കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന തെലുങ്ക് ചിത്രമാണ് ശാകുന്തളം. ചിത്രത്തിൽ  സാമന്തയാണ് നായികയായി എത്തുന്നത്. മലയാളത്തിന്റെ യുവ താരം ദേവ് മോഹൻ ആണ് ‘ദുഷ്യന്തനാ’യി വേഷമിടുന്നത്.  എന്നാൽ ഇപ്പോൾ  ചിത്രത്തിന്റെ റിലീസ് തിയതി പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിന്റെ  അണിയറ പ്രവർത്തകർ. ചിത്രം നവംബര്‍ നാലിന് ശാകുന്തളം റിലീസ് ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ ഏറ്റവും പുതിയ റിലീസ് തിയതി ആണ്  പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാൽ  കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ‘ശാകുന്തളം’ ത്രീഡിയില്‍ ആണ് റിലീസ് ചെയ്യുക.ചിത്രം ഫെബ്രുവരി 17നാകും ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ്  എത്തും.റിലീസ് വിവരം പങ്കുവച്ച് കൊണ്ടുള്ള പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.