അഭിനയത്രി നർത്തകി എന്നീ മേഖകളിൽ ഏറെ പ്രശസ്തയാണ് ശാലു മേനോൻ, ബിഗ് സ്ക്രീനിലും മിനിക്രീനിലും ഒരുപോലെ തിളങ്ങി നില്ക്കുന്ന താരമാണ് ശാലുമേനോൻ,  അഭിനയത്തേക്കാൾ നൃത്തകലയെ ഇഷ്‌പ്പെടുന്ന ശാലു മേനോൻ ഇപ്പോൾ തന്റെ പൂർവികരാൽ കൈമാറ്റം വന്ന നൃത്തകലാലയത്തിൽ  പ്രവൃത്തിക്കുകയാണ്. തൃപ്പൂണിത്തറയിൽ ജനിച്ചു വളർന്ന ശാലു മേനോൻ പിന്നീട് അച്ഛനും അമ്മയ്ക്കും ഒപ്പം ചങ്ങനാശ്ശേരിയിലേക്ക് താമസം മാറുകയായിരുന്നു. മുത്തച്ഛൻ അരവിന്ദാക്ഷ മേനോൻ തുടങ്ങി വെച്ച നൃത്ത കലാലയം ശാലു മേനോൻ ആണ് ഇപ്പോൾ നടത്തിക്കൊണ്ടു പോകുന്നത് ഇപ്പോൾ സീരിയൽ ചെയ്യുന്നുണ്ടെങ്കിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഡാൻസ് സ്കൂളിന്റെ കാര്യങ്ങളിലാണ്. പുതിയ വീടിന്റെ പിന്നിലായുള്ള ഹാളിലാണ് ആദ്യം ഡാൻസ് സ്‌കൂൾ തുടങ്ങിയത്. ഇപ്പോൾ പലയിടങ്ങളിലായി എട്ടു ഡാൻസ് സ്‌കൂളുകൾ ശാലുമേനോൻ നടത്തുന്നുണ്ട്.

ഏറെ വിവാദങ്ങളിൽ അകപ്പെട്ട താരം വിവാഹശേഷം നല്ലൊരു കുടുംബ ജീവിതം നയിക്കുക ആയിരുന്നു, പിന്നീട് അഭിനയത്തിലേക്കും താരം തിരികെ എത്തി. ഇടയ്ക്ക് വെച്ച് താരം ചില പ്രശ്നങ്ങളിൽ പെട്ട ഷാളും ജയിലിൽ ആയിരുന്നു, അവിടുത്തെ തന്റെ ജീവിക്കാത്തതെ കുറിച്ച് പറയുകയാണ് താരം. 49 ദിവസമാണ് കേസുമായി ബന്ധപ്പെട്ട് ശാലു ജയിലിൽ കിടന്നത്. വ്യക്തി എന്ന നിലയില്‍ സ്വയം പുതുക്കിപ്പണിയാന്‍ ജയിലിലെ ദിവസങ്ങള്‍ തന്നെ പാകപ്പെടുത്തിയെന്നും അന്നേവരെ സിനിമയില്‍ മാത്രം കണ്ടിട്ടുള്ള ജയിലില്‍ നാല്പത്തൊമ്പതു ദിവസം കഴിഞ്ഞെന്നും ശാലു പറയുന്നു ജയിലിൽ നിന്നും ഞാൻ പുറത്തിറങ്ങിയപ്പോൾ ഒരൊറ്റ തീരുമാനം മാത്രമാണ് മനസിൽ ഉണ്ടായിരുന്നത് എന്നാണ് ശാലു പറയുന്നു. ‘അതൊരു വാശികൂടിയായിരുന്നു. എല്ലാം തിരിച്ചുപിടിക്കണമെന്ന വാശി. തൊട്ടടുത്ത ദിവസം തന്നെ ഞാന്‍ നൃത്തത്തിലേക്ക് മടങ്ങി. ക്ലാസ് വീണ്ടും തുടങ്ങി. പ്രോഗ്രാമുകളില്‍ സജീവമായി. ഒരിടത്തുനിന്നും മോശം കമന്റോ കുറ്റപ്പെടുത്തലോ എനിക്ക് കേള്‍ക്കേണ്ടി വന്നില്ല. മിനിസ്‌ക്രീന്‍ പ്രേക്ഷകരും എന്നെ സ്വീകരിച്ചു. ഞാന്‍ തെറ്റു ചെയ്തിട്ടില്ല. പിന്നെന്തിന് വിഷമിക്കണം, ശാലു പറഞ്ഞു.