വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് ഷിബില ഫറ.ആസിഫ് അലി നായകനായ കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെയാണ് ഷിബില മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. ഈ ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി ഷിബില തന്റെ ശരീര ഭാരം കൂട്ടിയിരുന്നു.വളരെയധികം പ്രശംസ നേടിയെടുക്കാൻ ഈ കഥാപാത്രത്തിലൂടെ ഷിബിലയ്ക്കു സാധിച്ചു. അന്ന് എപ്പോഴത്തെയും പോലെ ബോഡി ഷേമിംഗിന് ഇരയായിട്ടുണ്ടെങ്കിലും അതിനോടൊക്കെ ഷിബില പ്രതികരിച്ച വാക്കുകളുമായിരുന്നു വൈറലായത്.ചെറുപ്പത്തിൽ തനിക്ക് വലിയ വണ്ണം ഒന്നു ഉണ്ടായിരുന്നില്ല എന്നും സാധാരണ പെൺകുട്ടികളെപ്പോലെ തന്നെയായിരുന്നു താനും എന്നും എന്നാൽ തനിക്ക് മധുരം ഒരുപാട് ഇഷ്ടമുള്ളത് കാരണം ധാരാളം മധുരം കഴിക്കുമായിരുന്നു എന്നും.

കൗമാരകാലം ആയപ്പോഴാണ് വണ്ണം വയ്ക്കുവാൻ തുടങ്ങിയതെന്നും താരം തുറന്നു പറഞ്ഞിരുന്നു. എന്നാൽ എത്ര നിയന്ത്രിച്ചിട്ടും വണ്ണം കുറയുന്നുണ്ടായിരുന്നില്ല എന്നും ഒരിക്കൽ തന്റെ ബാപ്പയുടെ കൂടെ പുറത്തു പോയപ്പോൾ ഇത് ഭാര്യയാണോ എന്ന് വരെ ബാപ്പയുടെ ഒരു സുഹൃത്ത് ചോദിച്ചിരുന്നു എന്നും അത് കേട്ട് താൻ ഞെട്ടിപ്പോയി എന്നും താരം പറഞ്ഞു.ആറുമാസം കൊണ്ട് 50 കിലോയിൽ തന്റെ ശരീര ഭാരം എത്തിക്കാൻ തനിക്ക് കഴിഞ്ഞു എന്നും നടി പറഞ്ഞു. പിന്നീട് സിനിമയിൽ അവസരം ലഭിച്ചപ്പോൾ ശരീര ഭാരം കൂട്ടണമെന്ന് സംവിധായകൻ പറഞ്ഞുവെന്നും ആദ്യം കുറച്ചു കൂട്ടിയപ്പോൾ ഇത് പോരായെന്നും കുറച്ചുകൂടി കൂടേണ്ടതുണ്ടെന്നു പറഞ്ഞുവെന്നും അങ്ങനെ തടി കൂട്ടിയാണ് കക്ഷി അമ്മിണിപ്പിള്ളയിൽ അഭിനയിച്ചതെന്നും നടി പറഞ്ഞു.