ഒരു കാലത്തു മലയാള സിനിമയിലെ നിത്യ ഹരിത നായകൻ ആയിരുന്ന  നടൻ ശങ്കർ, ശങ്കർ ഹീറോ ആയി തിളങ്ങി നിന്ന കാലത്തു മമ്മൂട്ടിയും, മോഹൻലാലും മലയാള സിനിമയിൽ ഒന്നുമല്ലാതിരുന്ന കാലം തന്നെ ആയിരുന്നു. എന്നാൽ പിന്നീട് ഈ നായകന്റെ മങ്ങിയ ചിത്രങ്ങൾ തന്നെ എന്ന് പറയാം. പിന്നീട് സിനിമകളിൽ നിന്നും ഇടവേള എടുത്ത നടൻ ചെറിയ ചെറിയ സീരിയലുകളിലും, സിനിമകളിലും അഭിനയിച്ചു തുടങ്ങി, പൃഥ്വിരാജ് അഭിനയിച്ച ‘ഭ്രമം’എന്ന ചിത്രം ആണ് താരം അവസാനം അഭിനയിച്ച ചിത്രം, ഇപ്പോൾ തന്റെ കരിയറിൽ സംഭവിച്ച ആ അബദ്ധത്തെ കുറിച്ച് പറയുകയാണ് ശങ്കർ.

തന്റെ കരിയറിൽ ഒരു കൃത്യ നിഷ്ട്ടതത  ഇല്ലാതായി പോയി. എല്ലാം ഹീറോസും അവരുടെ പ്ളാനിങ് നടപ്പിലാക്കിയിരുന്നു, എന്നാൽ അത് ചെയ്യാൻ കഴിയാതെപോയി നടൻ പറയുന്നു. എനിക്ക് നല്ലവണ്ണം ചിത്രങ്ങൾ ഉണ്ടായിരുന്നു ആ കാലത്തു തമിഴിൽ പോലും തനിക്കു വളരെയധികം ചിത്രങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അന്നൊന്നും ഞാൻ കരിയർ പ്ലാൻ ചെയ്തിരുന്നില്ല. ഏതു സിനിമ ഇനിയും ചെയ്യണം, ഏതു പ്രൊജക്റ്റ് ചെയ്യണം അങ്ങനെ ഒരു കരിയർ പ്ളാൻ മറ്റു നായകന്മാർ ചെയ്യ്‌തെങ്കിലും എനിക്ക് ചെയ്യാൻ കഴിഞ്ഞില്ല ശങ്കർ പറയുന്നു.

ഞാൻ ഒരിക്കലും സിനിമയിൽ നിന്നും വിട്ടുപോകുമെന്നു വിചാരിച്ചില്ല, എന്നും തനിക്കു സിനിമകൾ കാണുമെന്ന് ചിന്തിച്ചു. താൻ ഒരിക്കലും ഈ ഇൻഡസ്ട്രിയിൽ നിന്നും മാറുമെന്നു വിചാരിച്ചില്ല ആ സമയത്തു താൻ തിരക്കുള്ള ഒരു നടൻ തന്നെ ആയിരുന്നു.   ഒരിക്കലും ഒരു ബ്രേക്ക് ഉണ്ടാകുമെന്നു കരുതിയില്ല ശങ്കർ പറയുന്നു. ഇനിയും തനിക്കു മോഹൻലാലിനെ വെച്ച് ഒരു സിനിമ ചെയ്യണം, ഇനിയും സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് താനെന്നും നടൻ പറഞ്ഞു.