മലയാളത്തിൽ ചെറുതും, വലുതുമായ കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം നേടിയ നടിയാണ് ഷീലു എബ്രഹാം. ഭർത്താവ് തനിക്കു അഭിനയിയ്ക്കാൻ വേണ്ടിയാണ് പടങ്ങൾ എടുക്കുന്നത് എന്നുള്ള വാർത്തയെ പ്രതികരിച്ചെത്തിയിരിക്കുകയാണ് നടി. സിനിമ നിർമാണ രംഗത്തെ നല്ലൊരു നിർമാതാവ് ആണ് ഷീലുവിന്റെ  ഭർത്താവ് എബ്രഹാം മാത്യു . അങ്ങനെ ആയിരുന്നെങ്കിൽ താൻ ഒരു വർഷത്തിൽ എന്തുമാത്രം സിനിമയിൽ അഭിനയിച്ചേനെ നടി പറയുന്നു.

പുറത്തു ആളുകൾ പറയുന്നത് ഭർത്താവിന്റെ കൈയിൽ നിറയെ പണം ആണ് അതുകൊണ്ടു ഭാര്യയെ അഭിനയിപ്പിക്കാൻ കുറച്ചു പടം മാത്രമേ പിടിക്കുന്നുള്ളൂ എന്നാണ് എന്നാൽ അതൊരു തെറ്റിദ്ധാരണ  ആണ് ഷീലു പറയുന്നു. അവര്‍ക്ക് ഇതിനെ കുറിച്ച് അറിയില്ല. ഒരു സിനിമക്ക് വേണ്ടി വെറുതെ കളയാനുള്ളതിന് മാത്രം പൈസയൊന്നുമില്ല. ആ പണം അദ്ദേഹം രാപ്പകലില്ലാതെ കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതാണ്. താന്‍ അഭിനയിച്ച സിനിമകള്‍ അങ്ങനെയാണെങ്കില്‍ ഒരു വര്‍ഷം എത്രയോ സിനിമകള്‍ ചെയ്യാം എന്ന്

താൻ ചെയ്ത് ഒരു മികച്ച ചിത്രം സോളോ ആയിരുന്നു, എന്നാൽ ആ സിനിമക്ക് ചിലവാക്കിയത് 12 കോടി രൂപ ആയിരുന്നു എന്നാൽ അതിൽ ഒരു രംഗത്തിൽ പോലും തന്നെ കാണിച്ചിരുന്നില്ല. ഞാൻ അഭിനയിച്ചു എന്ന് പറഞ്ഞാൽ മാത്രമേ ആളുകൾ വിശ്വസിക്കൂ ഷീലു പറയുന്നു. പിന്നെ ഒരു കാര്യം ഇതുവരെയും ഞങ്ങൾ നിർമിച്ച ചിത്രങ്ങ ഒന്നും തന്നെ ഇതുവരെയും പെട്ടിക്ക് അകത്തുതന്നെ ഇരുന്നിട്ടില്ല നടി പറയുന്നു. ഇപ്പോൾ താനും ഒരു സിനിമ നിർമിച്ചു ‘വീകം’ ഷീലു പറയുന്നു.