേഷം സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ വിശേഷങ്ങൾ പങ്ക് വയ്ക്കാറുള്ള ഇരുവരുടെയും ചിത്രങ്ങൾ വിശേഷങ്ങളും ആരാധകർക്ക് ഏറെ പ്രിയമാണ്. ഇപ്പോളിതാ പുതിയ അംഗമെത്തിയ സന്ദോഷം പങ്കുവെച്ചിരിക്കയാണ് ഫൈസൽ.
ഞങ്ങളുടെ കുഞ്ഞു രാജകുമാരിയെത്തി. അവളെ ഞങ്ങൾ നിലാവ് എന്ന് വിളിക്കും. എന്ന് പറഞ്ഞുകൊണ്ടാണ് മകളുടെ വിശേഷങ്ങൾ ഫൈസലും ശിഖയും പങ്കിട്ടത്. ഇവരുടെ മുൻപ് നടത്തിയ മെറ്റേർണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായിരുന്നു.
പൂമരം എന്ന കാളിദാസൻ നായകനായ ചിത്രത്തിലെ ഞാനും ഞാനുമെന്റാളും എന്ന ഒറ്റ ഗാനമാണ് ഫൈസലിനെ പ്രേക്ഷകർക്കിടയിൽ ഹിറ്റാക്കിയത്. ഈ ഗാനം ആലപിച്ചതും സംഗീതം ചെയ്തതും ഫൈസൽ തന്നെയാണ്. പിന്നീട് ഇരുവരും ചേർന്ന് ഒരു മ്യൂസിക്കൽ ബാൻഡ് തുടങ്ങിയിരുന്നു.
