Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

‘മത്സരിക്കാനും വിജയിക്കാനുമുള്ള അവസരമാക്കരുത്’; കളമശ്ശേരി വിഷയത്തിൽ ഷെയ്ൻ നിഗം

സിനിമാലോകത്ത് ഇന്ന്  നിലപാടുകൾ വ്യക്തതയോടെ ഏതെങ്കിലും തരത്തിലുള്ള  വിദ്വേഷത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ നിഴൽ വീഴാതെ വ്യക്തമാക്കുന്ന ആളുകൾ വിരളമാണ്. അവരിൽ ഒരാളാണ് ഷെയ്ൻ നിഗം.  കഴിഞ്ഞ ദിവസം   കളമശ്ശേരിയിൽ നടന്ന സ്‌ഫോടനത്തിലും  പ്രതികരിചിരിക്കുകയാണ്  നടൻ ഷെയിൻ നിഗം. ഷെയിൻ നിഗം തന്റെ അഭിപ്രായങ്ങളും നിലപാടുകളും വളരെ പക്വതയോടെ പറയുന്നത് മുൻപും കണ്ടിട്ടുണ്ട്. പൗരത്വനിയമ ഭേതഗതിയിലായാലും രാജ്യത്തെ ഗുസ്തിതാരങ്ങളുടെ സമരത്തിലായാലുമൊക്കെ ഷെയ്ൻ തന്റെ നിലപാട് വ്യക്താക്കിയിട്ടുണ്ട്. കളമശേരി വിഷയത്തിൽ   സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നിരിക്കുന്നതെന്നും ചാനലുകളും രാഷ്ട്രീയ പ്രസ്താനങ്ങളും വ്യക്തികളും മത്സരിക്കാനുള്ള ഒരു അവസരമാക്കി ഇതിനെ മാറ്റരുതെന്നും താരം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷെയിൻ നിഗത്തിന്റെ പ്രതികരണം.ഷെയിൻ നിഗത്തിന്റെ കുറിപ്പ് ഇങ്ങനെ ‘സുഹൃത്തുക്കളേ, കൊച്ചി കളമശ്ശേരിയിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു അപകടമാണ് അരങ്ങേറിയത്. ദയവായി ഊഹങ്ങൾ പ്രചരിപ്പിക്കരുത്.ഒരു ചാനലുകളും രാഷ്ടീയ പ്രസ്ഥാനങ്ങളും വ്യക്തികളും മത്സരിക്കാനും വിജയിക്കാനുമുള്ള അവസരമാക്കരുത്.  ഈ സംഭവത്തിന്റെ പിന്നിൽ പ്രവർത്തിച്ചവരെ അധികാരികൾ കണ്ടെത്തട്ടെ, അതുവരെ നമ്മൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണം’ ഷെയിൻ കുറിച്ചു. ഇന്നലെ കളമശേരിയിൽ സംഭവിക്കാൻ പാടില്ലാത്ത ഒരു കാര്യം നടന്നപ്പോൾ സിനിമാ മേഖലയിൽ നിന്ന് ആദ്യമായും അവസാനമായും വളരെ പക്വാതയോടെ സംസാരിച്ച ഒരെയൊരു വ്യക്തി ഷെയ്ൻനിഗമാണ്. ഒന്നോർക്കണം കള്ള്, കഞ്ചാവ്, MDMA, ഡിപ്രഷൻ സ്റ്റാർ, സെറ്റിൽ മര്യാദയില്ലാത്തവൻ ഇങ്ങനെ ഷൈൻ നിഗത്തിനെതിരെ കൂടെയുള്ളവരുടെയും, ചില  ഒൺലൈൻ മീഡിയക്കാറം മാത്രമല്ല സോസൈയിറ്റി പോലും കോർണർ ചെയ്തു   വേട്ടയാടിയിരുന്നു ഷെയ്ൻനിഗത്തിനെ. സിനിമ മേഖലയിൽ നിന്നും പോലും ഒഴിവാക്കാൻ കച്ചകെട്ടിയിറങ്ങി ഒരു കൂട്ടർ. കളമശ്ശേരി സ്‌ഫോടനവുമായി ബദ്ധപ്പെട്ട് രണ്ടു പോസ്റ്റുകളായിരുന്നു ഷെയ്ൻപങ്കു വെച്ചത്. അതും ചില മാധ്യമങ്ങൾ പോലും ദുഷ്ടലാക്കോടെ പ്രവർത്തിച്ചപ്പോഴാണ് ഷെയ്ണ് നിഗത്തിന്റെ ഈ പക്വതയോടെയുള്ള പെരുമാറ്റം. അതും  ചലച്ചിത്ര രംഗത്തെ ഒരു തലമൂത്ത താരങ്ങളും  വാ തുറക്കാതെ ഇരുന്നിടത്ത് നട്ടെല്ല് നിവർത്തി നിലപാട് പറഞ്ഞ മനുഷ്യൻ. ഷെയ്‌നിന്റെ നിലപാട് സമൂഹത്തോടുള്ള പ്രതിബദ്ദതയാണ്, മറ്റു സൂപ്പർ സ്റ്റാറുകൾക്ക് ഇല്ലാതെ പോയതും അതാണ്. അതെ സംന്യായം കളമശേരി സാമ്ര കൺവെൻഷൻ സെന്ററിലുണ്ടായ ബോംബ് സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. മലയാറ്റൂർ സ്വദേശിയായ 12 വയസുകാരിയാണ് ഇന്നലെ അർധരാത്രിയോടെ മരണത്തിന് കീഴടങ്ങിയത്. മലയാറ്റൂർ കടുവൻകുഴി വീട്ടിൽ ലിബിനയാണ് മരിച്ചത്.

