ഇപ്പോൾ മിനി സ്ക്രീൻ രംഗത്തു പരിചിതനായ നടൻ ആണ് ഷിജു. എന്നാൽ നടനെ കുറിച്ച് ആർക്കും ഒരറിവ് ഉണ്ടാകില്ല എന്നതാണ് സത്യം. എന്നാൽ പ്രേക്ഷകർ അറിയാത്ത നടൻ ഷിജുവിനെ കുറിച്ചുള്ള ഒരു കുറിപ്പാണു സോഷ്യൽ മീഡിയിൽ ശ്രെധ നേടുന്നത്.ഇന്നും ഹിറ്റ് സിനിമകളുടെ കൂട്ടത്തിൽ പെടുന്ന സിദ്ധിഖ് ,ലാൽ കൂട്ട് കെട്ടിൽ ഒരുങ്ങിയ ഹിറ്റ് ചിത്രം കാബൂളിവാല, അതിൽ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് ഈ ഷിജുവിനെ ആയിരുന്നു. അന്ന് സിദ്ധിഖ് ,ലാൽ കൂട്ട് കെട്ട് തിളങ്ങി നിൽക്കുന്ന സമയമാണ്. ആ സമയത്ത് അവരുടെ പടത്തിൽ നായകനായി ഒരു എൻട്രി കിട്ടുക എന്ന് പറഞ്ഞാൽ അതൊരു ചില്ലറ കാര്യമല്ലല്ലോ ആ ചെറുപ്പക്കാരൻ മതിമറന്ന് സന്തോഷിച്ചു. ഒരുപാട് സ്വപ്ങ്ങൾ കണ്ടു. പക്ഷെ പിന്നീടറിയുന്നു ആയ സ്ഥാനത്തേക്ക് വിനീത് എത്തിയെന്ന്.

ഒരുപാടു വിഷമം തോന്നിയപ്പോൾ അദ്ദേഹം സിനിമയിൽ തുടരണം എന്നുള വാശി ആയി. അതിനായി താരം മദ്രസിൽ എത്തി. കൈയിൽ ആകെ ഉള്ളത് ആത്മ വിശ്വാസം മാത്രം ആയിരുന്നു. സിനിമയിൽ ചാൻസ് കിട്ടാൻ ഒരു സാധാരണക്കാരന് അനുഭവിക്കേണ്ടി വന്ന യാതനകളൊക്കെ മൂപ്പരുടെ ജീവിതത്തിലും സംഭവിച്ചു. നീണ്ട കഷ്ടപ്പാടിന് ശേഷം അയാൾക്ക് ഐ വി ശശി സംവിധാനം ചെയ്യുന്ന ദി സിറ്റി എന്ന പടത്തിൽ ഒരു വേഷം ലഭിക്കുന്നു. അദ്ദേഹം അത്യാവശ്യം ആത്മവിശ്വാസത്തോടെ തന്നെ ആദ്യത്തെ സീൻ കൈകാര്യം ചെയ്തു. പക്ഷെ തനിക്ക് ഉയരക്കൂടുതലാണ് നമുക്ക് വേറെ എന്തെങ്കിലും പടത്തിൽ നോക്കാം എന്ന് പറഞ്ഞ് പറഞ്ഞുവിട്ടു. അയാളുടെ ആത്മവിശ്വാസങ്ങളിൽ ഒന്നായ ഉയരംതന്നെ അയാളുടെ ആദ്യത്തെ റോൾ നഷ്ടമാക്കി.

പിന്നീട് ഒരു സുഹൃത്ത് മുഖാന്തരം തമിഴിൽ ശരത് കുമാർ നായകനായ മഹാപ്രഭൂ എന്ന പടത്തിൽ വില്ലനായി പേരെടുത്ത് പറയാവുന്ന അരങ്ങേറ്റം ലഭിച്ചു, ശേഷം നടൻ രാജൻ പി ദേവുമായി സൗഹൃദത്തിലാവുന്നതും ആ സൗഹൃദം കാരണം സിദ്ദിഖ് ഷമീർ സംവിധാനം ചെയ്യുന്ന മഴവിൽകൂടാരം എന്ന മലയാള ചിത്രത്തിൽ അഭിനയിക്കാൻ അവസരം കിട്ടിയതും. ആ സമയത്ത് തമിഴിലെ മഹാപ്രഭൂ അത്യാവശ്യം ഹിറ്റായതോടെ അയാളെ തേടി തെലുങ്കിൽ നിന്ന് മറ്റൊരു ഭാഗ്യമെത്തി. അങ്ങനെ തെലുങ്കിലും, തമിഴിലും അദ്ദേഹം സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മാറി.ഒന്നാലോചിച്ചു നോക്കിയാൽ ഇവിടെ മൂപ്പര് കണ്ട ഉയരങ്ങളൊന്നും ഇപ്പോഴും ഇമ്മടെ പല മെയിൻ സ്റ്റാറുകളും കണ്ടിട്ടില്ല എന്നതാണ് വാസ്തവം എന്നും കുറിപ്പിൽ പറയുന്നു .