Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

മുപ്പത്തിനാലാം പിറന്നാൾ ശാലിനിക്കൊപ്പം ആഘോഷമാക്കി ശാമിലി

ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ താരമാണ് ശാലിനി, ഒരുകാലത്ത് മലയാള സിനിമയിലെ പ്രധാന ജോഡികൾ ആയിരുന്നു ശാലിനിയും കുഞ്ചാക്കോ ബോബനും ഇരുവരുടെയും കെമിസ്ട്രി പ്രേക്ഷകർക്ക് വളരെ ഇഷ്ടമായിരുന്നു, ഇരുവർക്കും നിരവധി ആരാധകർ ആണ്ഉണ്ടായിരുന്നത് ,  മലയാളത്തിൽ നിന്നും തമിഴിലേക്ക് എത്തിയ ശാലിനി അജിത്തുമായി പ്രണയത്തിൽ ആകുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തു, ഇപ്പോൾ താരം തമിഴിന്റെ മരുമകൾ ആണ്,അതേസമയം ശാലിനിക്കൊപ്പം അനിയത്തി ശ്യാമിലിയും എല്ലാവരുടെയും പ്രിയപ്പെട്ട താരമാണ്.

ബാലതാരമായിട്ട് തന്നെയാണ് സിനിമയില്‍ ശ്യാമിലിയുടെയും തുടക്കം. വിവാഹ ശേഷം ശാലിനി സിനിമ വിട്ടെങ്കിലും ശ്യാമിലി വീണ്ടും സിനിമകളില്‍ അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാത്ത ശാലിനിയുടെ വിശേഷങ്ങള്‍ ശ്യാമിലിയാണ് പങ്കുവെക്കാറുളളത്. ഇപ്പോൾ തന്റെ 34 ആം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് ശാമിലി, ശാമിലി തന്നെയാണ് പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പുറത്ത് വിട്ടത്, ശാമിലിക്കൊപ്പം ശാലിനിയും ചിത്രങ്ങളിൽ ഉണ്ട്,  തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലെല്ലാം അഭിനയിച്ച താരമാണ് ശ്യാമിലി.
മികച്ച ബാലതാരത്തിനുളള ദേശീയ ചലച്ചിത്ര പുരസ്‌കാരവും നടിക്ക് ലഭിച്ചിരുന്നു. ജയറാമിന്‌റെയും ഉര്‍വ്വശിയുടെയും മകളായി അഭിനയിച്ച മാളൂട്ടിയാണ് ശ്യാമിലിയുടെതായി പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രം. നായികാ നടിയായി പിന്നീട് അരങ്ങേറ്റം കുറിച്ചിരുന്നു താരം.കുഞ്ചാക്കോ ബോബന്‍റെ നായികയായാണ് ശാലിനി മോളിവുഡില്‍ കൂടുതല്‍ തിളങ്ങിയത്. ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. അതേസമയം ശാലിനിക്കൊപ്പം അനിയത്തി ശ്യാമിലിയും എല്ലാവരുടെയും പ്രിയപ്പെട്ട താരമാണ്.

You May Also Like

Advertisement