വര്ഷങ്ങളുടെ ഇടവേളക്കു ശേഷം ഷാജി കൈലാസ് സംവിധാന ചെയ്യ്ത പൃഥ്വിരാജ് ചിത്രമാണ് ‘കടുവ’. ഈ ഒരു കാര്യത്തിൽ ഞാൻ എന്നും രാജുവിനോട് കടപ്പെട്ടിരിക്കുന്നു ഷാജി കൈലാസ് പറഞ്ഞു. തനിക്കു എപ്പോളും കടപാടുള്ള കുഞ്ഞു സഹോദരൻ ആണ് പൃഥ്വിരാജ്. കടുവ സിനിമയുടെ  വിജയ്‌ഘോഷവേളയിൽ ആണ് സംവിധായകനായ  ഷാജി ഈ കാര്യം വെളിപ്പെടുത്തിയത്. ഈ വിജയത്തിൽ ലിസിറ്റിനും എന്റെ പ്രത്യേക നന്ദി അറിയിക്കുന്നു.

ഇന്ന് ഞാൻ ഈ വേദിയിൽ നില്ക്കാൻ കാരണം ആ ഫോൺ കാൾ ആണ്. നല്ല കഥകൾ ഒന്നും കിട്ടാത്തതുകൊണ്ട് ഞാൻ സിനിമയിൽ വിട്ടകന്നു നില്കുവായിരുന്നു. അങ്ങെനെ ഇരിക്കുമ്പോൾ ആണ് എന്നെ പൃഥ്വിരാജ് വിളിക്കുന്നത്, ഞാൻ ചോദിച്ചു എന്താ മോനെ, ചേട്ടൻ എവിടെ ഉണ്ട് ഞാൻ തിരുവനന്തപുരത്തു ഉണ്ട് ഞാൻ മറുപടി നൽകി. ചേട്ടൻ കൊച്ചിയിൽ എപ്പോൾ വരും, എന്റെ കൈയിൽ ഒരു സബ്ജക്ട് ഉണ്ട് എനിക്കതു ചേട്ടനോട് പറയണം പൃഥ്വിരാജ് പറഞ്ഞു. രണ്ടാഴ്ച്ച കഴിഞ്ഞപോൾ ഞാൻ കൊച്ചിയിൽ ചെന്ന് ഷാജി പറയുന്നു.

അങ്ങനെയാണ്  കടുവയെ കുറിച്ച് പറയുന്നത്, ഞാൻ ഓക്കേ പറഞ്ഞു, ഇതിന്റെ നിർമാണ൦ ഞങ്ങൾ നിര്വഹിച്ചുകൊള്ളാം പൃഥ്വിരാജ്  എന്നോട് പറഞ്ഞു. എനിക്കങ്ങനെ സിനിമയിൽ രണ്ടാമതൊരു ചാൻസ് നേടിത്തന്നത് എന്റെ കുഞ്ഞനുജനായ പൃഥ്വിരാജ് ആണ് ഷാജി കൈലാസ് പറയുന്നു. നന്ദി ഒന്നു പറഞ്ഞുതീർക്കാൻ  കഴിയില്ല പൃഥ്വിയോട്  സംവിധായകൻ ഷാജികൈലാസ് പറയുന്നു.