ബോംബ് സ്ഫോടനത്തിൽ 95 ശതമാനത്തോളം പൊള്ളലേറ്റ കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിലെ വെന്റിലറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മെഡിക്കൽ ബോർഡ് നിർദേശപ്രകാരം കുട്ടിയ്ക്ക് ആവശ്യമായ ചികിത്സ നൽകിയിരുന്നെങ്കിലും രാത്രിയോടെ കുട്ടി മരുന്നുകളോട് പ്രതികരിക്കാതാകുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. മരിച്ച മറ്റ് രണ്ട് സ്ത്രീകളേയും ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതുവരെ 52 പേരാണ് ചികിത്സ തേടിയത്. നിലവിൽ 18 പേരാണ് ഐസിയുവിലുള്ളത്. അവരിൽ 6 പേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച രാവിലെ 9 42 ന് ആണ് നാടിനെ നടുക്കിയ സ്ഫോടനം കളമശ്ശേരിയിൽ ഉണ്ടായത്. യഹോവ സാക്ഷികളുടെ കൺവെൻഷൻ നടക്കുന്ന വേദിയിൽ മൂന്ന് സ്ഫോടനങ്ങൾ ആണ് ഉണ്ടായത്. സംഭവത്തിൽ കൊച്ചി തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ പൊലീസിൽ കീഴടങ്ങിയിരുന്നു.  ഐഇഡി ആണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. സംഭവത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളടക്കം പരിശോധന നടത്തുന്നുണ്ട്. സ്‌ഫോടനത്തിന് പിന്നാലെ പോലീസ് സംസ്ഥാനത്താകെ ജാഗ്രതാ നിർദേശം നൽകി. അതേസമയം, എന്താണ് പൊട്ടിത്തെറിയുടെ കാരണമെന്ന് വ്യക്തമായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവ സ്ഥലത്ത് നിന്നും ഐഇഡിയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. ഉന്നത പോലീസ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു. മൂന്ന് ദിവസമായി തുടരുന്ന പ്രാർഥന ഇന്നവസാനിക്കാനിരിക്കെയാണ് സ്‌ഫോടനം

You May Also Like

സിനിമ വാർത്തകൾ

പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി തിയേറ്ററിൽ പ്രദർശന വിജയം നേടി രണ്ടാം വാരത്തിലേക്ക് മുന്നേറുന്ന വേല ചിത്രത്തിന്റെ വിജയാഘോഷം  മമ്മൂട്ടിയോടൊപ്പം ആഘോഷിച്ച് അണിയറപ്രവർത്തകർ. മമ്മൂട്ടിയുടെ ടർബോ ലൊക്കേഷനിൽ വേലയുടെ സംവിധായകൻ ശ്യാം...

സിനിമ വാർത്തകൾ

ഷെയ്ൻ നിഗം നായകൻ ആയെത്തുന്ന ലിറ്റിൽ ഹാർട്സിന്റെ  ചിത്രീകരണം ആരംഭിച്ചു. ഇടുക്കിയിലെ കട്ടപ്പന, ചക്കുപള്ളം മാൻകവലയിൽ രൺജി പണിക്കർ ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചിത്രീകരണത്തിന് തുടക്കമിട്ടത്. വിൽസൺ തോമസ് സ്വീച്ചോൺ കർമ്മവും...

സിനിമ വാർത്തകൾ

മിമിക്രി കലാരംഗത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടൻ ആണ് കോട്ടയം നസീർ, താരം ഇപ്പോൾ നടൻ അബിയെ കുറിച്ചും, അദ്ദേഹത്തിന്റെ മകൻ ഷെയിനിന്റെ വാർത്തയെ കുറിച്ചും തുറന്നു പറയുകയാണ് ഒരു അഭിമുഖ്ത്തിലൂടെ. മലയാള...

സിനിമ വാർത്തകൾ

മലയാള സിനിമയിൽ നിന്നും ലഭിച്ച വിലക്ക് നടൻ ഷെയിൻ നിഗം പറയുന്നത് എന്ത് സംഭവിച്ചാലും തോറ്റുകൊടുക്കാൻ തയ്യാറല്ല എന്നൊരു വിഷൻ എല്ലാവർക്കും വേണം ബാക്കിയെല്ലാം പടച്ചോന്റെ കയ്യിലാണ്. ആ തന്റേടം നമ്മളുടെ ഉള്ളിൽ...

Advertisement