Connect with us

സിനിമ വാർത്തകൾ

ശാലിനിക്കൊപ്പമുള്ള ചിത്രംതോടൊപ്പം പുതിയ വിശേഷം പങ്കുവെച്ചു ശാമിലി, നിമിഷങ്ങൾക്കകം വാർത്ത ഏറ്റെടുത്തു ആരാധകർ

Published

on

shalini-witAh-shamlee-new--pic

ബാലതാരങ്ങളായി വന്നു  പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരങ്ങളാണ് ശാലിനിയും ശ്യാമിലിയും.  മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ ബാലതാരങ്ങള്‍ നായികയായെത്തിയപ്പോള്‍ ആരാധകര്‍ ഇരുകൈനീട്ടി സ്വീകരിച്ചു  ആഘോഷമാക്കി മാറ്റിയിരുന്നു. മാമാട്ടിക്കുട്ടിയും മാളൂട്ടിയുമൊക്കെയായി ഇന്നും മലയാളി  പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നവരാണ് ശാലിനിയും ശ്യാമിലിയും. ഇവരുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ  വൈറലായി മാറാറുമുണ്ട്. ശാലിനിയായിരുന്നു ആദ്യം നായികയായതും, എന്നാൽ   ഹിറ്റ് ചിത്രങ്ങളുമായി മുന്നേറുന്നതിനിടയിലായിരുന്നു താരം സിനിമയില്‍ നിന്നും അപ്രത്യക്ഷയായത്. തമിഴ് നടൻ  അജിത്തുമായുള്ള പ്രണയവിവാഹത്തിന് ശേഷം അഭിനയത്തോട് ബൈ പറയുകയായിരുന്നു ശാലിനി. കുടുംബ ജീവിതത്തിന്റെ തിരക്കുകളിലാണ് ശാലിനിയിപ്പോള്‍.  അജിത്തിനും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ ഇടയ്ക്കിടയ്ക്ക്  വൈറലാവരുമുണ്ട് .  ‘ഒയേ’എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു ശ്യാമിലി നായികയായി അരങ്ങേറ്റം കുറിച്ചത്.  കുഞ്ചാക്കോ ബോബനൊപ്പം വള്ളീം തെറ്റി പുള്ളിയും തെറ്റിയില്‍ മലയാളത്തിൽ  നായികയായത് ശ്യാമിലിയായിരുന്നു.
shalini-with-shamlee-new--pic
സോഷ്യല്‍ മീഡിയില്‍ സജീവമായ ശ്യാമിലി പങ്കുവെച്ച ശാലിനിയുടെ ചിത്രങ്ങള്‍ ആണിപ്പോൾ  വൈറലായിക്കൊണ്ടിരിക്കുന്നത്. കറുപ്പ് നിറത്തിലുള്ള ഗൗണ്‍ അണിഞ്ഞു ഇരുവരും ഒപ്പമുള്ള  ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. എല്ലാ രാത്രികളും ലേഡീസ് നൈറ്റ് ആണെന്നാണ് ശ്യാമിലി ഇതിൽ കുറിച്ചിട്ടുള്ളത് . ഇതിനു മുൻപ് ഇതേവേഷത്തിൽ അജിത്തുമായുള്ള ചിത്രം വൈറലായ മാറിയിരുന്നു. പിറന്നാൾ ആഘോഷ വേളയിൽ എടുത്ത ചിത്രമാണിതെന്നു റിപോർട്ടുകൾ സൂചിപ്പിക്കന്നത്.   പ്രിയതാരങ്ങളെ വീണ്ടും കാണാനായതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍.

സിനിമ വാർത്തകൾ

പരുമല ചെരുവിലെ ഗാനത്തിന് പുതിയ മേക്കോവർ നൽകി നടി അനുശ്രീ

Published

on

ലാൽജോസ് സംവിധാനം ചെയ്ത ഡയ്മണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ മലയാളി മനസ്സുകൾ കീഴടക്കിയ നടിയാണ് അനുശ്രീ. സൂര്യ ടീവി യിലെ ഒരു റിയാലിറ്റി ഷോയിൽ നിന്നാണ്ലാൽ ജോസ്  ചിത്രമായ ഡയമണ്ട് നെക്‌ലസിൽ  കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ തിരഞ്ഞെടുത്തത്.

കൊല്ലം സ്വദേശിനിയാണ് അനുശ്രീ.മലയാള തനിമയോടെ മലയാളം സിനിമ ലോകത്തേക്ക് ചുവടുവെച്ച താരമാണ് നടി അനുശ്രീ മിക്കപ്പോഴും അനുശ്രീയ്ക്ക് സിനിമകളിൽ ലഭിച്ചിട്ടുള്ളതും ഒരു നാട്ടിൻപുറത്തുക്കാരിയായ കഥാപാത്രങ്ങളാണ് . അരങ്ങേറ്റ ചിത്രത്തിൽ തന്നെ അനുശ്രീ എന്ന താരത്തിന് കരുതിവച്ചിരുന്നത് ഒരു നാട്ടിൻ പുറത്തുകാരി നർത്തകിയുടെ ക

ഥാപാത്രം ആയിരുന്നു .

 

തൻ്റെ എല്ലാ വിശേഷങ്ങളും തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെയ്ക്കാറുണ്ട്.എന്നാൽ മറ്റൊരു വീഡിയോ പങ്കു വെച്ചിരിരിക്കുകയാണ് അനുശ്രീ.സ്ഫടികസത്തിലെ പരുമല ചെരുവില ഗാനത്തിന് ചുവട് വെച്ച വീഡിയോ ആണ് അനുശ്രീ പങ്കുവെച്ചിരിക്കുന്നത്.നിമിഷ നേരംകൊണ്ട് തന്നെ ആരാധകർ ഈ ഒരു വീഡിയോ ഏറ്റെടുക്കുകയും ചെയ്‌തു.  അനുശ്രീയുടെ പുതിയ പ്രൊജക്ട് താര എന്ന സിനിമയാണ്. യഥാർത്ഥ ജീവിതത്തിലും തനി നാട്ടിൻ പുറത്തുകാരി തന്നെ ആയിരുന്ന അനുശ്രീ ഇപ്പോൾ ഒരു മോഡേൺ നായികയായി മാറിയിരിക്കുകയാണ്.

 

 

Continue Reading

Latest News

Trending