കഴിഞ്ഞ ദിവസമാണ് ആഡംബര കപ്പലില്‍ നടന്ന നിശാപാര്‍ട്ടിയില്‍ ലഹരി ഉപയോഗിച്ചതിന് ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലാകുന്നത്. ഇപ്പോഴിതാ, വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആര്യന് രണ്ട് വയസുള്ളപ്പോള്‍ ഷാരുഖ് ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
‘അവനു ജീവിതം ആസ്വദിക്കാം. പെണ്ണുങ്ങളുടെ പിന്നാലെ നടക്കാം. സെക്‌സ് ആവാം. ലഹരി ആവാം” ഇതായിരുന്നു ഷാരൂഖ് ഖാന്‍ പറഞ്ഞ, പിന്നീട് അറംപറ്റിയ വാക്കുകള്‍. ഈ അഭിമുഖം ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

നിരവധി ആരാധകരാണ് ആര്യന്റെ ബോളിവുഡ് അരങ്ങേറ്റത്തിന് വേണ്ടി കാത്തിരുന്നത്. എന്നാല്‍ അവരെല്ലാം ഞെട്ടിച്ചു കൊണ്ടാണ് ഇപ്പോള്‍ ലഹരി കേസ് വന്നിരിക്കുന്നത്. ഇതോടെ താരപുത്രന്റെ കരിയര്‍ എന്താകുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.