Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഞാൻ പ്രസവിച്ചിട്ടില്ലെങ്കിലും ഒരമ്മയാണ്, വികാരഭരിതയായി ഷക്കീല

ഒരുകാലത്ത് തെന്നിന്ത്യയെ മുഴുവൻ തരംഗം സൃഷ്ട്ടിച്ച താരമായിരുന്നു ഷക്കീല. ഇരുന്നൂറിൽ അധികം ചിത്രങ്ങൾ ആണ് ഷക്കീലയുടേതായി പുറത്തിറങ്ങിയത്. സൂപ്പർസ്റ്റാർ ചിത്രങ്ങൾ വരെ ഒരുകാലത്ത് ഷക്കീല ചിത്രങ്ങളുമായി പിടിച്ചുനിൽക്കാൻ നന്നേ ബുദ്ധിമുട്ടിയിരുന്നു. എന്നാൽ ഒരു ഓളം തീർത്ത് താരം സിനിമ ജീവിതത്തിനു വിടപറയുകയും ചെയ്തു. വർഷങ്ങൾ ആയി ഷക്കീല ഇപ്പോൾ സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. എങ്കിലും ഷക്കീല ചിത്രങ്ങൾ ഇനിയും പുറത്തിറങ്ങും എന്ന പ്രതീക്ഷയിൽ ആണ് ആരാധകരും. നിരവധി ഭാഷകളിലായി 250 ചിത്രങ്ങളിലാണ് ഷക്കീല വേഷമിട്ടിട്ടുള്ളത്.

തന്റെ കുടുംബത്തിന് വേണ്ടിയാണ് താൻ സിനിമയിൽ മോശം വേഷങ്ങൾ ചെയ്തത് എന്നാൽ പണം കിട്ടിയപ്പോൾ അവർ എല്ലാവരും തന്നെ തള്ളി പറഞ്ഞു എന്ന് ഷക്കീല നേരത്തെ പറഞ്ഞിട്ടുണ്ട്, ഇപ്പോൾ താരം നിരവധി ചാരിറ്റി പ്രവർത്തങ്ങൾ നടത്തുന്നുണ്ട്, തനിക്ക് ഒരു മകൾ ഉള്ള കാര്യം ഷക്കീല നിരവധി തവണ പറഞ്ഞിട്ടുണ്ട്, അവൾക്ക് വേണ്ടിയാണ് താൻ ജീവിക്കുന്നത് എന്നും താരം വ്യക്തമാക്കിയിട്ടുണ്ട്, വിവാഹം കഴിക്കാത്ത ഷക്കീലയ്ക്ക് എങ്ങനെ മകൾ ഉണ്ടായി എന്ന് പലരും ചോദിച്ചിട്ടുമുനണ്ട്. അടുത്തിടെ ആണ് താരം തന്റെ മകളെ ആരാധകർക്ക് പരിചയപ്പെടുത്തി കൊടുത്തത്.

ട്രാന്‍സ്ജെന്‍ഡറായ മില്ലയെ ഷക്കീല ദത്തെടുക്കുകയായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും ദുര്‍ഘടമായ നിമിഷങ്ങളില്‍ മില്ലയായിരുന്നു തനിക്ക് ജീവിക്കാനുള്ള കരുത്ത് നല്‍കിയതെന്നും ഷക്കീല പറഞ്ഞു. ഇന്ന് താന്‍ ഒരുപാടാളുകളുടെ അമ്മയാണെന്ന് ഷക്കീല പറയുന്നു. തന്നെ കുട്ടികള്‍ അമ്മ എന്ന് വിളിക്കുന്നതില്‍ അഭിമാനമുണ്ടെന്നും ഷക്കീല കൂട്ടിച്ചേര്‍ത്തു.ഞാന്‍ പ്രസസവിച്ചിട്ടില്ല. പക്ഷേ എന്നെ ഒരുപാടാളുകള്‍ അമ്മ എന്ന് വിളിക്കുന്നു. സ്‌നേഹത്തോടെ സംസാരിക്കുന്നു. എനിക്കതില്‍ അഭിമാനമുണ്ട്” എന്നാണ് താരം പറയുന്നത്

Advertisement. Scroll to continue reading.

You May Also Like

Advertisement