Connect with us

സീരിയൽ വാർത്തകൾ

വിവാഹ മോചനത്തെ പറ്റി തുറന്നു പറഞ്ഞു ശാലു മേനോൻ

Published

on

സീരിയൽ നടി എന്നതിൽ ഉപരി സരിത എസ് നായർക്കും ബിജു രാധാകൃഷ്‌ണനുമൊപ്പം സോളാർ കേസിൽ അറസ്റിലായതോടുകൂടി കുപ്രസിദ്ധി ആർജിച്ച നടി  കൂടിയാണ് ശാലു മേനോൻ.കേസിൽ 49 ദിവസത്തോളമായിരുന്നു നടി ജയിലിൽ കിടന്നത്. അപ്രതീക്ഷിതമായി സംഭവിച്ച അറസ്റ്റും ജയിൽ ജീവിതവും ജീവിതത്തിൽ തന്നെ കൂടുതൽ കരുത്തയായക്കുകയാണ് ചെയ്തതെന്ന് പറയുകയാണ് നടി ശാലൂ മേനോൻ.

എന്നാൽ ജയിലിൽ നിന്നിറങ്ങിയപ്പോൾ ആൾകാർ എന്നോട് എങ്ങനെ പെരുമാറുമെന്ന് എനിക്ക് പേടി ഉണ്ടായിരുന്നു. എന്നാൽ എന്നെ അറിയാവുന്നവർ എന്നോട് നല്ല രീതിയിൽ തന്നെയാണ് പെരുമാറിയത്.ഇതെനിക്ക് തന്ന ധൈര്യം ചെറുതല്ല.ജയിലിൽ നിന്ന് വന്നപാടെയാണ് വിവാഹം കഴിച്ചത്.14 വർഷത്തോളം പരിചയം ഉള്ളയാളായിരുന്നു. മുൻപേ വന്ന വിവാഹാലോചനയായിരുന്നു അന്ന് പക്ഷേ പ്രായം ആകാത്തത് കൊണ്ട് മാറ്റി വെച്ചു. ജയിൽ പോയി വന്നപ്പോൾ ഒരു കൂട്ട് വേണമെന്ന് തോന്നിയിരുന്നു. എന്നാൽ ജയിലിലൊക്കെ പോയതിനാൽ ആര് വരും എന്നൊക്കെ ആശങ്കയുണ്ടായി.

അങ്ങനെയുള്ള ചർച്ചകൾക്കിടയിലാണ് സജിയുടെ  പ്രൊപ്പോസൽ വരുന്നതും വിവാഹം കഴിക്കാൻ തീരുമാനിക്കുന്നതും. എന്നാൽ വിവാഹം കഴിക്കേണ്ടെന്ന് പിന്നീട് തോന്നി. അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ട് പോകാൻ പറ്റാത്ത പ്രശ്നങ്ങൾ ഉണ്ടായിരുന്നു. വിവാഹ ബന്ധം വേർപിരിയാനുള്ള നടപടികൾ നടക്കുകയാണ്. കോടതി കയറി എനിക്ക് ശീലമായല്ലോ.കേസ് കോടതിയിൽ നടക്കുകയാണ്. എനിക്ക് കോടതിയിൽ വിശ്വാസമുണ്ട്. ഒരു കേസ് ഉണ്ടായിരുന്നത് കഴിഞ്ഞു. നമ്മുക്ക് അനുകൂലമായിരുന്നു. വീടുമായി ബന്ധപ്പെട്ടൊരു കേസ് ഉണ്ട്. അതും മാറി. ഇനിയൊരു കേസാണ് ഉള്ളത്. അതിലും വിധി അനുകൂലമാകുമെന്ന് വിശ്വാസമുണ്ട്  ശാലു മേനോൻ പറയുന്നു.

സീരിയൽ വാർത്തകൾ

തന്റെ ഭാര്യയെ കുറിച്ചറിയാൻ ഒരുപാടു വൈകി പോയി റോൻസൺ 

Published

on

കുടുംബപ്രേക്ഷകരുടെ   പ്രിയപ്പെട്ട താരം ആണ് റൊൺസൺ വിൻസെന്റ്. ബിഗ്‌ബോസിലെ പ്രകടനം കഴിഞ്ഞ താരം ഇപ്പോൾ ഭാര്യയുമായി വിദേശത്തെ യാത്ര ചെയ്യ്തു കൊണ്ടിരിക്കുകയാണ്, ഇപ്പോൾ താരം തന്റെ ഭാര്യ നീരാജയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ആദ്യത്തെ യാത്ര മലേഷ്യയിൽ ആയിരുന്നെങ്കിൽ ഇപ്പോൾ ദുബായിൽ ആണ് തങ്ങൾ എന്നാണ് നടൻ പറയുന്നത്. ഞങൾ ഇരുവരും  ചേർന്ന് മരുഭൂമിയിൽ ഒരു ഡിസോർട്ട് ഡ്രൈവ്  നടത്തുകയും ചെയ്യ്തിരുന്നു എന്ന് പറയുന്നു.

എന്നാല്‍ തന്റെ ഭാര്യയെ തിരിച്ചറിയാന്‍ താന്‍ കുറച്ചധികം വൈകി പോയെന്ന് പറഞ്ഞാണ് റോണ്‍സനിപ്പോള്‍ എത്തിയിരിക്കുന്നത്. ഭര്‍ത്താവിനെ പിന്നിലിരുത്തി മണലാരണ്യത്തിലൂടെ ബൈക്കില്‍ ചീറി പായുകയാണ് നീരജ. പിന്നിലിരുന്ന് കാറി കൂവി ബഹളമുണ്ടാക്കുന്ന സ്വന്തം വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ റോണ്‍സണ്‍ പങ്കുവെച്ചിരിക്കുന്നത്, വിഹാഹം കഴിഞ്ഞു ഇപ്പോൾ  മൂന്നു വര്ഷം ആയിട്ടുണ്ടെങ്കിലും എന്റെ ഭാര്യയെ തിരിച്ചറിയാൻ ഇപ്പോൾ ദുബായിൽ വരേണ്ടി വന്നു എന്നാണ് റോൻസോൺ പറയുന്നത്.

നിങ്ങളുടെ ഭാര്യമാരുടെ പ്രത്യേക കഴിവുകള്‍ തിരിച്ചറിയാന്‍ അതാതു സാഹചര്യങ്ങളും അവസരങ്ങളും അവര്‍ക്കു കിട്ടണം. അല്ലെങ്കില്‍ പലതും നമ്മള്‍ അറിയാതെ പോകും എന്നാണ് റോൻസോൺ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്, തന്റെ ഭാര്യയുടെ ഈ കഴിവ് തന്നെ താൻ തിരിച്ചറിയാൻ മൂന്നു വര്ഷം കഴിഞ്ഞു ദുബായിൽ വരേണ്ടി വന്നു നടൻ പറയുന്നു.

 

 

Continue Reading

Latest News

Trending