ബിഗ്‌ബോസനാലാം സീസണിലെ ഒരു മത്സരാര്ഥിയായിരുന്നു ശാലിനി നായർ, ഇപ്പോൾ തനിക്കുണ്ടായ ഒരു മോശ സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് ശാലിനി. തന്നോടൊരാൾ സഹകരിക്കാൻ ആവശ്യപ്പെട്ടു അതും മെസ്സേജ് വഴി.അതിനു കിടിലൻ മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ഇങ്ങോട്ട് ഒരു സഹകരണം വേണം അത് ശാലിനിക്കും നല്ലതാണ്, നാളെ ദ്രവിച്ചു പോകുന്ന ശരീരം അല്ലെ സഹകരിക്കൂ. ശാലിനി ബുദ്ധിയുള്ള കുട്ടി അല്ലെ. എന്നെ വിശ്വസിക്കാം. എനിക്കൊരു കുടുംബം ഉണ്ട് ആരും അറിയില്ല.

ശാലു എനിക്ക് ഒരുപാടു ഇഷ്ട്ടം ആണ് ഇങ്ങനെയാണ് അയാൾ മെസ്സേജ് ഇട്ടത്. ഇയാളുടെ പേരടക്കം ശാലിനിയുടെ പോസ്റ്റില്‍ നിന്നും വ്യക്തമാണ്. അത്ര സങ്കടം നിങ്ങള്‍ക്കുണ്ടെങ്കില്‍ അവതരണം ആണ് എന്റെ പ്രൊഫഷന്‍ നിങ്ങളുടെ വീട്ടിലോ അറിവില്‍ എവിടെയെങ്കിലുമോ വിവാഹങ്ങളോ മറ്റ് ആഘോഷങ്ങളോ ഉണ്ടെങ്കില്‍ അവതാരകയായി വിളിക്കൂ , ഭംഗിയായി പ്രോഗ്രാം ചെയ്യാം അതില്‍ സംതൃപ്തി തോന്നിയാല്‍ അര്‍ഹിക്കുന്ന പ്രതിഫലം തരൂ അങ്ങിനെയും എന്നെയും കുടുംബത്തെയും നിങ്ങള്‍ക്ക് സഹായിക്കാമല്ലോ കഷ്ടപ്പാടിന്റെ വേദനയുള്‍ക്കൊണ്ട് മനസ്സിനെ പാകപ്പെടുത്തി മുന്നോട്ട് പോവുകയാണ്സ ഹായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഉപദ്രവിക്കരുത് എന്നാണ് ശാലിനിപറയുന്നു.


നിങ്ങളുടെ  അച്ഛനും ആങ്ങളയും കുഞ്ഞും ഉള്‍പ്പെടെ ഈ പോസ്റ്റ് കാണുമെന്നറിയാം. അവര്‍ കാണാതെ അവര്‍ അറിയാതെ ഇതുപോലെയുള്ള ഒരുപാട് സംഭവങ്ങള്‍ മറച്ചു വെച്ചിട്ടുണ്ട്. പക്ഷേ ഇനി അറിയണം.നിങ്ങള്‍ക്കുള്ള വില്‍പ്പന ചരക്കല്ല എന്റെ ശരീരം. ഇതില്‍ ഉയിര്‍ വാഴുന്നുണ്ടെങ്കില്‍ അത് എന്റെ പ്രിയപ്പെവര്‍ക്ക് വേണ്ടി മാത്രമാണെന്നും ശാലിനി കൂട്ടിച്ചേര്‍ക്കുന്നു.